മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസിനെ പത്താം തരം തുല്യതാ പഠനത്തിന് ചേർന്നതിൽ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസമെന്നാൽ കേവലം പരീക്ഷകൾ പാസാകലോ ഉന്നത ബിരുദങ്ങൾ നേടലോ മാത്രമല്ല, വിശാലമായ ലോകവീക്ഷണവും മനുഷ്യപ്പറ്റും ആർജിക്കുക എന്നത് കൂടിയാണ്. അത് രണ്ടും വേണ്ടുവോളമുള്ള മഹാനടനാണ് ഇന്ദ്രൻസ്. വിദ്യാസമ്പന്നരായ പലർക്കും മാതൃകയാക്കാവുന്ന, പലരിലും കാണാത്ത സ്വഭാവ സവിശേഷതകളുമുള്ള ആളുമാണ് നടൻ ഇന്ദ്രൻസ്. വിനയവും ലാളിത്യവും സംസ്കാര സമ്പന്നതയും എല്ലാം ഇങ്ങനെ ചിലതാണ്. ഇന്ദ്രൻസിന്റെ ഈ തുല്യതാ പഠനം സംസ്ഥാന സാക്ഷരതാ മിഷനും തുടർ വിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരമാണ്.
പ്രിയപ്പെട്ട ഇന്ദ്രൻസിന് സ്നേഹാഭിവാദനങ്ങൾ. ഒപ്പം സംസ്ഥാന സർക്കാരിന്റെ ഹൃദയം നിറഞ്ഞ നന്ദി
ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർക്കും അന്യഭാഷാ സിനിമ പ്രേമികൾക്കും പ്രിയങ്കരിയായ താരമാണ് സാനിയ അയ്യപ്പൻ. താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രവും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ താരത്തിനെതിരെ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോയ്ക്ക് താരം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് വിശദീകരണം നൽകിയത്.
ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്ഘാടനവേളയിൽ സെൽഫി എടുക്കാൻ വന്ന ചെറുപ്പക്കാരനോട് ഇഷ്ടമല്ലാതെ പെരുമാറി എന്ന തരത്തിലാണ് താരത്തിന്റെ വീഡിയോ പ്രചരിക്കുന്നത്. അടുത്ത ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം ഉണ്ടായെന്നും അതിനുശേഷം പലരും പല പിന്തുണ നൽകിയില്ലെന്നും പറയുന്നു. ആരെയും വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും തന്റെ പ്രവർത്തി കൊണ്ട് ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു എന്നും സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു.
സമൂഹമാധ്യമത്തിലൂടെ ഒരുപാട് സൈബർ അറ്റാക്ക് നേരിട്ട താരമാണ് സാനിയ അയ്യപ്പൻ..ഇതെല്ലാം അനുഭവിച്ചത് താനായിരുന്നു എന്നും സൈബർ ബുള്ളിങ്ങിന്റെ ഗൗരവം എല്ലാവർക്കും ഒരുപോലെ അല്ലെന്നും ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നത് തൻറെ ഉദ്ദേശം അല്ലെന്നും അബദ്ധവശാൽ താൻ അങ്ങനെയാ വ്യക്തിയോട് ചെയ്തിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുകയാണെന്നും തന്നെ മനസ്സിലാക്കിയതിന് നന്ദി രേഖപ്പെടുത്തുകയാണെന്ന് സാനിയ സമൂഹമാധ്യമത്തിലൂടെ എഴുതി.