മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ് റിമി ടോമി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന് എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ച് മലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി റിമി മാറി.. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങള്‍ ഒക്കെ റിമി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ റിമിക്ക് ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടായപ്പോഴും ആരാധകര്‍ താരത്തിനൊപ്പമുണ്ടായിരുന്നു.
പട്ടുപാവാടയണിഞ്ഞു നില്‍ക്കുന്നതിന്റെ സുന്ദരമായ ചിത്രം പങ്കുവച്ചെത്തിരിക്കുകയാണ് റിമി ടോമി. കസവ് പാവാടയ്ക്കൊപ്പം നീല നിറത്തിലുള്ള ബ്ലൗസ് ആണ് റിമി ടോമി ധരിച്ചത്. വസ്ത്രത്തിനിണങ്ങും വിധത്തിലുള്ള സിംപിള്‍ ആഭരണങ്ങളും താരം അണിഞ്ഞു. റിമിയുടെ ഹെയര്‍സ്റ്റൈലും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി.
ഓണം ഇങ്ങു അടുത്തു എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി ചിത്രം ആരാധകരുമായി പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. റിമിക്ക് ഏതേ വേഷവും ഇണങ്ങും എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. റിമി ടോമി വീണ്ടും മലിഞ്ഞു എന്നും ചിലര്‍ കമന്റുകളിട്ടു.
റിമിയുടെ ശരീരഭാരം കുറഞ്ഞതിന്റെ രഹസ്യമാണ് ആരാധകരില്‍ പലരും അന്വേഷിച്ചത്. ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വര്‍ധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും താരം മുന്‍പ് അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.