ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമ്പോൾ കോവിഡ് പ്രോടോകോള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ നടന്മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കും എതിരെ എലത്തൂര്‍ പൊ,ലീസ് കേ,സെടുത്തു. മേത്ര ആശുപത്രിയില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെ കോവിഡ് പ്രോടോകോള്‍ പാലിക്കാത്തതിനെതിരെയാണ് കേസ് എടുത്തത്.
റോബോടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എത്തിയ ഇരുവരും ആള്‍ക്കൂട്ടമുണ്ടാക്കി എന്നാണ് കേസ്. ചൊവ്വാഴ്ച ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ആശുപത്രി കാണുന്നതിനിടെ ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ എത്തി. ഇവിടേക്കുള്ള വഴിയില്‍ ആളുകള്‍ കൂട്ടം കൂടി. ഉദ്ഘാടന ചടങ്ങ് കോവിഡ് പ്രോടോകോള്‍ പാലിച്ചായിരുന്നു നടന്നത്.
അതിന് ശേഷമാണ് ആള്‍ക്കൂട്ടം കൂടിയത്. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്‌മെന്റ് എന്നിവര്‍കെതിരെയും കേസുണ്ട്. 300 ഓളം പേര്‍ കൂടിയിരുന്നതായി കേസ് എടുത്ത എലത്തൂര്‍ എസ് ഐ കെ ആര്‍ രാജേഷ് കുമാര്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം പ്രവര്‍ത്തിക്കുന്ന ബ്ലോക്കിലും ഇവര്‍ എത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷമായിരുന്നു നടന്മാര്‍ക്ക് ചുറ്റും ആളുകൂടിയത്. അതേസമയം, നടന്മാര്‍ എത്തിയപ്പോള്‍ ആശുപത്രിയില്‍ മുന്നൂറോളം ആളുകള്‍ കൂട്ടം കൂടിയെന്ന് പോലീസ് വിശദീകരിച്ചു.
പകര്‍ച്ച വ്യാധി നിയമത്തിലെ സെക്ഷന്‍ നാല്, അഞ്ച്, ആറ് പ്രാകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടുവര്‍ഷം തടവോ 10,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.