മലയാള സിനിമയിൽ എക്കാലത്തെയും സഹ്യ നടന്നാണ് സലീം കുമാർ. മലയാളികളെ ചിരിപ്പിക്കുയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു അതുല്യ താരം കൂടിയാണ്. ആദ്യ കാലങ്ങളിൽ മിമിക്രിയിൽ സജീവം ആയിരുന്നു അതിന് ശേഷം ആണ് താരം ടെലിവിഷൻ രംഗത്തേക്ക് അരങ്ങേറുന്നത് അതിൽ താരം ഏറ്റവും കൂടുതൽ ഉണ്ടായത് ഏഷ്യാനെറ്റിൽ തന്നെയായിരുന്നു.
ഒരുപാട് കഷ്ടപാടുകളിൽ നിന്നും കഴിവ് കൊണ്ട് ഉയർന്നു വന്ന താരം ആണ് ഇദ്ദേഹം അതുകൊണ്ട് തന്നെ ഇന്നുള്ള മലയാള സിനിമയിൽ ഒരു മികച്ച താരം കുടിയാണ്. കോമഡി മാത്രം അല്ല തനിക്ക് മറ്റ് കഥാപാത്രങ്ങൾ കൂടി ഇണങ്ങും എന്ന് കാണിച്ചു തന്ന താരം കൂടിയാണ്. ഇതിന്റെ എല്ലാം ഫലം ആയിട്ട് താരം അഭിനയിച്ച ആദാമിന്റെ മകൻ അബു എന്ന സിനിമയിൽ താരത്തിന്റെ അഭിനയത്തിന് നാഷണൽ അവാർഡും താരം നേടിയിട്ടുണ്ട്. ഒരു മതേതര കുടുംബം കുടിയാണ് ഇദ്ദേഹത്തിന്റെ. ഭാര്യ സുനിതയും രണ്ട് മകളും ആണ് തരത്തിനുള്ളത്.
ഒരു ഹിന്ദു കുടുംബം ആയിട്ടും അച്ഛൻ ഒരു ദൈവ വിശ്വാസി അല്ലായിരുന്നു. താരം തന്നെയാണ് ഒരു ഇന്റർവ്യൂയിൽ ഇത് വെളിപ്പെടുത്തിയത്. അച്ഛൻ സലീം എന്നുള്ള പേര് ഇടാൻ ഒരു കാരണം ഉണ്ട് ആ കാരണം സലീം കുമാർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അച്ചൻ ആണ് ഈ പേര് നൽകിയത്. ജാതി പരമായും മതപരമായും വേർതിരിവ് ഇല്ലാതാകാൻ വേണ്ടിയാണ് അച്ഛൻ ഈ പേര് നൽകിയത്. അങ്ങനെയാണ് ഹിന്ദു കുടുംബം ആയ ഇദ്ദേഹത്തിന് സലീം കുമാർ എന്ന പേര് അച്ഛൻ നൽകുന്നത്.
പഠനകാലത്ത് പാട്ടുകാരൻ ആവാൻ ആയിരുന്നു താരത്തിന് ആഗ്രഹം എന്നാൽ താരം ആയത് മിമിക്രികാരൻ ആണ്. അവിടെ നിന്നാണ് താരത്തിന്റെ കലാപരമായ വാസന ആരംഭിക്കുന്നത്.പിനീട് കൊച്ചിൻ കലാഭവനിൽ എത്തുകയും അവിടെനിന്നും സിനിമയിൽ എത്തുകയും ചെയ്തു. സൂപ്പർ സ്റ്റാർ ദിലീപിന്റെ സിനിമയിൽ കൂടിയാണ് അദ്യം ആയി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഇന്നിപ്പോൾ മലയാള സിനിമയിലെ ഒരു പ്രധാന താരം കൂടിയാണ് ഇദ്ദേഹം.മറ്റ് അന്യ ഭാഷയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അവസാനം ഇപ്പോൾ മലയാളകരയിൽ വിജയം നേടിക്കൊണ്ടിരിക്കുന്ന മാലിക് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.