നടിയും അവതാരകയുമായ എലീന പടിക്കൽ വിവാഹിതയാവാൻ പോവുകയാണ്. ആഗസ്റ്റ് അവസാനത്തോട് കൂടി വിവാഹം ഉണ്ടാവുമെന്ന് താരം തന്നെ അറിയിച്ച് കഴിഞ്ഞു. ബിഗ് ബോസിൽ പങ്കെടുത്തപ്പോഴാണ് താൻ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളെ കുറിച്ചും എലീന വ്യക്തമാക്കിയത്. അത് തന്റെ ഒരു തന്ത്രമായിരുന്നു എന്നാണ് എലീന പറയുന്നത്.
കല്യാണം കഴിഞ്ഞുള്ള പ്ലാനുകൾ എന്താണെന്ന ചോദ്യത്തിന് ആദ്യ രാത്രി തന്നെ ഞാൻ കറങ്ങാൻ പോകും. പിന്നെ എല്ലാ ദിവസവും രാത്രി കറങ്ങാൻ പോകുമെന്ന് എലീന പറയുന്നു. കൂട്ടുകാരുടെ കൂടെ ആറ് മണിക്ക് ശേഷം ഞാൻ വീട്ടിൽ നിന്ന് അധികം പുറത്തിറങ്ങിയിട്ടില്ല. വൈകുന്നേരം ആറ് മണി വരെ കിടന്ന് ഉറങ്ങുക. എന്നിട്ട് പുറത്തിറങ്ങിയിട്ട് കൊഞ്ഞനം കുത്തുന്ന സെൽഫി അമ്മയ്ക്ക് അയച്ച് കൊടുക്കണമെന്ന് ഞാൻ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്. കൂട്ടുകാരുടെ കൂടെ എവിടെ എങ്കിലും പോയാലും ആറ് മണിക്കുള്ളിൽ തിരിച്ചെത്തണം.
അഞ്ചര ആവുമ്പോഴെക്കും ഞാൻ ചുറ്റുവട്ടത്ത് എവിടെ എങ്കിലും എത്തും. എല്ലാ കാര്യങ്ങളും ഓരോന്നായി പറഞ്ഞേണ്ടെ ഇരിക്കണം. എന്ന് കരുതി ഫ്രീഡം ഇല്ലെന്ന് അല്ല. ഒരു പട്ടം പോലെയാണ്. പറത്തി വിടും. പക്ഷേ ഇടയ്ക്ക് പുറകിൽ നിന്ന് വലിച്ചോണ്ട് ഇരിക്കും. കല്യാണം കഴിഞ്ഞാലും താൻ സജീവമായിട്ടുണ്ടാവും. വിരുന്നിനൊക്കെ പോയി ലേശം കൂടി തടിവെച്ച് വണ്ണത്തിൽ വരുമെന്നും എലീന തമാശയായി പറയുന്നു. വിവാഹത്തിന് എന്നെ ടിപ്പിക്കൽ ഹിന്ദു വധുവിനെ പോലെ കാണാം. അത് കഴിഞ്ഞിട്ടായിരിക്കും ക്രിസ്ത്യൻ വധു ആവുക. ഒരു വിവാഹമേ ഉണ്ടാവു. മറ്റേ ലുക്കിൽ റിസപ്ഷനാണ് പ്ലാൻ ചെയ്യുന്നതെന്നും എലീന പറയുന്നു.