തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപാട് ആരാധകരുള്ള ഒരു താര സുന്ദരിയാണ് കാജല്‍ അഗര്‍വാള്‍. തമിഴ്, തെലുങ്ക് ഭാഷയിലാണ് കൂടുതല്‍ തിളങ്ങുന്നത് എങ്കില്‍ പോലും ഹിന്ദിയിലും താരം അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ ഈ കൊറോണ സമയത്താണ് താരം വിവാഹിതയാവുന്നത്.
വിവാഹ ശേഷമാണ് താന്‍ ഒരുപാട് കാര്യങ്ങള്‍ അറിഞ്ഞു തുടങ്ങുന്നത് എന്ന് താരം പറയുകയുണ്ടായി. ഏതാണ്ട് 2008ലാണ് താരം അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. എന്നാല്‍ താരത്തിന്റെ കരിയറില്‍ തന്നെ മാറിമറിഞ്ഞത് രാം ചരണിന്റെ നായികയായി എത്തിയതോട് കൂടിയാണ്.
പിന്നീട് വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളര്‍ച്ച. ഇന്നിപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ താരത്തെ വെല്ലാന്‍ മറ്റൊരു താരമില്ല എന്നതാണ് സത്യം. 2020ലാണ് താരവും ഗൗതം കിച്ചലും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷവും അഭിനയ ജീവിതത്തില്‍ സജീവമായി തന്നെ താരമുണ്ട്.
വിവാഹ ശേഷമാണ് താന്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും അറിയാനും ആരംഭിക്കുന്നത്. തന്റെ അമ്മായിഅമ്മയുടെ കൈയില്‍ നിന്നും താന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ പഠിച്ചു. ഇന്നിപ്പോള്‍ അഭിനയിക്കാന്‍ വേണ്ടി എല്ലാ വിധ പിന്തുണയും നല്‍കുന്നത് ഭര്‍ത്താവിന്റെ കുടുംബം ആണെന്നാണ് താരം പറയുന്നത്.
എന്നാല്‍ പോലും ഭര്‍ത്താവ് ഇപ്പോള്‍ തന്നോട് അഭിനയം അവസാനിപ്പിക്കാന്‍ പറയുന്നുവോ അത് വരെ സജീവമായി തന്നെ അഭിനയത്തില്‍ ഉണ്ടാവും. ഇപ്പോഴിതാ കമല്‍ ഹാസന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഇന്ത്യന്‍ 2ന് വേണ്ടി കളരിപ്പയറ്റ് അഭ്യസിച്ച് കാജല്‍ അഗര്‍വാള്‍.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ കളരിപ്പയറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ട്. നിലവില്‍ തിരുപ്പതിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിനൊപ്പം കാജല്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.
ആണ്‍കുഞ്ഞിന് ജന്മം നല്‍കി ആറ് മാസത്തിനുള്ളില്‍ തന്നെ കാജല്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കളരിപ്പയറ്റ് പഠിക്കുന്നതിന്റെ വീഡിയോ കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കളരിപ്പയറ്റ് ഒരു പുരാതന ഇന്ത്യന്‍ ആയോധന കലയാണെന്നും സിനിമയ്‌ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് വർഷമായി കളരിപ്പയറ്റ് അഭ്യസിച്ചുവരികയാണെന്ന് താരം പറയുന്നു.
അൽപ്പം കഠിനമാണെങ്കിലും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായി കളരിപ്പയറ്റ് ഏറെ നല്ലതാണെന്നും നടി ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കുന്നുണ്ട്. യുദ്ധ ഭൂമിയിൽ പരിശീലിക്കേണ്ട ഒന്നാണ് കളരി. മാസനികവും ശാരീരികവുമായ ആരോഗ്യം ആരോഗ്യം വേണ്ടവർക്ക് കളരി അഭ്യാസം മികച്ച വ്യായാമ മുറയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി താൻ കളരി അഭ്യസിക്കുന്നു. വളരെ ക്ഷമയോടെയും ഉത്സാഹത്തോടെയുമാണ് താൻ കളരി പഠിച്ചെടുത്തത്. തന്നെ പഠിപ്പിക്കുന്ന മാസ്റ്റേഴ്‌സിന് നന്ദിയെന്നും കാജൾ അഗർവാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ അതേ പേരില്‍ തന്നെയാണ് ശങ്കര്‍ ഇന്ത്യന്‍ 2 ഒരുക്കുന്നത്.
കമല്‍ ഹാസനും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് 2 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.