ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത വിജയികിരീടം ചൂടുന്നത്. ദിൽഷാ പ്രസന്നൻ എന്ന കോഴിക്കോട്കാരി ആ നേട്ടം കൈവരിച്ചത് ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും ബിഗ് ബോസ് ഹൗസിനുള്ളിൽ നേരിട്ട ശേഷമാണ്.
നാലാം സീസണിന്റെ എല്ലാ ഘട്ടത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് അവസാന നിമിഷത്തിൽ മികച്ച വോട്ട് നേടാൻ ആയതാണ് താരത്തെ ഒന്നാം സ്ഥാനത്തിലേക്ക് എത്തിച്ചത്. എന്നാൽ ഹൗസിൽ നിന്ന് വിജയായി പുറത്തിറങ്ങിയ ദിൽഷയ്ക്ക് നേരിടേണ്ടി വന്നത് നിരവധി പ്രതിസന്ധികൾ ആയിരുന്നു.
വിജയിയാവാൻ അർഹതയില്ലെന്ന് വലിയതോതിലുള്ള സൈബർ ആക്രമണവും ഉണ്ടായിരുന്നു. മാത്രമല്ല ഹൗസിനുള്ളിലെ താരത്തിന്റെ സുഹൃത്ത് ബന്ധങ്ങളെ വ്യാഖ്യാനിക്കാൻ ശ്രമിച്ചത് ദിൽഷയെ സ്നേഹിക്കുന്നവർക്കും നിരവധി ബുദ്ധിമുട്ടുകളും സൃഷ്ടിച്ചിരുന്നു.
അതേത്തുടർന്ന് ദിൽഷ തൻറെ നിലപാടുകൾ വ്യക്തമാക്കി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. റോബിനും ബ്ലെസിലിയും ആയുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായും താൻ ആരുടെയും പാവ അല്ലെന്ന് ദിൽഷ വ്യക്തമാക്കിയിരുന്നു. മാത്രമല്ല തനിക്ക് നേരെയുള്ള സൈബർ ആക്രമണത്തെക്കുറിച്ച് ഏറെ വിഷമത്തോടെ ആണ് ദിൽഷ സംസാരിച്ചത്.
താൻ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയശേഷം അനുഭവിച്ച ചില കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വീഡിയോ പോസ്റ്റ് ചെയ്തത് എന്നും താരം വ്യക്തമാക്കി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് മുന്നിൽ ദിൽഷ സുപരിചിതയായി മാറിയത്. ഗ്രാൻഡ്ഫിനാലെ വരെ എത്തുവാൻ താരത്തിന് തന്റെ നൃത്തത്തിലുള്ള കഴിവിലൂടെ സാധിച്ചിരുന്നു.
വളരെ പെട്ടെന്ന് തന്നെ ആളുകളുടെ മനം കീഴടക്കുന്ന നൃത്തച്ചുവടുകളുമായി താരം വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയായിരുന്നു ഈ പരിപാടിയിൽ നിന്നും താരത്തിന് നേടാൻ കഴിഞ്ഞത്. ഡി ഫോർ ഡാൻസിന് ശേഷം വളരെ നാളത്തെ ഒരു ഇടവേള എടുത്താണ് താരം ബിഗ് ബോസിന്റെ വേദിയിൽ പ്രത്യക്ഷപ്പെട്ടത്.
അവിടെയും മറ്റു മത്സരാർത്ഥികളിൽ നിന്ന് വേറിട്ട് നിൽക്കുവാൻ ദിൽഷയ്ക്ക് സാധിച്ചിരുന്നു. തുടക്കം മുതൽ തന്നെ പ്രേക്ഷകരുടെയും മത്സരാർത്ഥികളുടെയും ശ്രദ്ധ തന്നിലേക്ക് അടുപ്പിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. തുടക്കത്തിൽ നോർമലായി തണുത്ത മട്ടിൽ നിന്നിരുന്ന താരം വളരെ പെട്ടെന്നാണ് ഗെയിമിന്റെ സ്റ്റാറ്റർജിയെ പറ്റി മനസ്സിലാക്കുകയും മറ്റുള്ളവരെ അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനവുമായി രംഗത്തെത്തുകയും ചെയ്തത്.
ഏത് ടാസ്കിലും തന്റേതായ വിജയം കൈവരിക്കുവാൻ ദിൽഷയ്ക്ക് സാധിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമാണ് താരം. ബിഗ് ബോസിൽ നിന്നും പുറത്ത് വന്നതിനുശേഷം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും റിൽസ് വീഡിയോകളുമായി താരം രംഗത്തെത്തിയിരുന്നു.
ഇപ്പോൾ പുതിയ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ വലിയതോതിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ബിഗ് ബോസ് വേദിയിൽ നാടൻ വേഷത്തെപ്പറ്റിയും മറ്റും സംസാരിച്ചിരുന്ന ദിൽഷ തന്നെയാണോ ഇത്തരം ഒരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് അധികവും ആളുകൾ ചോദിക്കുന്നത്.