സന്തോഷവാര്‍ത്തയ്ക്ക് പിന്നാലെ പേളിയുടെ കുടുംബത്തില്‍ ഒരു ദുംഖവാര്‍ത്ത കൂടി. പേളിയുടെ അച്ഛന്റെ സഹോരദന്‌റെ മരണവാര്‍ത്തയാണിത്. അനിയത്തിയുടെ വിവാഹം കഴിഞ്ഞത് രണ്ട് ദിവസം മുന്‍പായിരുന്നു. ആഘോഷത്തിന്റെ നാളുകളിലായിരുന്നു കുടുംബം. സോഷ്യല്‍മീഡിയയിലൂടെ പേളിയാണ് മരണവാര്‍ത്ത പങ്കിട്ടത്. നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയത്. കുടുംബ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം മരണവാര്‍ത്ത അറിയിച്ചത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ : എന്റെ അച്ഛന്റെ ഇളയ സഹോദരന്‍… ഞങ്ങളുടെ വലിയ കുടുംബത്തിന്റെ തൂണുകളിലൊന്ന്… ഞങ്ങളുടെ ഡേവി അങ്കിള്‍. അദ്ദേഹത്തിന്റെ സ്‌നേഹനിര്‍ഭരമായ ആത്മാവ് സമാധാനത്തില്‍ വിശ്രമിക്കട്ടെ. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹം ഹൃദയാഘാതത്തെ അതിജീവിച്ചു, സുഖം പ്രാപിക്കാനുള്ള പാതയിലായിരുന്നു… എന്നാല്‍ ദൈവത്തിന് മറ്റൊരു പദ്ധതി ഉണ്ടായിരുന്നു- എന്നായിരുന്നു താരം കുറിച്ചത്.
സഹോദരി റേച്ചല്‍ മാണിയുടെ വിവാഹം വളരെ ലളിതമായാണ് നടത്തിയത്. സാധാരണ പേളിയുടെ കുടുംബത്തില്‍ എന്ത് ചടങ്ങ് വന്നാലും ആര്‍ഭാടമായാണ് നടത്താറ്. അതുകൊണ്ട് തന്നെ സഹോദരിയുടെ വിവാഹം ലളിതമാക്കിയതില്‍ ആരാധകരും അമ്പരന്നിരുന്നു. റൂബന്‍ ആണ് അനിയത്തി റേച്ചലിനെ വിവാഹം ചെയ്തത്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ആര്‍ഭാടമായാണ് നടത്തിയത്. മലയാളത്തിലെ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് വിവാഹവും വളരെ ആര്‍ഭാടമായാണ് നടത്തുക എന്നാണ്ആരാധകര്‍ വിചാരിച്ചത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ലളിതമായാണ് കുടുംബം ചടങ്ങ് നടത്തിയത്.