മലയാളി കുടുംബപ്രേക്ഷകർ ഏറെ കാത്തിരുന്ന വിവാഹമാണ് മൃദുലയുടേതും യുവകൃഷ്ണയുടേതും. മിനിസ്ക്രീനിലെ ഈ മിന്നുംതാരങ്ങളുടെ വിവാഹം കഴിഞ്ഞദിവസമാണ് നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം നടന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ ആറ്റുകാൽ ക്ഷേത്രത്തിൽവച്ചായിരുന്നു ഇവരുടെ വിവാഹം. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താരങ്ങളുടെ യൂട്യൂബ് ചാനലിലുടെ വിവാഹ വീഡിയോയും പങ്കുവെച്ചു കഴിഞ്ഞു.
ഇരുവരുടേയും വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങൾസോഷ്യൽ മീഡിയയിൽ തിളങ്ങിയിരുന്നു. പ്രണയവും തമാശയും നിറയുന്ന നല്ല ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരങ്ങൾ ആരാധകർക്കായി പുറത്തുവിട്ടിരിക്കുകയാണ്. മുണ്ട്മടക്കി കുത്തി ചുള്ളനായാണ് യുവ ചിത്രത്തിൽ പ്രത്യക്ഷപ്പടുന്നത്. മൃദുലയാകട്ടെ തനി നാടൻ ലുക്കിലും.‘‘ഒടുവിൽ യുവകൃഷ്ണ എന്റെ സ്വന്തം ഉണ്ണിയേട്ടനായിത്തീർന്നു’’– താലികെട്ടുന്ന ചിത്രം പങ്കുവച്ച് മൃദുല കുറിച്ചു. കുറ്റിപ്പിന് നിരവധിപേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. മിനിസ്ക്രീനിൽ തിളങ്ങുന്ന എല്ലാ താരങ്ങളും ഇരുവർക്കും വിവാഹ ആശംസകൾ നേർന്നു കൊണ്ട് രംഗത്ത് എത്തിയിരുന്നു‘വളരെ മാന്യനായ കല്യാണ ചെക്കനെ കണ്ടോ’ എന്ന തലക്കെട്ടോടെ മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന ചിത്രം യുവയും പങ്കുവച്ചു.
വിവാഹത്തിനു മുന്നേ തന്നെ ഇരുവരും സോഷ്യൽ മീഡിയയിൽ അഭിമുഖങ്ങൾ പങ്കുവെച്ചിരുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.ഇരുവർക്കും ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും കോവിഡ് മാനദണ്ഡം പാലിക്കേണ്ടതുകൊണ്ട് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ ചടങ്ങിൽ പങ്കെടുപ്പിച്ചുള്ളു. അതൊരു സങ്കടമായിരുന്നു എന്നും മൃദുല അഭിമുഖങ്ങളിൽ പറഞ്ഞു.
.