അന്ന ബെന്‍ സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമാണ് സാറാസ്. ജൂഡ് ആന്തണിയാണ് ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. അമ്മയാകാന്‍ താത്പര്യമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞ് പോകുന്നത്. സോഷ്യല്‍മീഡിയയില്‍ സിനിമയെ കുറിച്ച് വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. പ്രഫുല്‍ ആണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
കല്യാണമാണ് ജീവിതത്തിലെ അള്‍ട്ടിമേറ്റ് ലക്ഷ്യം എന്നും അത് കഴിഞ്ഞാല്‍ എത്രയും വേഗം കുട്ടികള്‍ ഉണ്ടാവുകയാണ് അടുത്ത ലക്ഷ്യമെന്നും കരുതുന്ന ആണിനും പെണ്ണിനും ഈ കുറിപ്പ് ദഹിക്കില്ല, അത്തരക്കാര്‍ക്ക് സാറാസ് സിനിമയും നല്ല കല്ല് കടിയായായിരിക്കും. ഒന്നുകില്‍ നല്ല മാതാപിതാക്കള്‍ ആകാന്‍ പ്രിപ്പയേര്‍ഡ് ആയ ശേഷം കുട്ടികളെ കുറിച്ച് ചിന്തിക്കുക അല്ലെങ്കില്‍ ആ പണിക്ക് നില്ക്കാതിരിക്കുകയെന്നും അദ്ദേഹം കുറിപ്പില്‍ എഴുതുന്നു.
ഒരു പുതിയ ജോലിയില്‍ പ്രവേശിച്ചാല്‍ പോലും മൂന്ന് മാസം പ്രൊബേഷന്‍ പിരീഡ് ഉള്ളത് പോലെ കല്യാണം കഴിഞ്ഞു രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞു കുട്ടികളെ കുറിച്ച് ചിന്തിക്കുന്നതായിരിക്കും നല്ലത് എന്ന് കരുതുന്നു. അപ്പോഴേക്കും ആ ബന്ധം നിലനിന്ന് പോകുമോ എന്ന് ആണിനും പെണ്ണിനും പരസ്പരം ഒരു ബോധ്യം ഉണ്ടാവും.അതിന് ശേഷം മാത്രം കുട്ടികള്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നല്ലതായിരിക്കും. അങ്ങനെ ആണെങ്കില്‍, വിവാഹം കഴിഞ്ഞു ആദ്യ മാസങ്ങളില്‍ തന്നെ ഗ/ര്‍/ഭധാരണം സംഭവിച്ചു കുട്ടികള്‍ ഉണ്ടായ ശേഷം ആ ബന്ധം തകര്‍ന്ന്, അതിലുള്ള കുട്ടികള്‍ ദുരിതം അനുഭവിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യാമെന്നും കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.