in

ആ മോള്‍ എന്ത് ചെയ്തു, കാവ്യയ്ക്കും കുഞ്ഞിനും നേരെ മോശം കമന്റ്, മറുപടിയുമായി ഫാന്‍സ്

ദിലീപ്-കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മി കഴിഞ്ഞ ദിവസമാണ് ക്യാമറക്ക് മുന്നില്‍ എത്തിയത്. ലൈവ് വീഡിയോയ്ക്ക് ഇടെ ദിലീപിനും കാവ്യയ്ക്കും ഒപ്പം കുസൃതി കാണിച്ച മഹാലക്ഷ്മിയെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടി കുക്കു പരമേശ്വന്റെ നേതൃത്വത്തില്‍ നടന്ന സൂം മീറ്റിലാണ് മഹാലക്ഷ്മിയും പ്രത്യക്ഷപ്പെട്ടത്. ഇതോടെ വിവിധ ഫാന്‍സ് പേജുകളിലൂടെ മൂവരും ഒന്നിച്ചുള്ള വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

അച്ഛനും അമ്മയും സംസാരിക്കുമ്പോള്‍ മഹാലക്ഷ്മി കുറുമ്പ് കാണിക്കുകയായിരുന്നു. ഇതിനിടെ മകളോട് ഹാപ്പി ബര്‍ത്ത്‌ഡേ പറയാന്‍ കാവ്യ ആവശ്യപ്പെടുന്നുണ്ട്. അമ്മെ എന്റെ മുടി കെട്ടി തരാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് മഹാലക്ഷ്മി വീഡിയോയില്‍ നിറഞ്ഞത്. മാത്രമല്ല നടി മഞ്ജു പിള്ള, കുക്കു എന്നിവരോട് കുശലം പറയുന്ന ദിലീപും വീഡിയോയില്‍ ഉണ്ട്. കുക്കു പരമേശ്വരനാണ് തന്നെ വിളിച്ച് ഇങ്ങനെയൊരു വിഡിയോ മീറ്റിങിന്റെ കാര്യം പറഞ്ഞതെന്ന് ദിലീപ് പറയുന്നു. അടൂര്‍ സാറുമായി ബന്ധപ്പെട്ട വലിയ ആളുകളെയും സുഹൃത്തുക്കളെയും വിഡിയോ മീറ്റിങിലൂടെ കാണാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ദിലീപ് പറയുന്നു.

എന്നാല്‍ ഇതിനെതിരെ ഒരു കൂട്ടര്‍ വിമര്ശനവുമായി എത്തുകയും ചെയ്തു. രണ്ടു പേരെയും ഒരു പാട് ഇഷ്മാണ്… (സിനിമയില്‍ ) കണ്ടതിലും സന്തോഷം പക്ഷേ പുതിയ ദാമ്പത്യം കെട്ടിപടുത്തപ്പോള്‍ ഒരു പാവം പെണ്‍ക്കുട്ടി അതില്‍ ബലിയാടായതില്‍ അതിയായ സങ്കടവും അമര്‍ഷവുമുണ്ട് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് കീഴെ പ്രത്യക്ഷപ്പെട്ടത്. ദിലീപിന്റെ യോഗം. തിളങ്ങി നിന്നവര്‍ എല്ലാം അദ്ദേഹത്തിന്റെ ഭാര്യമാര്‍. അതിനു നമ്മള്‍ കുശുമ്പ് കുത്തണോ എന്നും കമന്റുകളുണ്ട്.

നെഗറ്റീവ് കമന്റ്‌സ് വന്നതോടെ ഇരുവരെയും പിന്തുണച്ചുകൊണ്ട് ഫാന്‍സും രംഗത്ത് എത്തി. സൂപ്പര്‍..സുന്ദരി വാവ..ദിലീപിന്റെയും കാവ്യയുടെയും വീഡിയോ /ഫോട്ടോ കണ്ടാല്‍ അസൂയ മൂത്ത കൊറേ എണ്ണം വരും അര്‍ത്ഥം ഇല്ലാത്ത ഒരു ഗുണവും ഇല്ലാത്ത നെഗറ്റീവ് കമന്റും ആയി. നല്ല മോള്. എന്ത് സുന്ദരിയാണ് എന്നും ആയിരുന്നു ഫാന്‍സിന്റെ കമന്റുകള്‍. അതേസമയം മഹാലക്ഷ്മിക്ക് നേരെയും മോശം കമന്റുകള്‍ എത്തി. അതിനെതിരെയും ആരാധകര്‍ രംഗത്തെത്തി. ആ മോള്‍ എന്ത് ചെയ്തു; അവള്‍ ലോകത്ത് വരാന്‍ ദൈവം കണക്കാക്കിയിട്ടുണ്ട്; പിന്നെ ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല എന്നായിരുന്നു ആരാധകര്‍ മോശം കമന്റിന് മറുപടി നല്‍കിയത്.

Written by admin

mahalakshmi dileep

അച്ഛന്റെയും അമ്മയുടേയും ഇടയില്‍ നിന്ന് കുറുമ്പ് കാട്ടി മഹാലക്ഷ്മി

meghana chiru

ചിരു പോയിട്ടും എല്ലാ ദിവസവും ഞങ്ങള്‍ കാണുന്നുണ്ട് – മേഘ്‌ന രാജ്