മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. ഇപ്പോളിതാ സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്‌നമാണെന്ന് കരുതാനാണ് താത്പര്യം എന്ന് ചിരഞ്ജീവിയുടെ മരണത്തെ കുറിച്ച് മേഘ്‌ന പറയുന്നു. ഒരു അഭിമുഖത്തിലാണ് മേഘ്‌ന മനസ് തുറന്നത്.
തന്റെ ജീവിതം തിരിച്ചറിഞ്ഞതും തന്നെ പൂർണമായി മനസിലാക്കിയതും ചിരു മാത്രമാണ്. ചിരു പോയിട്ടും എല്ലാ ദിവസവും തങ്ങൾ കാണുന്നുണ്ട്. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നമെന്ന് കരുതാനാണ് താത്പര്യം. നമുക്ക് വീട്ടിൽ പോവാമെന്ന് തന്നോട് പറയും എന്നാണ് മേഘ്‌ന പറയുന്നത്.
ചിരുവിനോട് എല്ലാ ദിവസവും വഴക്ക് കൂടാറുണ്ട്. ഇപ്പോവും വഴക്ക് കൂടണമെന്ന് തോന്നുന്നുണ്ട്. സുഹൃത്തുക്കളെ കുടുംബത്തെ പോലെയാണ് ചിരു കാണുന്നത്. ചിരുവിന്റെ മരണശേഷമാണ് സൗഹൃദത്തിന്റെ വില അറിയുന്നത്.വിഷമഘട്ടത്തിൽ കൂടെ നിൽക്കുകയും ജീവിതത്തിലേക്ക് തിരികെ വരുന്നതിന് ആശ്വാസം പകരുകയും ചെയ്ത ചിരുവിന്റെയും തന്റെയും സുഹൃത്തുക്കൾ എല്ലാവരും തന്നെ ചേർത്തു പിടിച്ചുവെന്നും മേഘ്‌ന പറഞ്ഞു.
അകാലത്തില്‍ മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ വിട പറഞ്ഞപ്പോള്‍ ആ ദുഖത്തില്‍ ആശ്വാസവുമായി മലയാളികളും നടിക്കൊപ്പം നിന്നു. ഹൃദയാഘാതം മൂലം ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. അധികം വൈകാതെ കുടുംബത്തില്‍ സന്തോഷം നിറച്ച് ജൂനിയര്‍ ചീരു എത്തി. കഴിഞ്ഞ വർഷം ജൂൺ 7ന് ആയിരുന്നു കന്നട താരമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. മേഘ്‌ന നാല് മാസം ഗർഭിണി ആയിരിക്കവെ ആയിരുന്നു താരത്തിന്റെ വിയോഗം.