in

അച്ഛന്റെയും അമ്മയുടേയും ഇടയില്‍ നിന്ന് കുറുമ്പ് കാട്ടി മഹാലക്ഷ്മി

mahalakshmi dileep

ദിലീപിന്റെയും കാവ്യയുടേയും കണ്‍മണിയുടെ പുതിയ ചിത്രം പുറത്ത്. ചിത്രം ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കിയത്. ദിലീപിന്‌റെയും കാവ്യയുടേയും ഗൂഗിള്‍ മീറ്റിങിനിടെയാണ് മഹാലക്ഷ്മി കയറിപറ്റിയത്. കുസൃതി കുടുക്കയുടെ ചിരിയും കൊഞ്ചലുമൊക്കെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ കുറച്ച് മാത്രമെ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടിട്ടുള്ളു. കുഞ്ഞിന്റെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ആദ്യമായി ചിത്രം പുറത്ത് വിട്ടത്. പിന്നീട് വന്നതെല്ലാം മറ്റുള്ളവര്‍ പങ്കുവച്ചവയാണ്. കുഞ്ഞിനെ പൊതു ഇടങ്ങളിലൊന്നും താരങ്ങള്‍ കൊണ്ടുവരാറില്ല. നാദിര്‍ഷയുടെ മകളുടെ വിവാഹചടങ്ങിനും കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല.

മൂത്ത മകള്‍ മീനാക്ഷിയുടെ ചിത്രങ്ങളും പുറത്ത് വന്നത് അടുത്തിടെയാണ്. താരം സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ സജീവമാണ്. മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയംകൊണ്ടാണ് ശ്രദ്ധേയമാകാറ്. നടി നമിതയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മീനാക്ഷി. അഭിനയ രംഗത്തേക്ക് കടക്കുന്നതിന്റെ സൂചനകളൊന്നും താരപുത്രി ഇത് വരെ നല്‍കിയിട്ടില്ല. അടുത്തിടെ സോഷ്യല്‍മീഡിയയിലൂട നൃത്ത വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോ ചുരുങ്ങിയ സമയംകൊണ്ടാണ് വൈറല്‍ ആയിമാറിയത്.

പിന്നീട് മീനാക്ഷിയുടെ കോറിയോഗ്രാഫിയില്‍ നമിതയുടെ നൃത്തവീഡിയോയും പങ്കുവച്ചിരുന്നു. ആരാധകര്‍ഇനി ആകാഷയോടെ കാത്തിരിക്കുന്നത് മഹാലക്ഷ്മിയേയും മീനാക്ഷിയേയും ഒരുമിച്ച് കാണാനാണ്. എന്തായാലുംപുതിയ ചിത്രം ചുരുങ്ങിയ സമയംകൊണ്ട് തന്നെ വൈറല്‍ ആയിമാറിയിട്ടുണ്ട്.

Written by admin

ann augustine black dress

കറുപ്പിൽ സുന്ദരിയായി ആൻഅഗസ്റ്റിൻ… ഇതാ ഈ മൊഞ്ചത്തിയെന്ന് ആരാധകർ… !!!

ആ മോള്‍ എന്ത് ചെയ്തു, കാവ്യയ്ക്കും കുഞ്ഞിനും നേരെ മോശം കമന്റ്, മറുപടിയുമായി ഫാന്‍സ്