in

തടി കൂടിയത് കൊണ്ട് എനിക്ക് നഷ്ടമായത് നിരവധി അവസരങ്ങൾ, ഇപ്പോൾ അതെല്ലാം മറികടക്കാൻ കഴിഞ്ഞു, ശരീരവണ്ണം കുറഞ്ഞ കഥ പറഞ്ഞ് നടി മഞ്ജിമ

ബാലതാരമായി എത്തി അഭിനയരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മഞ്ജിമ. വളരെ കുറഞ്ഞ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാൻ കഴിഞ്ഞ മഞ്ജിമ മലയാള സിനിമയിൽ നായികയായി അരങ്ങേറിയത് നിവിൻ പോളിക്കൊപ്പം ആയിരുന്നു.

മമ്മൂട്ടി നായകനായി എത്തിയ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന മഞ്ജിമയുടെ ആദ്യ നായിക ചിത്രം വടക്കൻ സെൽഫിയാണ്. 1990 – 2000 കാലഘട്ടത്തിൽ സിനിമയിലേക്ക് വന്ന താരം രണ്ടായിരത്തിൽ പുറത്തിറങ്ങിയ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.

അതിനുശേഷം ചലച്ചിത്രരംഗത്ത് നിന്നും ഏറെ വിട്ടുനിന്നിരുന്ന താരം പിന്നീട് 2015ലാണ് അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത്. ഛായാഗ്രഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളായ താരം 2019 നിവിൻ പോളിക്കൊപ്പം മിഖായേൽ എന്ന ചിത്രത്തിലും വേഷം കൈകാര്യം ചെയ്യുകയുണ്ടായി.

ആദ്യ നായിക ചിത്രം മലയാളത്തിലായിരുന്നു എങ്കിലും താരത്തിന് ഇന്ന് അവസരങ്ങൾ കൂടുതൽ അന്യഭാഷയിലാണ്. വടക്കൻ സെൽഫി റിലീസ് ചെയ്ത സമയത്ത് അത്ര നല്ല അനുഭവമായിരുന്നില്ല താൻ നേരിട്ടതെന്ന് മഞ്ജിമ വ്യക്തമാക്കുന്നു. താൻ കരയുന്ന രംഗങ്ങൾ കണ്ട് ആളുകൾ കൂവുന്നത് നേരിട്ട് കണ്ടിരുന്നു എന്നും എന്നെ കുറിച്ചുള്ള ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട് എന്ന് മഞ്ജിമ പറയുന്നു.

തമിഴിൽ അവസരം ലഭിച്ചപ്പോൾ സാർ എന്താണ് എന്നിൽ കണ്ടത് എന്നായിരുന്നു ആദ്യം ഗൗതം വാസുദേവ് മേനോനോട് ചോദിച്ചത്. എന്നാൽ അദ്ദേഹം നൽകിയ മറുപടിയാകട്ടെ, ഞാൻ സിനിമ കണ്ടിട്ടില്ല കണ്ടിട്ട് പറയാം എന്നായിരുന്നു. ഇത് അഭിനേതാവിന്റെ മിസ്റ്റേക്ക് അല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വിമർശിക്കാൻ എളുപ്പമാണ്. അവരല്ലല്ലോ ചെയ്യുന്നത്. ഒരുപാട് പേരുടെ എഫോർട്ടിൽ ഒരു സിനിമ ഇറങ്ങുന്നത്. വടക്കൻ സെൽഫി സമയത്ത് അന്യഭാഷയിൽ പോകുന്നതൊന്നും തന്റെ മനസ്സിലില്ലായിരുന്നു എന്ന് മഞ്ജിമ വ്യക്തമാക്കുന്നു. വർഷത്തിലൊരു പടം ചെയ്താലും കുഴപ്പമില്ല പക്ഷേ ചെയ്യുന്നത് നല്ലതായിരിക്കണം എന്നതാണ് താരത്തിന്റെ നിലപാട്.

തന്നെ അച്ഛൻ മടിച്ചി എന്നാണ് തന്നെ വിളിക്കാറുള്ളത് എന്നും മുൻപ് ഒരു അഭിമുഖത്തിൽ മഞ്ജിമ വ്യക്തമാക്കിയിരുന്നു. മലയാളത്തിൽ ഒരു സിനിമ കമ്മിറ്റ് ചെയ്യാനിരിക്കുന്നതിനിടയിൽ ആയിരുന്നു നേരത്തെ കമ്മിറ്റ് ചെയ്ത ഒരു സിനിമ വന്നത്.

കഥകളൊക്കെ കേൾക്കുന്നുണ്ടെങ്കിലും ചെയ്തത് തന്നെ ചെയ്യാതിരിക്കാൻ വേണ്ടി കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നുണ്ടെന്നും ഇതുതന്നെയല്ലേ കഴിഞ്ഞ പടത്തിലും ചെയ്തതെന്ന് കേൾക്കാൻ ഇഷ്ടമില്ലെന്നും മഞ്ജിമ തുറന്നു പറയുന്നു. അതുപോലെ തന്നെ തടിച്ചി ആയതിന്റെ പേരിൽ തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ തന്റെ ശരീരഭാരം ഒരുപാട് കുറഞ്ഞു എന്ന് താരം വ്യക്തമാക്കുന്നു.

യോഗ ചെയ്യാൻ തുടങ്ങിയതോടെയാണ് തൻറെ ശരീരം പഴയ നിലയിലേക്ക് വന്നതെന്ന് മഞ്ജിമ പറയുന്നു. 1997ൽ കളിയൂഞ്ഞാൽ മുതൽ 2001ൽ സുന്ദര പുരുഷൻ എന്ന ചിത്രത്തിൽ വരെ ബാലതാരമായി തിളങ്ങുവാൻ
മഞ്ജിമയ്ക്ക് അവസരം ലഭിച്ചിരുന്നു.

Written by Editor 1

പാട്ടുകാരിയാണ്, പക്ഷെ ആരുടേയും മുൻപിൽ പാടില്ല; ഒതുങ്ങിക്കൂടി നിൽക്കുന്ന സ്വഭാവമാണ് അവളുടേത്‌; ഭാര്യ ദിവ്യയെ കുറിച്ച് വിനീത് ശ്രീനിവാസൻ പറയുന്നു

വിക്കിയെ അന്നാണ് ആദ്യമായി കണ്ടത്, അച്ഛന് അതുമായി പൊരുത്തപ്പെടാൻ സാധിച്ചില്ല; വിവാഹത്തിന് മുൻപ് വിക്കിയുടെ വീട്ടിൽ പോയിരുന്നു; നിത്യാ ദാസ് മനസ്സ് തുറക്കുന്നു