ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസണ്‍ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സന്ധ്യ മനോജ്. ഒരു നര്‍ത്തകിയായാണ് താരം ഷോയില്‍ എത്തിയത്. നൃത്ത വേദികളിലൂടെയാണ് സന്ധ്യ സജീവമായത്. ഷോയുടെ അവസാനം വരെ താരം പിടിച്ചു നില്‍ക്കുകയും ചെയ്തു. സന്ധ്യയെ തുടക്കത്തില്‍ മലയാളി പ്രേക്ഷകര്‍ക്ക് അത്രയധികം സുപരിചിതമായിരുന്നില്ല. പക്ഷെ ഹൗസിലെത്തി വളരെ പെട്ടെന്ന് തന്നെ സന്ധ്യ മനോജ് ആരാധകരുടെ ഇഷ്ടമത്സാര്‍ത്ഥിയായി. ബിഗ്‌ബോസ് ഷോയുടെ 70ാം ദിവസമായിരുന്നു സന്ധ്യ മനോജ് മത്സരത്തില്‍ നിന്ന് പുറത്ത് പോകുന്നത്.
ഷോ അവസാനിച്ച ശേഷം താരം സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ സന്ധ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. സന്ധ്്യയുടെ ചിത്രത്തിന് വളരെ മോശം കമന്റ് ചെയ്തയാളുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പങ്കുവച്ചത്.”മോശമായ തള്ള എന്നായിരുന്നു ഇയാള്‍ കമന്റ് ചെയ്തത്.” വീട്ടില്‍ ഈ രീതിയലാണോ എല്ലാവരോടും” എന്ന് സന്ധ്യ കമന്‌റിന് മറുപടി നല്‍കുകയും ചെയ്തിരുന്നു, താരത്തെ പിന്തുണച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ഇയാളുടെ കമന്റിന്റേയും മെസേജിന്റേയും സ്‌ക്രീന്‍ ഷോര്‍ട്ട് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തിട്ടുമുണ്ട്. നിങ്ങള്‍ എന്ത് കാട്ടിയാലും ഞങ്ങള്‍ ലൈക്ക് ചെയ്യണോ, വെറുതെ കണ്ണ് ഉരുട്ടിയാല്‍ ഡാന്‍സ് ആകില്ലെന്നും ഇയാള്‍ കുറിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പല വിമര്‍ശകര്‍ക്കും മറുപടി നല്‍കുമെന്നും താരം അറിയിച്ചു.