ബിഗ്‌ബോസ് മലയാളം മൂന്നാം സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് ഫിറോസ് ഖാന്‍. ഭാര്യ സജ്‌നയ്ക്ക് ഒപ്പമാണ് ഫിറോസ് ഷോയില്‍ എത്തിയത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം പ്രാങ്ക് വീഡിയോകളുമായി ശ്രദ്ധയമാണ് ഫിറോസ്. ഷോയിലുണ്ടായിരുന്ന താരങ്ങളെ പറ്റിച്ചാണ് ഫിറോസും സജ്‌നയും യൂട്യൂബ് ചാനലില്‍ എത്താറുള്ളത്. ബിഗ്‌ബോസ് മൂന്ന് സീസണുകളിലെയും താരങ്ങളെ വിളിച്ച് ഇവര്‍ പ്രാങ്ക് ചെയ്തു. ഇക്കുറി ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി ജസ്ല മാടശേരിയെയാണ് ഫിറോസ് വിളിച്ച് പറ്റിച്ചത്. പേരും ശബ്ദവും മാറ്റി ഒരു മാര്യേജ് പ്രൊപ്പോസല്‍ എന്ന നിലയ്ക്കാണ് ഫിറോസ് വിളിച്ചത്.
മറ്റൊരു പേരില്‍ വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും ജസ്ല താല്‍പര്യമില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ബിഗ് ബോസ് 4ലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ആ ഷോ എങ്ങനെയുണ്ടെന്നുമൊക്കെ ജസ്ലയോട് ഫിറോസ് ചോദിച്ചു. കുഴപ്പമില്ല എന്ന് ആയിരുന്നു ജസ്ലയുടെ മറുപടി. പിന്നെയാണ് പൊളി ഫിറോസാണ് വിളിക്കുന്നതെന്ന് ഫിറോസ് ഖാന്‍ ജസ്ലയെ അറിയിച്ചത്. ഫിറോസിനെ നേരിട്ട് പരിചയമില്ലാത്ത ജസ്ല ആദ്യം അറിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നെ അറിയാമെന്ന് പറഞ്ഞു.
ഒടുവില്‍ ജസ്ലയോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് ഫിറോസ് കോള്‍ അവസാനിപ്പിച്ചത്. ജസ്ലയുടെ ഇംഗ്ലീഷിനെ കുറിച്ചും ഫിറോസ് എടുത്തുപറഞ്ഞു. പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടിയെന്നും ഇങ്ങനെയാണെല്‍ വേറെ ഏതെങ്കിലും ഭാഷ പറയുമായിരുന്നു എന്ന് ഫിറോസ് പറഞ്ഞു. വിവാദം വിഷയമല്ല വിവാഹമാണ് എനിക്ക് മുഖ്യം എന്ന ക്യാപ്ഷനിലാണ് ഫിറോസ് ജസ്ലയെ പ്രാങ്ക് ചെയ്ത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.