in ,

മുറ്റമടിച്ചും, പുല്ല് പറിച്ചും കണ്മണി, അമ്മക്കും മകൾക്കും കയ്യടി

muktha daughter

മലയാളികളുടെ പ്രിയ താര കുടുംബമാണ് റിമി ടോമിയുടേത്. താരത്തിന്റെ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറി ചെന്നതോടെ മുക്ത എന്ന നടിയുടെ താര മൂല്യവും വർധിച്ചു. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്ത ജോർജിനെ വിവാഹം ചെയ്തത്. നടിയെന്ന നിലയിലും, കുടുംബത്തിലെ മരുമകൾ എന്ന നിലയിലും റിമിയുടെ കുടുംബം മുക്തയ്ക്ക് നൽകുന്ന പരിഗണന മുൻപും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മുക്തയുടെ കണ്മണി എന്നുവിളിപ്പേരുള്ള കിയാരയും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. കുട്ടിയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ കണ്മണി മുറ്റമടിക്കുന്നതിന്റെയും പുല്ല് പറിക്കുന്നതിന്റെയും ഫോട്ടോസാണ് പങ്കുവെച്ചിരിക്കുന്നത്. കൂട്ടുകാരൻ സച്ചുവുമൊത്ത് കളിക്കാനിറങ്ങിയ മകൾ വളരെ സന്തോഷത്തോടു കൂടിയാണ് ഒരു ചെറിയ ചൂലെടുത്ത് മുറ്റമടിക്കുന്നതും കയ്യിൽ ഗ്ലൗസുകൾ ധരിച്ച് പുല്ല് പറിക്കുന്നതുമെല്ലാം. ചെറിയ പ്രായത്തിലെ കുഞ്ഞ് കുഞ്ഞ് ജോലികൾ ചെയ്യുന്നതിനെ പ്രശംസിച്ച് നിരവധിപ്പേർ രം​ഗത്തെത്തി.

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കവെയാണ് മുക്തയെ റിങ്കു വിവാഹം ചെയ്യുന്നത്.വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്.ബാലതാരമായിട്ടാണ് എൽസ ജോർജ് എന്ന മുക്ത സിനിമയിൽ എത്തുന്നത്.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം മുക്ത അഭിനയിച്ചിട്ടുണ്ട്.2015ലായിരുന്നു മുക്തയും റിങ്കുവും തമ്മിലുള്ള വിവാഹം നടക്കുന്നത്.വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി 2016ലാണ് മുക്തയ്ക്ക് മകൾ ജനിച്ചത്.

View this post on Instagram

A post shared by muktha (@actressmuktha)

Written by admin

sai pallavi interview in malayalam

താൻ മലയാളി അല്ലെന്നും തമിഴ് നാട്ടുകാരിയാണ്, മലയാളി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല, സായി പല്ലവി

aiswarya-lakshmi-saree-with-tshirt

കേരള സാരിയ്ക്ക് ഒപ്പം ടീഷർട്ട് ധരിച്ച് ഐശ്വര്യ ലക്ഷ്മി, ഫോട്ടോ വൈറൽ