പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളുമായി ഹരീഷ് പേരടി. ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല എന്ന് ഹരീഷ് പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
പോ മക്കളെ പുതുപ്പള്ളിയിൽ നിന്ന് മടങ്ങി പോ…ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല…പുതുപ്പള്ളിയിലെ ജനഹൃദയങ്ങളിൽ ആഴത്തിൽ പെയ്തിറങ്ങിയ സ്നേഹമഴയായിരുന്നു അയാൾ..നിങ്ങളുടെ സൈബർ കടന്നലുകൾ എന്തെല്ലാം കള്ള കഥകൾ പാടിനടന്നു ഈ നാട്ടിൽ..എന്നിട്ടും ജയിക്കാനായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുപ്പള്ളിയിൽ പിന്നെയും ബാക്കി ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ…
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് റെക്കോർഡ് വിജയം. 53 വർഷം ഉമ്മൻചാണ്ടിയെ വിജയിച്ച പുതുപ്പള്ളിക്കാർ മകനായ ചാണ്ടി ഉമ്മനെയും കൈവിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ഒന്നാം റൗണ്ടിൽ ചാണ്ടി ഉമ്മന്റെ ലീഡ് 2816 ആയിരുന്നു. രണ്ടാം റൗണ്ടിൽ 2671 ഉം മൂന്നാം റൗണ്ടിൽ 2911 ഉം നാലാം റൗണ്ടിൽ 2962 ഉം അഞ്ചാം റൗണ്ടിൽ 2989 ഉം ആയിരുന്നു ചാണ്ടി ഉമ്മന്റെ ലീഡ്.ആറാം റൗണ്ടിൽ 2515,ഏഴാം റൗണ്ടിൽ 2767 ഉം എട്ടാം റൗണ്ടിൽ 2949 ഉം വോട്ടിന്റെ മുന്നേറ്റമായിരുന്നു ചാണ്ടി ഉമ്മനുണ്ടായിരുന്നത്.ഒമ്പതാം റൗണ്ടിൽ 2806,പത്താം റൗണ്ടിൽ 3133 ഉം പതിനൊന്നാം റൗണ്ടിൽ 2510 ഉം ഭൂരിപക്ഷമുണ്ടായിരുന്നു.
72.86 ശതമാനം പേരാണ് പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തിയത്. ആകെ 13 റൗണ്ട് വോട്ടുകളാണ് എണ്ണിയത്. ഒരു റൗണ്ടിൽ 14 ബൂത്തുകൾ എണ്ണിയിരുന്നു. ആകെ 182 ബൂത്തുകളാണുള്ളത്. പോസ്റ്റൽ വോട്ടിനും സർവീസ് വോട്ടിനും പിന്നാലെ അയർകുന്നം പഞ്ചായത്തിലെ വോട്ടാണ് എണ്ണിയത്. പിന്നീട് അകലക്കുന്നം, കൂരോപ്പട, മണർകാട്, പാന്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണി.