in

ഒരു ചെക്കനെ തച്ച്‌ കൊന്നിട്ട് ദിവസങ്ങള്‍ എത്രയായി? മുഖ്യമന്ത്രിക്ക് ഇനിയും നാവ് പൊന്തിയിട്ടില്ല, സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി

പൂക്കോട് വെറ്റിനറി കോളേജില്‍ മരണപ്പെട്ട സിദ്ധാർത്ഥന്റെ മരണത്തില്‍ സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച്‌ നടൻ ഹരീഷ് പേരടി‌. സിദ്ധാർത്ഥന്റെ മരണം കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി തുടരുന്ന മൗനത്തെയാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്.

‘ഒരു ചെക്കനെ തച്ച്‌ കൊന്നിട്ട് ദിവസങ്ങള്‍ എത്രയായി? മുഖ്യമന്ത്രിക്ക് ഇനിയും നാവ് പൊന്തിയിട്ടില്ല. ദുരന്ത കേരളം’ എന്നായിരുന്നു നടന്റെ പോസ്റ്റ്. ‘ഇരുണ്ട കേരളം, കറുത്ത കേരളം, അധോലോകത്തിന്റെ കേരളം, എതിർപ്പിനെ തല്ലികൊല്ലുന്ന കേരളം, തൊണ്ട വരണ്ട് മരിക്കുന്ന കേരളം’ എന്നും മറ്റൊരു പോസ്റ്റില്‍ ഹരീഷ് പറഞ്ഞു.

അതേ സമയം പൂക്കോട് വെറ്ററിനറി കോളേജിൽ പുതിയ മാറ്റങ്ങൾ. ഹോസ്റ്റലിൽ ഇനി മുതൽ നാല് വാർഡന്മാർ ഉണ്ടാകും. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിൽ ഓരോ നിലയിലും ചുമതലക്കാരെ നിയോഗിക്കും. ഒരു അസിസ്റ്റൻറ് വാർഡന് ഹോസ്റ്റലിൻറെ മുഴുവൻ ചുമതലയും നൽകും. ഇതിനെല്ലാം പുറമെ ഹോസ്റ്റലിൽ സിസിടിവി ക്യാമറയും സ്ഥാപിക്കും. വർഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്. സിദ്ധാർത്ഥൻറെ മരണം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണ് കോളജിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്.

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം കെ നാരായണനെയും അസി. വാര്‍ഡൻ ഡോ. കാന്തനാഥനെയും ഇന്നലെ വൈസ് ചാൻസലര്‍ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഷൻ നല്‍കിയത്. നേരത്തെ തന്നെ യൂണിവേഴ്സിറ്റി വിസിയെ ഗവര്‍ണര്‍ സസ്പെൻഡ് ചെയ്തിരുന്നു.

Written by admin

ശോഭന പൊതുവേദിയിൽ തുറന്നുപറഞ്ഞത് പച്ചക്കള്ളം ശോഭനയ്ക്കെതിരെ ശീതൾ ശ്യം

ഭാരത് റൈസിന് വെട്ടാൻ ഒരുങ്ങി കെ റൈസ്