കഴിഞ്ഞ വർഷം മലയാളികൾ വൻ വിജയമാക്കിയ ഒരു സിനിമ ആയിരുന്നു പൃഥ്വിരാജും ബിജുമേനോന്റെ കൂട്ടുകെട്ടിൽ പിറന്ന അയപ്പനുംകോശിയും എന്ന സിനിമ. കഴിഞ്ഞ വരഷത്തെ എറ്റവും മികച്ച അഭിപ്രായം നേടിയെടുത്ത ഒരു സിനിമ ആയിരുന്നു ഇത്. ഈ സിനിമ എഴുതിയതും സംവിധാനം ചെയ്‌തതും സൂപ്പർ ഹിറ്റ് സംവിധയകൻ സച്ചിയാണ്. എന്നാൽ അദ്ദേഹം ഇന്ന് നമ്മുടെ കൂടെ ഇല്ല. ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ചിട്ടാണ് അദ്ദേഹം ഈ ലോകം വിട്ട് പോയത്. ഈ സിനിമ റീലിസ് ചെയ്ത് ഏതാണ്ട് 4 മാസത്തിന് ശേഷം ആണ് അദ്ദേഹം അസുഖത്തെ തുടർന്ന് മരിക്കുന്നത്.
എന്നാൽ സച്ചി മരിച്ചിട്ട് ഒരു വർഷം പിന്നിട്ടപ്പോൾ സച്ചിയുടെയും ഈ സിനിമയുടെയും ഓർമ്മ തുറന്ന് പറയുകയാണ് സച്ചിയുടെ ഭാര്യ സിജി. ഒരു ഇന്റർവ്യൂയിൽ ആണ് സിജി മനസ്സ് തുറന്നത്. സച്ചിൻ ഈ സിനിമ എഴുതി കഴിഞ്ഞപ്പോൾ അയ്യപ്പൻ നായർ ആയിട്ട് അദ്യം തീരുമാനിച്ചത് സൂപ്പർ സ്റ്റാർ മമ്മുട്ടിയെ ആയിരുന്നു. കോശിയായി തീരുമാനിച്ചത് ബിജു മേനോനെയും ആണെന്നാണ് സിജി പറയുന്നത് സച്ചിയുടെ മനസിൽ ഇതായിരുന്നു. എന്നാൽ മമ്മുട്ടിയെ അതിൽ നിന്നും മാറ്റാൻ ഉണ്ടായ കാരണം പറയുകയാണ് സിജി. ചിത്രത്തിന്റെ അവസാനം ഉള്ള സംഘടനം ആ സിനിമയിലെ ഒരു പ്രധാന ഭാഗം ആയിരുന്നു . അതുകൊണ്ട് തന്നെ ആ രംഗം ഡ്യൂപ്പില്ലാതെ ചെയണം എന്ന് സച്ചിയുടെ മനസ്സിലുണ്ടായിരുന്നു എന്നാണ് സിജി പറഞ്ഞത്.
അതുകൊണ്ട് ആണ് മമ്മുട്ടിയെ ഇതിൽ നിന്നും മാറി ചിന്തിക്കാൻ സച്ചിയെ പ്രയരിപിച്ചത്. പിന്നീട് ആണ് പൃഥ്വിരാജിലേക്കും ബിജുമേനോനിലേക്കും സച്ചി തിരിഞ്ഞത്.കഥ കേട്ട രണ്ടുപേർക്കും ഇഷ്ടാവുകയും ഇവരോട് നിങ്ങൾക്ക് ഇഷ്ടമുള്ള വേഷം നിങ്ങൾ സെലക്ട് ചെയ്‌തോ എന്നും പറയുകയും അങ്ങനെയാണ് പൃഥ്വിരാജ് കോശിയുടെ വേഷവും ബിജുമേനോൻ അയ്യപ്പൻ നായരുടെ വേഷവും തീരുമാനിക്കുയയായിരുന്നു. ഈ സിനിമയിക്ക് പുറമെ ഒരുപാട് ബിഗ് പ്രൊജക്റ്റ് ചെയ്യണം എന്നും സച്ചിൻ ഭാര്യയോട് പറഞ്ഞിരുന്നു. എന്നാൽ ആ സ്വപ്നങ്ങൾ പാതി വഴിയിൽ ബാക്കിയാക്കി സച്ചി യാത്രയായിരിക്കുകയാണ് ഇപ്പോൾ.