in

സിനിമയിൽ അന്നും ഇന്നും എന്നും അതിന് തന്നെയാണ് പ്രാധാന്യം, എല്ലാവർക്കും അറിയാവുന്ന ഒരു സത്യമാണത്, എത്ര പരാതിപ്പെട്ടിട്ടും കാര്യമില്ല: അംബിക വെളിപ്പെടുത്തുന്നു..!

അന്നും ഇന്നും എന്നും സിനിമയില്‍ നായകനു തന്നെയാണ് പ്രാധാന്യം. ഇത് പറയുന്നത് മറ്റാരുമല്ല,ഏറെ തഴക്കവും പഴക്കവും വന്ന നടി അംബികയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെ ഏറെക്കുറെ അക്കാലത്തെ എല്ലാ നടന്മാരോടും ഒപ്പം അഭിനയിച്ച അംബികയുടെ ഈ വാക്കുകള്‍ അത്ര വേഗം തള്ളിക്കളയാന്‍ ആകില്ല എന്നതും സിനിമയെ നിരീക്ഷിച്ചു വരുന്നവര്‍ക്ക് വ്യക്തം.

നായികമാര്‍ മാറി മാറി വന്നുകൊണ്ടേ ഇരിക്കും. പുതുമുഖ നായിക എന്ന വിളിപ്പേരും വീഴും. എന്നാല്‍, നായകന്മാര്‍ അവരുടെ കുത്തകയായി പേര് നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇരിക്കും. ന്യൂജന്‍ നടിമാര്‍ ഏറെ ഭാഗ്യ ചെയ്തവരാണെന്നും താരം പറയുന്നു. പുരുഷന്മാരെ പോലെയല്ല, സ്ത്രീകള്‍ക്ക് സിനിമയില്‍ നല്ല ഒരു ചാന്‍സ് കിട്ടണമെങ്കില്‍ അന്നത്തെ കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ വേണ്ടി വന്നിരുന്നു.

എന്നാല്‍ ഇന്നത്തെ നടീനടന്മാര്‍ ഏറെയും അധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കാതെ തന്നെ മാതാ പിതാക്കളുടെയോ അല്ലെങ്കില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെയോ പിന്തുണയോടെ എത്തിയിട്ടുള്ളവരാണ്. അത്തരക്കാര്‍ക്ക് ഈ മേഖലയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ അല്‍പ്പം കഴിവ് കുറവ് ഉണ്ടെങ്കിലും ഈ ബന്ധങ്ങള്‍ സഹായകമാകും.

ഇതൊക്കെ ആണെങ്കിലും ഇപ്പോഴും മേല്‍ക്കോയ്മ നായകന്മാര്‍ക്ക് തന്നെയാണ് എന്നത് നിസ്സംശയം പറയാം. സഹ നടി വേഷങ്ങളിലും അമ്മ വേഷങ്ങളിലുമായി ഇപ്പോഴും സിനിമയില്‍ സജീവമാണ് അംബിക. എന്നാല്‍, അവര്‍ക്ക് ഒപ്പം നായകനായിരുന്ന മോഹന്‍ലാല്‍, മമ്മൂട്ടി, രജനീകാന്ത്, കമല്‍ഹാസന്‍ ഉള്‍പ്പെടെ ഉള്ളവരൊക്കെ ഇപ്പോഴും നായക സ്ഥാനം നിലനിര്‍ത്തി പോരുകയുമാണ്.

ടെക്‌നോളജിയ്ക്ക് പുറമേ സിനിമയില്‍ മറ്റ് നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും നായകനുള്ള പ്രാധാന്യം എന്നത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ നില നില്‍ക്കുകയാണ്. അന്നത്തെ നടിമാര്‍ ഏറെ സ്ട്രഗിള്‍ ചെയ്ത് സിനിമയില്‍ എത്തിയപ്പോള്‍ പാരമ്പര്യത്തെ കൂട്ടു പിടിച്ച് ഇന്ന് സിനിമയില്‍ എത്തിയിട്ടുള്ള നടീ നടന്മാര്‍ മാതാ പിതാക്കളുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍ താന്നു പോകാതിരിക്കാനുള്ള പെടാപ്പാടിയലാണ്.

എന്തായായും മറ്റ് പല മേഖലകളെയും പോലെ സിനിമാ മേഖലയും പാരമ്പര്യത്തിന് വഴി മാറിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തില്‍ കുഞ്ഞന്‍ നായരുടേയും സരസമ്മയുടേയും മകളായി അംബിക ജനിച്ചു. 2014 കളില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ആയിരുന്നു അവരുടെ അമ്മ കല്ലറ സരസമ്മ. അംബികയക്ക് രാധ (നടി), മല്ലിക എന്നിങ്ങനെ രണ്ടു സഹോദരിമാരും അര്‍ജുന്‍, സുരേഷ് എന്നിങ്ങനെ രണ്ടു സഹോദന്മാരാണ് ഉള്ളത്.

1988 ല്‍ എന്‍.ആര്‍.ഐ പ്രേംകുമാര്‍ മേനോനെ അംബിക വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ട് ആണ്‍ മക്കളുണ്ട്. 1997 ല്‍ വിവാഹ മോചനം നേടിയ ശേഷം 2000 ല്‍ നടന്‍ രവികാന്തിനെ വിവാഹം കഴിച്ചു, പക്ഷേ 2002 ല്‍ അവര്‍ വിവാഹ മോചനം നേടി. ഇപ്പോള്‍ മക്കളോടൊപ്പം ചെന്നൈയില്‍ താമസമാക്കിയിരിക്കുകയാണ് താരം.

Written by Editor 2

ഞങ്ങളുടേത് കുറച്ച് കോസ്റ്റ്ലി പ്രേമമായിരുന്നു, വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ചാടിക്കേറി കല്യാണം കഴിക്കുമെന്ന് അവർ കരുതിയില്ല; ആരുമറിയാതെ വിവാഹം കഴിച്ചതിനെ കുറിച്ച് ചിപ്പി തുറന്ന് പറയുന്നു

ഒന്ന് അഡ്ജസ്റ്റ് ചെയ്‌താൽ മതി അവസരം തരാം, പണം ഒരു പ്രശ്നമല്ല… സിനിമ മേഖലയിൽ ഉള്ള ദുരനുഭവം വെളിപ്പെടുത്തി നദി വിന്ദുജ വിക്രമൻ