in

ചിമ്പുവിനോട് ക്ഷമിക്കും, പക്ഷെ പ്രഭുദേവയോട് ഒരിക്കലും ക്ഷമിക്കില്ല എന്ന് നയൻതാര അന്ന് തറപ്പിച്ച് പറഞ്ഞു, അതിനുള്ള കാരണം എന്താണെന്ന് അറിയാവോ?

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ആരാധകര്‍ ഏറെയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരം തമിഴിലാണ് ഏറെ ചിത്രങ്ങളിലഭിനയിച്ചത്. ഇപ്പോഴിതാ ബോളിവുഡിലും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. അടുത്തിടെയാണ് സംവിധായകന്‍ വിഘ്‌നേഷുമായുള്ള താരത്തിന്റെ വിവാഹം നടന്നത്.

അതേസമയം തെന്നിന്ത്യയില്‍ ഗോസിപ്പ് കോളങ്ങളില്‍ ഒരു കാലത്ത് നിറഞ്ഞുനിന്ന നടിയായിരുന്നു നയന്‍താര. വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയെന്നും വടിവൊത്തെ അരക്കെട്ട് നേടിയതങ്ങനെയാണെന്നും മറ്റുമൊക്കെ പല തരത്തിലുള്ള കഥകള്‍ താരത്തെ പറ്റി ഇറങ്ങിയിട്ടുണ്ട്. അതോടൊപ്പം ചിമ്പു, പ്രഭുദേവ തുടങ്ങിയ താരങ്ങളുമായുള്ള പ്രണയവും വേര്‍പിരിയലുമൊക്കെയും ഏറെ ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുമുണ്ട്.

കേരളത്തിലെ ഒരു തനി നസ്രാണി കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് നയന്‍താര. ഡയാന മറിയം കുര്യന്‍ എന്നാണ് യഥാര്‍ത്ഥ നാമം. വീഡിയോ ജോക്കിയായി മിനി സ്‌ക്രീനിലൂടെ തുടക്കമിട്ട താരം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്.

തമിഴിലേക്ക് അവസരങ്ങള്‍ ലഭിച്ചുതുടങ്ങിയതോടെ താരത്തിന്റെ നായിക നിരയിലേക്കുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുള്ള വളര്‍ച്ചയില്‍ ഡയാന കുര്യന്‍ എന്ന നയന്‍താര പേരും മതവും മാറ്റി. പ്രണയവും വിവാദങ്ങളും ഏറെയുണ്ടായി. രൂപത്തില്‍ വരുത്തിയ മാറ്റം അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചു. ആരേയും അമ്പരപ്പിക്കുന്ന മേക്കോവറായിരുന്നു താരത്തിന്റേത്.

ഒരു തനി നാട്ടിന്‍ പുറത്തുകാരിയുടെ ഇമേജ് ആയിരുന്നു നയന്‍താര സിനിമയിലെത്തിയപ്പോള്‍. പിന്നീട് നാട്ടുരാജാവ്, വിസ്മയ തുമ്പത്ത് എന്നീ ചിത്രങ്ങളിലൊക്കെ അഭിനയിക്കുമ്പോഴും പ്രേക്ഷക മനസ്സില്‍ നയന്‍താരയ്ക്കുള്ള രൂപം അതുപോലെ തന്നെയായിരുന്നു. പക്ഷേ തമിഴിലെത്തി അയ്യ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര ആകെ മൊത്തത്തില്‍ മാറ്റം വരുത്തിയത്. ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ നയന്‍താരയുടെ വേഷവിധാനത്തില്‍ മാറ്റം കണ്ടു.

പിന്നെ പെട്ടന്നാണ് നയന്‍താരയില്‍ ഒരു മാറ്റം കണ്ടു തുടങ്ങുകയുണ്ടായി. വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രിക്രിയ നടത്തിയെന്നും അങ്ങനെ വടിവൊത്തെ അരക്കെട്ട് സ്വന്തമാക്കിയാണ് ഗ്ലാമര്‍ വേഷങ്ങളിലെത്തിയതെന്നുമൊക്കെ ഗോസിപ്പുകളിറങ്ങി. ചിമ്പുവുമായുള്ള പ്രണയവും പരാജയും എല്ലാം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചു. പ്രഭു ദേവയുമായുള്ള പ്രണയം വിവാദത്തില്‍ കലാശിക്കുകയുണ്ടായി.

ആ സമയം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കകം നടി തിരിച്ചെത്തുകയുണ്ടായി. പിന്നീട് നയന്‍സും ചിമ്പുവും നല്ല സുഹൃത്തുക്കളായി. 2016 ല്‍ ഇത് നമ്മ ആള് എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുകയും ചെയ്തു. ചിമ്പുവുമായി രമ്യതയിലായത് പോലെ തന്നെ പ്രഭുദേവയോടും താരം ക്ഷമിക്കുമോയെന്ന് ചോദിച്ച ഒരു മാധ്യമ റിപ്പോര്‍ട്ടറോട് നടി പറഞ്ഞിതിങ്ങനെയായിരുന്നു.

ചിമ്പുവിനോട് എനിക്ക് ക്ഷമിക്കാന്‍ പറ്റും. പക്ഷെ നിങ്ങളീപ്പറയുന്ന ആളോട് (പ്രഭുദേവ) ക്ഷമിക്കാനാവില്ലെന്നും ഒരുമിച്ച് സിനിമകള്‍ ചെയ്യില്ലെന്നും താരം തറപ്പിച്ചു പറയുകയായിരുന്നു. തടി കുറച്ച് സ്ലിം ബ്യൂട്ടിയായി. പ്രായം പിന്നോട്ട് സഞ്ചരിയ്ക്കുകയായിരുന്നു പിന്നീട് നടിയ്ക്ക്. പിന്നീട് സൂപ്പര്‍ ഹിറ്റായ നിരവധി സിനിമകള്‍. മുന്‍പൊന്നും ഇല്ലാത്ത തരം ചെറുപ്പം നയന്‍താരയുടെ ലുക്കില്‍ വന്നു.

വസ്ത്രവിധാനത്തിലും ഏറെ മാറ്റങ്ങള്‍ വരികയായിരുന്നു. ഇപ്പോഴിതാ നയന്‍താരയുടെ വെഡ്ഡിങ് ലുക്കില്‍ ശരിക്കുമൊരു രാജകുമാരിയെ പോലെ സുന്ദരിയായാണ് താരമെത്തിയിരിക്കുന്നത്. പുനീത് ബി സൈനി, അമിത് താക്കൂര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ മേക്കപ്പും ഹെയര്‍ സ്‌റ്റൈലും താരത്തിന് നന്നായി ഇണങ്ങുന്നതായിരുന്നു. ഷലീന നത്താനി, ഡോളി ജെയ്ന്‍ എന്നിവരൊരുക്കിയ സ്‌റ്റൈലിങ്ങും പെര്‍ഫെക്ടായിരുന്നു.

Written by Editor 3

എന്നോട് രണ്ട് പുരുഷന്മാർ ചേർന്ന് അങ്ങനെ ചെയ്തു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി സ്നേഹ

നെടുമുടി സാറിന്റെ ഭാര്യയായ ഞാൻ പിന്നെ അദ്ദേഹത്തിന്റെ മകളായ, മണിച്ചിത്രത്താഴിൽ അഭിനയിച്ച് തുടങ്ങിയതോടെ എനിക്ക് നല്ലദേഷ്യം വന്നു, അഭിനയിക്കണ്ടായിരുന്നു എന്ന് വരെ തോന്നി; നടി വിനയ പ്രസാദ് തുറന്ന് പറയുന്നു