in

നെടുമുടി സാറിന്റെ ഭാര്യയായ ഞാൻ പിന്നെ അദ്ദേഹത്തിന്റെ മകളായ, മണിച്ചിത്രത്താഴിൽ അഭിനയിച്ച് തുടങ്ങിയതോടെ എനിക്ക് നല്ലദേഷ്യം വന്നു, അഭിനയിക്കണ്ടായിരുന്നു എന്ന് വരെ തോന്നി; നടി വിനയ പ്രസാദ് തുറന്ന് പറയുന്നു

വിനയ പ്രസാദ്, സീരിയല്‍ കാണുന്നവര്‍ക്കെല്ലാം സുപരിചിതയും ഏറെ പ്രിയപ്പെട്ടതുമായ താരമാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്ത് താരം ശ്രദ്ധിക്കപ്പെട്ടത്. സ്ത്രീ എന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയിലൂടെയാണ് വിനയ പ്രസാദ് കൂടുതല്‍ പ്രേക്ഷക പ്രിയങ്കരിയായത്.

ആ സീരിയല്‍ എപ്പിസോഡുകള്‍ ഏറെ നീണ്ടു. അതോടെ താരങ്ങളെല്ലാം കുടുംബാംഗങ്ങളെപ്പോലെയായി.  എന്നും ഒരു ഇല്ലെങ്കിലും വിനയ പ്രസാദിന് ഉണ്ടാകും. പുറത്തിറങ്ങിയാലും എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീടു മണിച്ചിത്രത്താഴ് എന്ന മലയാള ചിത്രത്തിന്റെ തമിഴായ ചന്ദ്രമുഖി എന്ന ചിത്രത്തില്‍ രജനികാന്തിനു ഒപ്പവും വിനയ അഭിനയിച്ചു.

1988 ഒരു കന്നട ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു കൊണ്ടാണ് വിനയ പ്രസാദ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് കന്നടയിലും മലയാളത്തിലുമായി 60 ലധികം ചിത്രങ്ങളില്‍ വിനയ അഭിനയിച്ചുണ്ട്. 1993 ല്‍ മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.
വിനയ ജനിച്ചതും വളര്‍ന്നതും കര്‍ണ്ണടകയിലെ ഉഡുപ്പിയിലാണ്. ടെലിവിഷന്‍ സംവിധായകനായ ജ്യോതിപ്രകാശ് ആണ് ഭര്‍ത്താവ്.

സീരിയയലില്‍ പോലീസ് വേഷം ഉള്‍പ്പെടെ ചെയ്തും ബൈക്ക് ഓടിച്ചുമൊക്കെ കുടുംബ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട് താരം. വളരെ ബോൾഡ് ആയ കഥാപാത്രം. ഇപ്പോഴിതാ അഭിനയവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. പെരുന്തച്ചന്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ആദ്യം താരം അഭിനയിച്ചത്. അതില്‍ നെടുമുടി വേണുവിന്റെ ഭാര്യയായി ഒരു തമ്പുരാട്ടിയുടെ വേഷത്തിലായിരുന്നു എത്തിയത്.

എന്നാല്‍, മണിച്ചിത്രത്താഴിലേയ്ക്ക് എത്തിയപ്പോള്‍ അതേ നെടുമുടി വേണു ചേട്ടന്റെ മകളായിട്ടാണ് അഭിനയിക്കേണ്ടി വന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ അവസരമായിട്ടാണ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ കാണുന്നതെന്നും വിനയ പ്രസാദ് പറയുന്നു. പലര്‍ക്കും തന്റെ പേര് വിനയ പ്രസാദ് എന്നാണെന്ന് ഇപ്പോഴും അറിയില്ലെന്നും ശ്രീദേവി എന്നാണ് പലപ്പോഴും അറിയപ്പെടുന്നതെന്നും മണിച്ചിത്രത്താഴിലെ ആ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും വിനയ പ്രസാദ് പറഞ്ഞു.

എന്നാല്‍, അന്ന് ആ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കേ അത് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്നും താരം തുറന്നു പറയുന്നു. മണിച്ചിത്രത്താഴില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഏറെ സന്തോഷം തോന്നിയെങ്കിലും അവിടെയും ഇവിടെയും വല്ലപ്പോഴും വന്നു പോകുന്ന ഒരു കഥാപാത്രമായിരുന്നതിനാല്‍ വളരെ വിഷമവും ഒപ്പം ദേഷ്യവും തോന്നിയിരുന്നു.

നേരെ ചൊവ്വേ പറഞ്ഞാൽ ഡയലോഗ്കൾ പോലും നന്നേ കുറവു. ഇക്കാര്യം ഷൂട്ടിങ് സമയത്തു തന്നെ ബന്ധപ്പെട്ടവരോട് തുറന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ശോഭനയും ഇതു തന്നെയാണ് ചോദിക്കുന്നത് എന്നായിരുന്നു കിട്ടിയ മറുപടി. എന്തായാലും ഇപ്പോള്‍ ആ സിനിമയില്‍ അവസരം കിട്ടിയത് ഓര്‍ത്ത് അഭിമാനിക്കുന്നു എന്നും മലയാളത്തില്‍ അവസരങ്ങള്‍ കിട്ടിയാല്‍ ഇപ്പോഴും അഭിനയിക്കാന്‍ താത്പര്യം ഉണ്ടെന്നും താരം പറയുന്നു.

Written by Editor 2

ചിമ്പുവിനോട് ക്ഷമിക്കും, പക്ഷെ പ്രഭുദേവയോട് ഒരിക്കലും ക്ഷമിക്കില്ല എന്ന് നയൻതാര അന്ന് തറപ്പിച്ച് പറഞ്ഞു, അതിനുള്ള കാരണം എന്താണെന്ന് അറിയാവോ?

ചേച്ചിയുടെ ബംബർ കൊള്ളാം എന്ന് കമന്റ്; കിടിലൻ മറുപടി കൊടുത്ത് നടി മിഷേൽ..!