in

അതിന് ആഗ്രഹമില്ലേ എന്ന് ചോദ്യത്തിനു മാൻവി സുരേന്ദ്രൻ പറഞ്ഞ മറുപടി ഇങ്ങനെ, എന്നാൽ പിന്നെയും സംശയങ്ങളുമായി ആരാധകർ..!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് മാൻവി സുരേന്ദ്രൻ. മലയാള ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന താരങ്ങളിലൊരാൾ കൂടിയാണ് മാൻവി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

പലപ്പോഴും വ്യത്യസ്തമായ ഫോട്ടൊഷൂട്ടുകളുമായും താരം എത്താറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ മറുപടിയുമായെത്തിയിരിക്കുകയാണ് മാൻവി. തടി കുറയ്ക്കാൻ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് ആഗ്രഹം ഇടയ്ക്ക് വരും ഇടയ്ക്ക് പോകും എന്നാണ് മാൻവി ഇതിന് മറുപടി നൽകിയിരിക്കുന്നത്

പൊതുവേ സീരിയൽ- സിനിമ താരങ്ങൾ എല്ലാവരും തടി കുറയ്ക്കാനായി വ്യായാമവും ഫിറ്റ്നസ് ട്രെയ്നിംഗും ഒക്കെ നടത്താറുണ്ട്. വ്യായാമത്തിന്റെ കാര്യത്തിൽ പല നടിമാരും വിട്ടുവീഴ്ച ചെയ്യാറുമില്ല. എന്നാൽ തനിക്ക് ഇത്തരം രീതികളോട് ഒന്നും അത്ര താല്പര്യമില്ല എന്ന് വേണം മാൻവിയുടെ ഈ മറുപടിയിലൂടെ മനസിലാക്കാൻ.

നീണ്ട ഇടതൂർന്ന മുടിയാണ് മാൻവിയുടെ സൗന്ദര്യം. താരത്തിന്റെ സൗന്ദര്യത്തേക്കുറിച്ച് പലപ്പോഴും ആരാധകർ ചോദിക്കാറുമുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ആ ചോദ്യമെത്തി. രസകരമായാണ് മാൻവി ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുന്നത്. സൗന്ദര്യ രഹസ്യം എന്താണെന്ന ചോദ്യത്തിന് വ്യത്യസ്ത തരം ഭാവത്തിലുള്ള ഇമോജികളാണ് മാൻവി മറുപടിയായി കൊടുത്തിരിക്കുന്നത്. മിസ്സിസ് ഹിറ്റ്‌ലർ ആണോ സീതയാണോ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ടും എന്നാണ് താരത്തിന്റെ മറുപടി.

മാൻവിയുടെ യഥാർഥ പേര് ഇത് തന്നെയാണോ അതോ ശ്രുതി എന്നാണോ എന്നായിരുന്നു മറ്റൊരു ചോദ്യം. ശ്രുതി എന്നാണ് താരം ഇതിന് മറുപടി നൽകിയിരിക്കുന്നത്. മാൻവിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ചോദ്യം വന്നു. പ്ലസ് വൺ, പ്ലസ്ടു ഏത് സബ്ജക്റ്റ് ആയിരുന്നുവെന്നും അത് കഴിഞ്ഞ് ഏത് കോഴ്സിനാണ് പോയതെന്നുമായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. പ്ലസ് വൺ, പ്ലസ് ടു സയൻസ് ആയിരുന്നുവെന്നും ബിരുദം ഇംഗ്ലീഷ് ലിറ്ററേച്ചർ ആയിരുന്നുവെന്നും ബിരുദാനന്തര ബിരുദം ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ആണ് പഠിച്ചതെന്നും മാൻവി പറഞ്ഞു.

നിലവിൽ ടെലിവിഷൻ പരമ്പരകളിൽ നിറഞ്ഞു നിൽക്കുകയാണ് മാൻവി. കൈ നിറയെ കഥാപാത്രങ്ങളാണ് താരത്തിനുള്ളത്. മിസിസ് ഹിറ്റ്ലർ, സീത, കൂടെവിടെ തുടങ്ങിയ സീരിയലുകളിലാണ് താരമിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതു കൂടാതെ മോഡലിംഗ് രംഗത്തും മാൻവി സജീവമാണ്.

‘ചേച്ചിയമ്മ’ എന്ന സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ മാൻവിയെ ഈ രംഗത്തേക്ക് കൊണ്ട് വരുന്നത് സംവിധായകൻ എ എം നസീറാണ്. പാലക്കാട്‌‌കാരിയായ മാൻവിയുടെ യഥാർത്ഥ പേര് ശ്രുതി എന്നാണ്. രാമപുരം മാർ അഗസ്തിനോസ് കോളേജിലെ വിദ്യാർത്ഥിനിയാണ് മാൻവി.

ഫ്ളവേഴ്സ് സീരിയലിലെ ‘സീത’യെന്ന പരമ്പരയിലെ കുസൃതിയായ അനിയത്തി കുട്ടിയുടെ കഥാപാത്രമാണ് മാൻവിയെ ​ഏറെ ശ്രദ്ധേയയാക്കിയത്. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഷോയിലും മാൻവി പങ്കെടുക്കാറുണ്ട്. അഭിനേത്രി എന്നതിന് അപ്പുറം നല്ലൊരു നർത്തകി കൂടിയാണ് മാൻവി.

Written by Editor 3

കടൽക്കരയിൽ ഹോട്ട് ലുക്കിൽ തിളങ്ങി മലയാളി മോഡൽ ഗ്രീഷ്മ ഗോപകുമാർ, കിടിലൻ ഫോട്ടോസ് കാണാം

ഒരിടത്തും തലകുനിക്കാതെ തന്റേതു മാത്രമായ തീരുമാനങ്ങളിലൂടെ ജീവിക്കുന്ന പ്രിയ നർത്തകിയും നടിയും, വൈറൽ കുറിപ്പ്..!