in

ഒരു ലിപ് ലോക്ക് ഉണ്ടെന്നാണ് ആദ്യം പറഞ്ഞത് , അത് ചെയ്ത് കഴിഞ്ഞപ്പോൾ ചറപറാന്ന് ലിപ് ലോക്കുകൾ; അനുഭവം വെളിപ്പെടുത്തി നടി ഗായത്രി അശോക്

ലിപ് ലോക്ക്… അടുത്ത കാലത്തായി സിനിമയിൽ കേട്ടു തുടങ്ങിയ വാക്കാണ് ലിപ് ലോക്ക്. പരസ്പരം ഇഴികിച്ചേർന്നു അഭിനയിക്കേണ്ടി വരുന്ന രംഗങ്ങളിൽ ഒഴിവാക്കാൻ ആകാത്തതാണിത്. പണ്ട് എ പടങ്ങളിൽ മാത്രം ആയിരുന്നു ഇത്തരം രംഗങ്ങൾ എങ്കിൽ പിന്നീട് ബോളിവുഡ് സിനിമകളിൽ ഒഴിവാക്കാൻ ആകാത്ത ഒന്നായി ഇത്തരം രംഗങ്ങൾ മാറി.

പെട്ടെന്നു നിരവധി സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മെമ്പർ രമേശനിലെ അലരേ എന്ന ഗാനം പുറത്ത് വന്നപ്പോൾ തന്നെ സിനിമയിലെ നായിക ഗായത്രിയും പ്രേക്ഷകരുടെ പ്രിയങ്കരിയായി. മെമ്പർ രമേശൻ ഒമ്പതാം വാർഡ് എന്ന സിനിമ അടുത്തിടെയാണ് റിലീസ് ചെയ്തത്. ഒ എം രമേശൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്

ലഡ്ഡു അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ്‌ ഗായത്രി അശോക്. ചിത്രത്തിൽ അന്നാമ്മ എന്ന നാട്ടിൻ പുറത്തുകാരി പെൺകുട്ടിയായിട്ടാണ് ഗായത്രി അശോക് എത്തിയത്. സിനിമ ഇറങ്ങും പലരുടേയും വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഭരിച്ച ഗാനം കൂടിയായിരുന്നു മെമ്പർ രമേശനിലെ ഗായത്രി അശോകും അർജുനും പ്രത്യക്ഷപ്പെട്ട അലരേ എന്ന ഗാനം.

ഗായത്രിയുടെ മറ്റൊരു ചിത്രം ജോജു ജോർജ് കേന്ദ്രകഥാപാത്രത്തിലെത്തിയ സ്റ്റാർ ആയിരുന്നു. എന്നാൽ ഇപ്പോഴും അധികം ആർക്കും അറിയാത്ത ഒന്നുണ്ട്. കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബിന്ദു പങ്കജിന്റെ ഇരട്ട കുട്ടികളിൽ ഒരാളാണ് ഗായത്രി അശോക് എന്നത്.

ഗായത്രി മലയാള സിനിമയിലേക്ക് എത്തിയതും അമ്മയുടെ സിനിമാ സീരിയൽ പരിചയങ്ങളിലൂടെയാണ്. അലരേ പുറത്തിറങ്ങിയപ്പോൾ നായികയെ സോഷ്യൽ മീഡിയയിൽ തിരഞ്ഞവരാണ് താരത്തിന്റെ അമ്മയും അഭിനേത്രിയാണെന്ന് മനസിലാക്കുന്നത്. മലയാളം തമിഴ് സീരിയലുകളിലും, ചൈന ടൗൺ, പാട്ടിന്റെ പാലാഴി, ഇന്നാണാ കല്യാണം എന്നീ മലയാള സിനിമകളിലും ബിന്ദു പങ്കജ് അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവം സീരിയൽ നടനായ ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായത്രി അശോക്. തെലുങ്ക് സിനിമയിൽ നിന്നും അവസരം ലഭിക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ. അന്ന് സ്റ്റാർ സിനിമ റിലീസ് ചെയ്തിട്ടില്ല.

ഞാനും അമ്മയും ചിത്രങ്ങൾ പരിചയക്കാർക്ക് അയച്ച് കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ അവരുടെ കൈയ്യിൽ എങ്ങനെയോ എന്റെ വിവരങ്ങൾ ലഭിച്ചിട്ടാണ് വിളിച്ചത്. അമ്മ അന്ന് കുടുംബവിളിക്കിൽ അഭിനയിക്കുന്നുണ്ട്. അമ്മയോടൊപ്പം ഷൂട്ടിങ് സ്ഥലത്തെത്തി. ഒരു ഓഡീഷനുണ്ടായിരുന്നു. അത് ചെയ്തു.

ഇനി എന്താണെന്നു വെറുതെ സംവിധായകനോട് ചോദിച്ചപ്പോൾ ഒരു ലിപ് ലോക്ക് സീനാണെന്ന് പറഞ്ഞു. ലിപ് ലോക്ക് ചെയ്യാൻ സമ്മതമല്ലേയെന്ന് ചോദിച്ചു. കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ചെയ്യാമെന്ന് ഞാനും പറഞ്ഞു. അതു കഴിഞ്ഞപ്പോൾ വീണ്ടും പറഞ്ഞു ഇനിയും ഒരു ലിപ് ലോക്കുണ്ടെന്ന്. കേട്ടപ്പോൾ സുഖമില്ലായ്മ തോന്നിയകൊണ്ട് ആ സിനിമ വേണ്ടെന്ന് വെച്ച് ഞങ്ങൾ തിരികെ പോന്നുവെന്നും താരം പറയുന്നു.

Written by Editor 2

എന്നോടുള്ള ഇഷ്ടം കുറഞ്ഞു, ഐശ്വര്യം പോയി എന്നൊക്കെ പലരും പറഞ്ഞു, എല്ലാവർക്കും എല്ലാം ഇഷ്ടപ്പെടണം എന്നില്ലല്ലോ; കാവ്യാ മാധവൻ പറയുന്നു

മിൽക്കി ബ്യൂട്ടിയായി പ്രിയ താരം വൈഗ, മാലിദ്വീപിൽ സാധികയ്ക്ക് ഒപ്പം തകർപ്പൻ ഡാൻസുമായി താരം.. വീഡിയോ ഏറ്റെടുത്ത് ആരാധകർ, കാണാം