അഭിനയത്തിൽ മാത്രമല്ല ജീവിതത്തിലും താൻ ബോൾഡാണെന്നും ഗുണ്ട എന്നായിരുന്നു തന്റെ വിളിപ്പേരെന്നും വെളിപ്പെടുത്തിയിരിക്കുകയാണു ചക്കപ്പഴം എന്ന സീരിയലിലൂടെ കൂടുതൽ ശ്രദ്ധ നേടിയ താരമായ ശ്രുതി. പെട്ടെന്നൊരു ദിവസം നടിയായി എത്തിയ ആളല്ല ശ്രുതി. ബാലതാരമായി ആയിരുന്നു താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ താൻ ഒരു ഗുണ്ട തന്നെയാണെന്നു തെളിയിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണു താരം. സ്കൂൾ ആണ് വേദി. പഠിക്കുന്ന കാലത്ത് തന്റെ അനിയനെ ഉപദ്രവിച്ച കുട്ടിയുടെ കരണം നോക്കി അടിചുവത്രെ. വീട്ടിൽ തനിക്ക് എന്നും ഏറ്റവും ഇഷ്ടമുള്ള ആൾ അനിയൻ ആണെന്നും അവൻ കരയുന്നത് തനിക്ക് സഹിക്കാൻ കഴിയുന്ന കാര്യമല്ല എന്നും ശ്രുതി കൂട്ടിച്ചേർത്തു.
പഠിക്കുന്ന കാലം, സ്കൂളിവെച്ച് അനിയനെ ഒരു പയ്യൻ തല്ലി. കൂട്ടുകാരിലൂടെ ഇതറിഞ്ഞ ഞാൻ ആ പയ്യനെ പോയി കാണുകയും ഉപദേശിക്കുകയും ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് എന്നൊക്കെ പറയുകയും ചെയ്തു. ഇതോടൊപ്പം ക്ലാസ് ടീച്ചറോട് ശ്രദ്ധിക്കണം എന്നും പറയുകയും ചെയ്തു. പക്ഷെ, അവൻ അതൊന്നും കേട്ടില്ല എന്നു മാത്രമല്ല, അടുത്ത ദിവസം അനിയന്റെ സുഹൃത്തുക്കൾ തന്നെ വന്നു കണ്ടു. ആ പയ്യൻ വീണ്ടും അവനോട് വഴക്കിടാൻ എത്തിയിട്ടുണ്ടെന്നും അനിയനെ വീണ്ടും തല്ലിയെന്നും അറിയിച്ചു.
വീണ്ടും ഞാൻ എത്തി ചോദിച്ചപ്പോൾ അവന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, ഞാൻ ഇനിയും തല്ലും നീ വേണമെങ്കിൽ വീട്ടിൽ പോയി കേസ് കൊടുക്ക്. അനിയനെ തല്ലിയതിന്റെയും എന്നോട് തർക്കുത്തരം പറഞ്ഞതിന്റെയും ദേഷ്യത്തിൽ ഞാൻ ആ പയ്യന്റെ കരണം നോക്കി ഒരെണ്ണം അങ്ങ് കൊടുത്തു. എന്റെ അഞ്ചു വിരലിന്റെ പാടുകളും അവന്റെ മുഖത്ത് പതിഞ്ഞു കിടന്നു. ഒപ്പമുണ്ടായിരുന്നവരും കണ്ടു നിന്നവരും ഒക്കെ ഞെട്ടി. പിറ്റേന്ന് സ്കൂളിൽ നിന്നും മാതാപിതാക്കളെ വിളിച്ചപ്പോൾ ആദ്യം എത്തിയത് അവന്റെ മാതാപിതാക്കൾ ആയിരുന്നു.
എന്റെ വീട്ടുകാരെ പറഞ്ഞാൽ ഞാൻ ഇനിയും തല്ലും എന്നു തന്നെ ഞാൻ ഉറപ്പിച്ചങ്ങ് പറഞ്ഞു. വിഷയം സ്കൂൾ മുഴുവൻ അറിഞ്ഞു. ഞാൻ അങ്ങനെ വലിയൊരു ഗുണ്ട ആയി. അന്നു മുതൽ സീനിയേഴ്സ് അടക്കമുള്ള ആളുകൾ എന്നെ ഗുണ്ടാ എന്നാണ് വിളിച്ചിരുന്നത്. രസകരമായ മറ്റൊരു കാര്യം അന്ന് വഴക്കുണ്ടാക്കിയ ആ പയ്യൻ ഇന്ന് ഞങ്ങളുടെ നല്ല സുഹൃത്ത് ആണ് എന്നും ശ്രുതി പറയുന്നു. എന്നാൽ ഇതിനൊക്കെ എനിക്ക് വീട്ടിൽ നിന്നും നല്ല തല്ലു കിട്ടാറുണ്ടായിരുന്നു. പരീക്ഷ പേപ്പറിൽ ഒപ്പിടാൻ സ്കൂളിൽ വരുന്ന അമ്മ പലപ്പോളും ടീച്ചർമാരുടെയും കൂട്ടുകാരുടേയുമൊക്കെ മുന്നിൽ വച്ചു തല്ലിയിട്ടുണ്ട്. ഇത് കണ്ടിട്ടാകാം, ടീച്ചർമാർ എന്നെ തല്ലിയിട്ടില്ലെന്നും ശ്രുതി പറയുന്നു.