സ്ത്രീധനം സിനിമയില്‍ വിദ്യ എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചത് പ്രേക്ഷകരുടെ സ്വന്തം ഉര്‍വ്വശി ആയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം, സ്ത്രീധനം എന്ന പേരില്‍ ഒരു പരമ്പര മലയാള മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്തിയപ്പോള്‍ അതില്‍ ദിവ്യ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചത് ദിവ്യ പദ്മിനി എന്ന നടി ആയിരുന്നു.
സ്ത്രീധനത്തിലെ കഥാപാത്രം സ്വന്തം പേരില്‍ തന്നെയാണ് താരം അവതരിപ്പിച്ചത്. സ്വന്തം പേരില്‍ ചില കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമാണ് ഭാഗ്യം ലഭിച്ചിട്ടുള്ളത്. അതില്‍ ഒരാളായിരുന്നു ദിവ്യ പദ്മിനി. ചുരുങ്ങിയ സമയം കൊണ്ട് താരത്തിന് മലയാള മിനി സ്‌ക്രീന്‍ രംഗത്തെ സൂപ്പര്‍ നായികയായി വളരാനും സാധിച്ചു.
ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് എന്നിങ്ങനെയാണ് ദിവ്യ അറിയപ്പെടുക. സീരിയല്‍ രംഗത്ത് ഏറെ പ്രശസ്തയാണ് താരം . സീരിയലില്‍ മാത്രമല്ല സിനിമയിലും താരം തിളങ്ങിയിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഏകദേശം പത്തോളം സിനിമകളില്‍ താരം തിളങ്ങിയിട്ടുണ്ട്.
അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, സ്ത്രീധനം, മാമാട്ടിക്കുട്ടിയമ്മ തുടങ്ങിയവയാണ് ദിവ്യ വിശ്വനാഥിനെ ഏറെ പ്രസിദ്ധയാക്കിയത്. ഏകദേശം ഇരുപതോളം സീരിയലുകളില്‍ തിളങ്ങിയ ദിവ്യ പ്രേം പ്രകാശിനൊപ്പം മണിപ്പുരുരാടം എന്ന സീരിയലുടെയാണ് ടെലിവിഷന്‍ രംഗത്തിലേക്ക് അരങ്ങേറ്റം നടത്തിയത്.
കൊച്ചിയില്‍ നടിയ്ക്കുണ്ടായതിന് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് ദിവ്യ വിശ്വനാഥ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ താരം തുറന്നുപറഞ്ഞിരുന്നില്ല. ആ പ്രോജക്ടില്‍ നിന്നു തന്നെ മാറിനിന്നു. എല്ലാ രംഗത്തും മോശക്കാരുണ്ടാവാമെന്നതുപോലെ സീരിയല്‍ രംഗത്തുമുണ്ട് എന്നായിരുന്നു അന്ന് താരം പ്രതികരിച്ചത്.
ഇടുക്കി കട്ടപ്പനക്കാരിയായ ദിവ്യ, കലാ സംവിധായകന്‍ രതീഷിനെയാണ് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സംവിധായകന്‍) വിവാഹം ചെയ്തത്. വരന്‍ സിനിമാ മേഖലയില്‍ നിന്നുള്ളതായതിനാല്‍ താരത്തിന്റേത് പ്രണയ വിവാഹമായിരുന്നോയെന്നായിരുന്നു ആരാധകരുടെ ചോദ്യം.
എന്നാല്‍ പക്ക അറേഞ്ച്ഡ് മാര്യേജെന്നാണ് ദിവ്യയുടെ മറുപടി. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ആലോചന വരുന്നത്. അച്ഛനും അമ്മയും ചേര്‍ന്ന് ആലോചിച്ചാണ് വിവാഹം തീരുമാനിച്ചതെന്നും നടി പറയുന്നു. ശേഷം മുംബൈയില്‍ സ്ഥിര താമസമാക്കിയ ദിവ്യ ഇടയ്ക്ക് വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞിട്ടും അഭിനയ രംഗത്ത് സജീവമായിരുന്ന താരം, കുറച്ചു നാളായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ രതീഷും താനും അച്ഛനും അമ്മയും ആകാന്‍ പോകുന്നതായുള്ള സൂചന താരം നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്.
പല്ലില്ലാത്ത ചിരിയും, കുഞ്ഞി കരച്ചിലും, കുഞ്ഞി തൊഴിയും, ഒക്കെയായി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനു നന്ദി. ‘അവള്‍ വരദക്ഷിണ’ എന്നാണ് രതീഷ് എഫ് ബിയില്‍ കുറിച്ചത്. നിരവധി ആരാധകര്‍ ഇരുവര്‍ക്കും ആശംസകളും നല്‍കി രംഗത്തുമെത്തിയിരുന്നു.