in

ഒളിച്ചോടി വിവാഹം, മദ്യപാനിയായ ഭർത്താവ് കരൾ രോഗം വന്ന് മരിച്ചു, നാട്ടുകാരുടെ കുത്തുവാക്കുകൾ; നടി ഇന്ദുലേഖയുടെ ജീവിത കഥ ഇങ്ങനെ..!!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് ഇന്ദുലേഖ. ദൂരദര്‍നിലൂടെ കുടുംബ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഇന്ദുലേഖ എഴുപത്തിയഞ്ചോളം സീരിയലുകളില്‍ വേഷമിട്ടിട്ടുണ്ട്. മൂന്നര വയസ്സു മുതല്‍ നൃത്തം അഭ്യസിക്കുന്ന ഇന്ദുലേഖ അപ്രതീക്ഷിതമായാണ് സിനിമയില്‍ എത്തുന്നത്.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ഹീറോസ് എന്ന പരമ്പരയിലേക്ക് ഇന്ദുലേഖ മുഖം കാണിക്കുന്നത്. ഹീറോസിലെ താരത്തിന്റെ പ്രകടനം നിരവധി സീരിയലുകളിലേയ്ക്ക് അവസരത്തിന് വഴിയൊരുക്കി. യഥാർത്ഥ ജീവിതത്തിൽ താൻ നേരിട്ട പൊള്ളുന്ന കഥകളാണ് നടി ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ വെളിപ്പെടുത്തിയത്.

കോളേജ് പഠനകാലത്ത് ആയിരുന്നു പോറ്റിയുമായുള്ള (ശങ്കര്‍ കൃഷ്ണ) ഇന്ദുലേഖയുടെ പ്രണയം. ഇരുപത് വയസ്സാണ് പ്രായം. പോറ്റിയുമായുള്ള പ്രണയം വീട്ടില്‍ സമ്മതിക്കില്ല എന്ന് അറിഞ്ഞത് കൊണ്ട് ആദ്യം ആരും അറിയാതെ രഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി. ഡാന്‍സ് കോളേജില്‍ പോകുകയാണെന്നാണ് പറഞ്ഞത്. വൈകുന്നേരം കോളേജ് വിട്ട് വരുന്നത് പോലെ തന്നെ വീട്ടില്‍ തിരിച്ചെത്തി. മൂന്ന് മാസത്തോളം ആ വിവാഹം ആരെയും അറിയിക്കാതെ കൊണ്ടു പോയി.

പഠനം പൂര്‍ത്തിയാക്കി. അതിന് ശേഷം, ഡാന്‍സ് ക്ലാസില്‍ പോകുകയാണ് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി പോറ്റിക്കൊപ്പം പോയി. പോറ്റിയുടെ വീട്ടില്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു. അമ്പലത്തില്‍ പോയി താലി കെട്ടി പോറ്റിയുടെ വീട്ടില്‍ എത്തിയ ശേഷം, പോറ്റി തന്നെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. ദ ഫയര്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് പോറ്റി സംവിധാന രംഗത്തേക്ക് ഇറങ്ങി. അതിന് ശേഷം ഒരു വലിയ പ്രൊജക്ട് വന്നു.

അതിന്റെ ഭാഗമായി ബാംഗ്ലൂരിലേക്ക് പോകുമ്പോഴാണ് അവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. ഒന്നര മാസം കഴിയാതെ എഴുന്നേല്‍ക്കാന്‍ പറ്റില്ല എന്ന് ഡോക്ടര്‍ പറഞ്ഞ ഇടത്ത് നിന്ന് ഒരു മാസം കൊണ്ട് പോറ്റി എഴുന്നേറ്റ് നടന്നു. പക്ഷെ അപ്പോഴേക്കും പല പ്രൊജക്ടുകളും കൈവിട്ടു പോയി. പലരും ഒഴിവാക്കി. മദ്യപാന ശീലം ഉണ്ടായിരുന്നു എങ്കിലും, പരാജയങ്ങള്‍ തുടര്‍ച്ചയായതോടെ മദ്യലഹരിയില്‍ പോറ്റി പെട്ടു പോയി.

ഡി അഡിക്ഷന്‍ സെന്ററില്‍ എല്ലാം കൊണ്ടു പോയി പോറ്റിയെ നേരെയാക്കാന്‍ നോക്കി എങ്കിലും ഒരു മാസം നന്നായി നടന്നാല്‍ അടുത്ത ദിവസം മുതല്‍ പല കൂട്ടുകാരും വരും. അതൊരു അഡിക്ട് ആണ്, ദേഷ്യപ്പട്ടത് കൊണ്ട് കാര്യമില്ല പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനേ സാധിയ്ക്കൂ എന്ന് ആയപ്പോള്‍ ഞാന്‍ സംയമനത്തോടെ സമീപിക്കാന്‍ തുടങ്ങി. പക്ഷെ അത് ബന്ധുക്കള്‍ വിലയിരുത്തിയത് മറ്റൊരു അര്‍ത്ഥത്തിലാണ്. ഞാന്‍ ഒഴിച്ചു കൊടുക്കുന്നു എന്ന തരത്തിലാണ് സംസാരിച്ചത്. പക്ഷെ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല.

അതിന് ശേഷം ഇനിയൊരു സങ്കടവും വേണ്ട, നമുക്ക് നന്നായി ജീവിയ്ക്കാം എന്ന് തീരുമാനിച്ച ശേഷമാണ് ലിവര്‍ സിറോസിസ് പോറ്റിയെ പിടി കൂടിയത്. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. സീരിയല്‍ അഭിനയവും കുടുംബ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുക വലിയ ബുദ്ധിമുട്ട് ഏറിയത് ആയിരുന്നുവെന്ന് താരം പറയുന്നു.

പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് നമ്മള്‍ ഗ്ലാമര്‍ ലോകത്താണ്, സന്തോഷം മാത്രമുള്ള ആളുകളാണ് നമ്മളെന്നാണ് ആളുകളുടെ ധാരണ. ആറു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ആരോഗ്യ പ്രശ്നങ്ങളുമായി ആശുപ്രതിയില്‍ അഡ്മിറ്റ് ആയപ്പോള്‍ ഞാന്‍ ദേവി മഹാത്മ്യം സീരിയലില്‍ ദേവിയായി അഭിനയിച്ചു വരികയാണ്. സീരിയലില്‍ നിന്നും അധികം ബ്രേക്ക് എടുത്ത് മാറി നില്‍ക്കാന്‍ പറ്റാത്ത സമയം. ഞാന്‍ പോയില്ലെങ്കില്‍ സീരിയലിന്റെ ടെലികാസ്റ്റ് മുടങ്ങും. ഒടുവില്‍ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒരു നഴ്സിനെ ഏല്‍പ്പിച്ച് ഷൂട്ടിംഗിനു പോവേണ്ടി വന്നു.

അന്ന് എന്നെയും എന്റെ സാഹചര്യങ്ങളെയും നേരിട്ട് അറിയാവുന്ന ചിലര്‍, ഭര്‍ത്താവ് വയ്യാതെ കിടക്കുമ്പോഴും മേയ്ക്കപ്പ് ഇട്ട് അഭിനയിക്കാന്‍ പോയിരിക്കുന്നു എന്നു പറഞ്ഞ് കുറ്റപ്പെടുത്തി. ജീവിതത്തില്‍ തളര്‍ന്നുപോയ അവസരമായിരന്നു ഇതെന്നാണ് കുടുംബ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് ഇന്ദുലേഖ പ്രതികരിച്ചത്. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ വേണ്ടപ്പെട്ടവരെയും വീട്ടുകാരെയും മാത്രം ബോധിപ്പിച്ചാല്‍ മതിയെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ഇപ്പോള്‍. വീട്ടുകാരും മകളുമാണ് എല്ലാ കാര്യങ്ങളിലും സപ്പോര്‍ട്ട് തരുന്നത്. അഭിനയത്തിലും കോസ്റ്റ്യൂമിലുമെല്ലാം മകള്‍ അഭിപ്രായങ്ങള്‍ പറയുമെന്നും താരം പറയുന്നു.

Written by Editor 3

സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു പയ്യന്റെ കരണം നോക്കി അടിച്ചിട്ടുണ്ട്, എല്ലാവര്ക്കും എന്നെ പേടിയാണ്; ശ്രുതി രജനികാന്ത് പറയുന്നു

അഡ്ജസ്റ്റ്‌മെന്റിന് താൽപര്യമുണ്ടോ എന്ന് ചിലരൊക്കെ എണ്ണൂറ് ചോദിച്ചിട്ടുണ്ട്, ശാരീരിക ബന്ധങ്ങളെ കുറിച്ചൊന്നും ഇന്നേവരെ ചിന്തിച്ചിട്ടില്ല: ഗായത്രി സുരേഷ് വെളിപ്പെടുത്തുന്നു