in

ഇപ്പോൾ നീ തനിച്ചല്ലേ, ഞങ്ങൾടെ കൂടെ വന്നൂടെ കമ്പനി തന്നൂടേ എന്നാണ് ചോദിക്കുന്നത്, വിവാഹത്തിന് മുമ്പ് അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്, പക്ഷേ; നടി ചാർമിള തുറന്നു പറയുന്നു..!

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ചാര്‍മിള. ചാര്‍മിളയുടെ  വിവാഹവും കുടുംബ ജീവിതവുമെല്ലാം മലയാളികള്‍ക്ക് സുപചരിതമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ വിക്രമാദിത്യന്‍ എന്ന സിനമിയില്‍ ഉണ്ണി മുകുന്ദന്റെ അമ്മയായി അഭിനയിച്ചുകൊണ്ടായിരുന്നു ചാര്‍മിളയുടെ തിരിച്ചുവരവ്.

സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് തന്നെ വിവാദങ്ങളിലും നിറഞ്ഞുനിന്ന താരമാണ് ചാർമിള. മദ്യപിച്ച് ലൊക്കേഷനിലെത്തുന്നു, കാരവാന് വേണ്ടി ബഹളം വയ്‌ക്കുന്നു, പൈസയെ ചൊല്ലി നിർമ്മാതാവുമായി വഴക്കുണ്ടാക്കുന്നു തുടങ്ങി പല ആരോപണങ്ങളും അക്കാലത്ത് സിനിമാക്കാർ തന്നെ പ്രചരിപ്പിച്ചിരുന്നു. കൂടാതെ താരത്തിന്റെ വിവാഹജീവിതങ്ങളും ചർച്ചയായി. വർഷങ്ങൾക്കിപ്പുറം സ്വന്തം കാലിൽ നിന്നുകൊണ്ട് ഒരു കുടുംബത്തെ നോക്കുന്ന ശക്തയായ സ്ത്രീയായി മാറിയിരിക്കുകയാണ്.

ഇപ്പോള്‍ വീണ്ടും ചാര്‍മിള മലയാള സിനിമയില്‍ സജീവമായി വരികയാണ്. പിന്നിട്ട കാലത്തെ കുറിച്ച് ചാർമിള  കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നു. ‘അടുത്ത ജന്മത്തിൽ സുന്ദരനായ ഒരു സിനിമാനടനായി മാറണമെന്ന് ആഗ്രഹമുണ്ടെന്നാണ് ചാർമിള പറയുന്നത്. വലിയ സൂപ്പർ സ്റ്റാർ ആയിരിക്കും. എല്ലാ നടിമാരും എന്റെ പുറകേ വന്ന് പ്രൊപ്പോസ് ചെയ്യണം, ഡേറ്റിംഗിന് വിളിക്കണം. ഇതൊക്കെ എന്റെ ആഗ്രഹങ്ങളാണെന്നും താരം പറയുന്നു.

ഒരുപാട് ആരോപണങ്ങൾ എന്റെ പേരിലുണ്ടായിട്ടുണ്ട്. സത്യത്തിൽ ഞാൻ നായികയായിട്ട് വരുന്ന സമയത്ത് കാരവൻ ഇല്ല. അന്ന് വിദേശത്ത് പക്ഷേ ഇതുണ്ട്. ഇന്ത്യയിൽ വന്നാൽ നന്നായിരിക്കും എന്നെല്ലാം അക്കാലത്ത് ഞങ്ങൾ ചിന്തിച്ചിട്ടുണ്ട്. വിവാഹത്തിന് മുമ്പ് ഞാൻ മദ്യപിച്ചിട്ടുണ്ട്. അന്ന് എന്റെ കാമുകനൊപ്പം പബ്ബിലൊക്കെ പോകുമായിരുന്നു. പ്രായം അതായിരുന്നു,​ വിവാഹശേഷം പക്ഷേ അങ്ങനെയല്ല. മകന് നല്ലൊരു മാതൃക കാട്ടി കൊടുക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്.

സിനിമയിൽ അവസരം തരാമെന്ന പേരിൽ പലരും അഡ്‌ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകാൻ വിളിച്ചിട്ടുണ്ട്. അതിനെ നമ്മൾ എതിർക്കുമ്പോൾ അവർക്ക് സ്വാഭാവികമായും ദേഷ്യം തോന്നും. പല കഥകളും പറഞ്ഞുണ്ടാക്കും. എന്റെ മുൻകാമുകന്മാരുമായിട്ടാണ് ഇവർ താരതമ്യം ചെയ്യുന്നത്. അവർക്കൊപ്പം പോകാമെങ്കിൽ എന്റെ കൂടെയും വരാമല്ലോ എന്നാണ്. ഇപ്പോൾ നീ തനിച്ചല്ലേ,​ കമ്പനി തന്നൂടേ എന്നാണ് എന്നോട് ചോദിക്കുന്നത്. അങ്ങനെയാണ് കഥകൾ ഉണ്ടായതും അവസരങ്ങൾ ഇല്ലാതായതും.

വ്യക്തിപരമായ കാര്യങ്ങൾ എന്തിനാണ് തുറന്നു പറയുന്നതെന്ന് ചിലർ എന്നോട് ചോദിക്കാറുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞാനിതൊന്നും പറയുന്നത്. വളരെ സ്നേഹമുള്ള അച്ഛനെയും അമ്മയെയുമാണ് ദൈവം എനിക്കു തന്നത്. പ്രണയകാലത്ത് അച്ഛനും അമ്മയും പറയുന്നത് ഞാൻ കേട്ടില്ല. എനിക്ക് സംഭവിച്ചത് അറിഞ്ഞിട്ടെങ്കിലും പുതിയ കുട്ടികൾക്ക് ഒരു പേടിയുണ്ടാകുന്നത് നല്ലതാണ്. ‘ ചാർമിള പറയുന്നു.

മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ചാര്‍മ്മിളയ്ക്ക് ലഭിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ചുവെങ്കിലും മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നില്ലെന്നും ചാര്‍മ്മിള പറഞ്ഞിരുന്നു.

അമരത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലേക്ക് ക്ഷണിച്ചിരുന്നു. മകളായി അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നീട് നായികയായി മാറാന്‍ പറ്റുമായിരുന്നില്ല അക്കാലത്ത്. മാത്രമല്ല ഈ കളറില്‍ ആ വേഷം ചേരുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഭരതന്‍ പറഞ്ഞിരുന്നുവെന്നും ചാര്‍മ്മിള പറയുന്നു.

Written by Editor 3

അന്യമതസ്ഥനൊപ്പം ഇറങ്ങിപ്പോയി, മതം മാറി, സിനിമയും കുടുംബവും ഉപേക്ഷിച്ചു, പിന്നീട് കാത്തിരുന്നത്; നടി മാതുവിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ..!

ഷർട്ട് ഇടാതെ സമൂഹ മാധ്യമങ്ങളിൽ ശരീരം പ്രദർശിപ്പിക്കുന്ന ആൺകുട്ടികളോട് എനിക്ക് താല്പര്യമില്ല; രശ്മിക മന്ദന പറയുന്നത് ഇങ്ങനെ