മലയാളത്തിൽ എത്രയെത്ര പാട്ടുകാർ ഉണ്ടെങ്കിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു ഗായിക ആണ് ശ്രേയ ഘോഷൽ. ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതൽ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും അവർ ഗാനങ്ങൾ ആലപിക്കുന്നു എന്നതാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.
നിരവധി ഇന്ത്യൻ ഭാഷകളിലെ ചലച്ചിത്ര സംഗീതം, ആൽബം എന്നിവയിൽ ഗാനങ്ങളാലപിച്ച അവർ ഇന്ത്യൻ സിനിമാ രംഗത്തെ ഒരു പ്രമുഖ പിന്നണി ഗായികയായി ഉദിച്ചുയരുകയായിരുന്നു. സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്ര പിന്നണി സംഗീത രംഗം കീഴടക്കി.
പശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിലെ മൂർഷിദാബാദിൽ ഒരു ബംഗാളി ഹിന്ദു കുടുംബത്തിൽ, 1984 മാർച്ച് 12 നാണ് ശ്രേയ ഘോഷാലിൻറെ ജനനം. പക്ഷേ ശ്രേയ വളർന്നത് രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു. ഏകദേശം പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് 2015 ഫെബ്രുവരിയിൽ ശൈലാദിത്യയുമായി ശ്രേയയുടെ വിവാഹം നടക്കുന്നത്.
താരം ഗർഭിണി ആയതും തന്റെ പുതിയ വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെക്കാറുണ്ടായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രേയ ഘാഷാൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് ശൈലാധിത്യയ്ക്കൊപ്പം ആദ്യത്തെ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ഗായിക സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വച്ചിരുന്നു.
ഇപ്പോഴിതാ സാരിയുടുത്ത് കിടിലം ലുക്കിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന ശ്രേയയുടെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത്രയും ലുക്കുള്ള ഗായിക വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്. അമേരിക്കൻ സംസ്ഥാനമായ ഓഹിയോയിലെ ഗവർണറായ ടെഡ് സ്ട്രിക്ലാൻഡ് ജൂൺ 26 ശ്രേയ ഘോഷാൽ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാൻ ആത്മാർഥത കാണിക്കുന്നു എന്നത് ശ്രേയയെ ഏറെ വ്യത്യസ്തയാക്കുന്നു. ന്യൂക്ലിയർ പവർ കോർപ്പറേഷനിലെ ഒരു ഇലക്ട്രിക്കൽ എൻജിനീയർ ആയ ബിശ്വജിത് ഘോഷാൽ ആണ് അവരുടെ പിതാവ്.
അവരുടെ മാതാവ് ഷർമിഷ്ഠ ഘോഷാൽ സാഹിത്യത്തിൽ ഉന്നതബിരുതമുള്ള സ്ത്രീയായിരുന്നു. ശ്രേയയ്ക്ക് ഒരു ഇളയ സഹോദരൻ കൂടിയുണ്ട്, സൌമ്യദീപ് ഘൊഷാൽ കുട്ടിക്കാലം മുതൽ ഒരു പിന്നണിഗായികയാകുക എന്ന അഭിലാഷം അവർ മനസ്സിൽ കാത്തുസൂക്ഷിച്ചിരുന്നു. 4 വയസള്ളപ്പോൾ ശ്രേയ സംഗീതം അഭ്യസിച്ചു തുടങ്ങി.
6 വയസായപ്പോൾ യഥാവിധി ക്ലാസിക്കൽ സംഗീതം അഭ്യസിക്കുവാൻ തുടങ്ങി. ശ്രേയയുടെ ആദ്യത്തെ സ്റ്റേജ ഷോ ഒരു ക്ലബ്ബിന്റെ വാർഷികാഘോഷത്തിനായിരുന്നു. 6 വയസു കഴിഞ്ഞപ്പോൾ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം പഠിക്കുവാൻ ആരംഭിച്ചു.