തമിഴ്, മലയാളം, കന്നട ചലച്ചിത്രരംഗത്ത് സജീവമായി നിലനിൽക്കുന്ന താരമാണ് വരലക്ഷ്മി ശരത് കുമാർ. 2012 പുറത്തിറങ്ങിയ പോടാ പോടീ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ലണ്ടനിൽ പ്രവർത്തിക്കുന്ന ഒരു നർത്തകിയുടെ വേഷമാണ് ചിത്രത്തിൽ താരം കൈകാര്യം ചെയ്തത്.
തമിഴ് ചലച്ചിത്ര നടനായ ആർ ശരത് കുമാറിന്റെയും ചായയുടെയും മകളാണ് വരലക്ഷ്മി. 2008ൽ വരലക്ഷ്മി, വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത പ്രണയ ചിത്രമായ പോടാ പോടീയിൽ അഭിനയിക്കുന്നതിനായി കരാർ ഒപ്പിടുകയുണ്ടായി. ചിത്രത്തിൽ താരം അവതരിപ്പിച്ച ലണ്ടനിൽ പ്രവർത്തിക്കുന്ന നർത്തകിയുടെ കഥാപാത്രത്തിന്റെ സ്വഭാവങ്ങളാണ് ആ വേഷം ചെയ്യാൻ പ്രേരണയായത് എന്ന് പിന്നീട് താരം വ്യക്തമാക്കിയിരുന്നു.
ഏതാണ്ട് നാലുവർഷക്കാലം ഈ ചിത്രത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുനിൽക്കുകയും 2012 ചിത്രം പുറത്തിറങ്ങുകയും ചെയ്തു. ചിത്രത്തിൽ സിലബരസിനോടൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വരലക്ഷ്മിയുടെ അഭിനയം വിമർശകരിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങൾ സ്വന്തമാക്കുകയുണ്ടായി. വാണിജ്യപരമായി ശരാശരി വിജയം നേടിയ ഈ ചിത്രം മൾട്ടിപ്ലക്സ് തീയറ്ററുകളിൽ മികച്ച രീതിയിൽ പ്രദർശന വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
പോടാ പോടീ പുറത്തിറങ്ങിയശേഷം മത ഗജ രാജ എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി അഭിനയിക്കുകയുണ്ടായി. എങ്കിലും സാമ്പത്തികമായി ഈ ചിത്രം ചില പ്രശ്നങ്ങൾ നേരിടുകയും പുറത്തിറക്കാൻ കഴിയാതെ വരികയും ആയിരുന്നു. വരലക്ഷ്മിയുടെ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രം 2014 പ്രദർശനത്തിനെത്തിയ മാണിക്യ എന്ന കന്നട ചിത്രമാണ്. കന്നട ചലച്ചിത്ര നടൻ സുദീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷനുകൾ നേടുകയുണ്ടായി.
2014 ബാല സംവിധാനം ചെയ്യുന്ന താരയ് തപാട്ട് എന്ന ചിത്രത്തിൽ വരലക്ഷ്മി അഭിനയിക്കാൻ എത്തിയത് ഏതാണ്ട് പത്ത് കിലോഗ്രാം ഭാരം കുറച്ചായിരുന്നു. ചിത്രത്തിലെ കരകാട്ടം നടത്തലിയുടെ വേഷം വളരെയധികം നന്മയ്ത്തത്തോടുകൂടി അഭിനയിച്ച ഫലിപ്പിക്കുവാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2016ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്.
മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത് ഒരു വലിയ അവസരം ആണെന്നും തനിക്ക് ഈ അവസരം ലഭിച്ചത് താരയ് തപാട്ട് എന്ന ചിത്രത്തിലൂടെയാണെന്നും അന്ന് വരലക്ഷ്മി ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിക്കുകയുണ്ടായി. ഇതിനുപുറമേ തമിഴ് ചിത്രമായ അപ്പായുടെ മലയാളം റീമേക്കായ ആകാശമിഠായിയിലും ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.
കസബയിലെ അഭിനയത്തിലൂടെ 2017 ലെ മികച്ച പുതുമുഖ നടിക്കുള്ള എസ് ഐ എം എ പുരസ്കാരവും ലഭിച്ചു. ഒരു താര പുത്രി ആയിരുന്നിട്ട് കൂടി പലപ്പോഴും കാസ്റ്റിംഗ് കൗച് അടക്കമുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ട സന്ദർഭം തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് മുൻപ് വരലക്ഷ്മി വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ താരം ആദ്യമായി ലൈവിൽ എത്തിയിരിക്കുന്ന വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. താൻ വണ്ണം കുറച്ച് സ്ലിം ബ്യൂട്ടി ആയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് താരം ഏറ്റവും പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ വർക്ക് ഔട്ട് ചിത്രങ്ങളും കാണാൻ സാധിക്കും.