in

ബിയറിന്റെ മണം എനിക്ക് ഇഷ്ടമല്ല, വിസ്‌കിയേക്കാൾ ഇഷ്ടം വോട്ക ആണ്; സനൂഷ പറയുന്നു

നായികയായി സനുഷ അരങ്ങേറ്റം കുറിച്ചത് തമിഴ് സിനിമയിലാആണെങ്കിലും മലയാള സിനിമയാണ് തരത്തിന്റെ ചുവട്. 2009 ൽ പുറത്തിറങ്ങിയ റേനിഗുണ്ട എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. ആർ പനീർശെൽവമാണ് ചിത്രം സംവിധാനം ചെയ്തത്.

മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായിട്ടാണ് സനുഷ പിന്നീട് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. പിന്നീട് ഇഡിയറ്റ്സ് എന്ന ചിത്രത്തിലും നായികയായെത്തി. ശേഷം നായികാ പ്രാധാന്യമുള്ള വേഷങ്ങൾ അധികം സനുഷയ്ക്ക് മലയാളത്തിൽ കിട്ടിയില്ല. സപ്തമശ്രീ തസ്‌കരാ, മിലി, നിർണായകം തുടങ്ങിയ ചിത്രങ്ങളിലെല്ലാം സെക്കന്റ് ഹീറോയിൻ ആയിരുന്നു.

മലയാളത്തിലും തമിഴിലും കന്നടയിലും മാത്രമല്ല തെലുങ്ക് സിനിമകളിലും സനുഷ ഇതിനോടകം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ബംഗാരം, ജീനിയസ് എന്നിവയാണ് സനുഷയുടെ തെലുങ്ക് ചിത്രങ്ങൾ. തമിഴിലും മലയാളത്തിലും തന്നെയാണ് നടി കൂടുതൽ പ്രാധാന്യം നൽകുന്നത്.

2018 ൽ സനൂഷ കൊടിവീരനിലൂടെ സിനിമയിലേക്ക് മടങ്ങി എത്തിയിരുന്നു. ഷംന കാസിം മൊട്ടയടിച്ച് അഭിനയിച്ച ചിത്രം കൂടി ആയിരുന്നു ഇത്. ശശികുമാറാണ് ചിത്രത്തിലെ നായകൻ. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടയിൽ അച്ഛനും അമ്മയും അറിയാത്ത ചില കാര്യങ്ങളെ കുറിച്ച് സനുഷ പറഞ്ഞതാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയ്ൽ വൈറലാകുന്നത്.

ബിയറാണോ വൈനാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ വൈൻ എന്ന് ഉത്തരം. വോട്കയോ വിസ്‌കിയോ എന്ന ചോദ്യത്തിന് വോട്ക എന്നും മറുപടി പറഞ്ഞു.ഇതൊന്നും കഴിക്കാറില്ല. പക്ഷെ പറഞ്ഞ് കേട്ടത് വച്ച് സനുഷയ്ക്ക് വോട്കയാണത്രെ വിസ്‌കിയെക്കാൾ ഇഷ്ടം.

ബിയറിനേക്കാൾ ഇഷ്ടം വൈനും. ബിയറിന്റെ മണം ഇഷ്ടമല്ല എന്നാണ് സനുഷ പറയുന്നത്. കഴിക്കാതെ എങ്ങിനെ മണം അറിയാം എന്ന ചോദ്യത്തിന് സനുഷയ്ക്ക് ഉത്തരമില്ല… ‘നെക്സ്റ്റ് ക്വസ്റ്റ്യൻ’ എന്നായിരുന്നു ആ ചോദ്യത്തോടുള്ള പ്രതികരണം. അച്ഛനും അമ്മയും ഈ അഭിമുഖം കാണരുതേ എന്ന് പറഞ്ഞുകൊണ്ടാണ് സനുഷ ഇക്കാര്യങ്ങളത്രെയും പറഞ്ഞത്.

വീട്ടുകാർ അറിയാത്ത വേറെയും ചില കാര്യങ്ങൾ സനുഷ വെളിപ്പെടുത്തി. ചില കൂട്ടുകാരുടെ പ്രണയത്തിന് സനുഷ സഹായം ചെയ്തു കൊടുക്കാറുണ്ട്. അനിയനും ചില ടിപ്സുകളൊക്കെ പറഞ്ഞു കൊടുക്കാറുണ്ടെന്നും സനുഷ പറഞ്ഞു. എന്നാൽ തനിക്ക് പ്രണയം തോന്നിയിട്ടില്ല എന്നാണ് സനുഷ പറയുന്നത്.

എനിക്കെന്നോടാണ് ഏറ്റവും ഇഷ്ടം. ജീവിതത്തോടാണ് പ്രണയം എന്ന് സനുഷ ഉത്തരം പറഞ്ഞിരുന്നു. എന്നാൽ പ്രേക്ഷകർ സനൂഷയുടെ പ്രണയം തിരഞ്ഞു നടക്കുകയാണ്. തമിഴിൽ സനുഷയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊടിവീരൻ.

ശശികുമാറിന്റെ സഹോദരിയായിട്ടാണ് ചിത്രത്തിൽ സനുഷ എത്തുന്നത്. ഈ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് ഇഷ്ടങ്ങളെ കുറിച്ച് സനുഷ സംസാരിച്ചത്. ഇന്ത്യഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സനൂഷയുടെ തുറന്നു പറച്ചിൽ.

Written by Editor 2

എന്റെ പ്രസവ സമയത്തും ലേബർ റൂമിൽ ഏട്ടൻ ഉണ്ടായിരുന്നു.. മകളെ കൈ കിട്ടിയ നിമിഷം തന്നെ ആ പേര് വിളിക്കുക ആയിരുന്നു; കാവ്യാ തുറന്ന് പറയുന്നു

എന്റെ ചുണ്ടുകൾ ആ ലിപ് ലോക്കിനിടെ മരവിച്ചു പോയി, പിന്നീട് ചെയ്തത് ഇങ്ങനെ; ബോളിവുഡ് ചിത്രത്തിൽ മിലിന്ദ് സോമനൊപ്പമുള്ള ചൂടൻ രംഗങ്ങളെ കുറിച്ച് മീരാ വാസുദേവ് തുറന്ന് പറയുന്നു