2017 ഫെബ്രുവരി പതിനേഴിനായിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച് കൊച്ചിയില്‍ യുവനടി കാറില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്. സംഭവം നടന്ന് അധികം കഴിയാതെ തന്നെ സംശയത്തിന്റെ നിഴലുകള്‍ നടന്‍ ദിലീപിലേക്ക് നീണ്ടിരുന്നു. ഒടുവില്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് വിധിക്കുകയും ചെയ്തു.
കാവ്യാ മാധവനുമായുള്ള വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലായിരുന്നു ഈ സംഭവ വികാസങ്ങളൊക്കെ അരങ്ങേറിയത്. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു അന്നത്തേത് എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാവ്യാ മാധവന്‍ പറഞ്ഞത്. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു.
അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. മറ്റുള്ളവര്‍ക്ക് കൂടെ ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണെന്നും കാവ്യ കൂട്ടിച്ചേര്‍ക്കുന്നു. എന്റെ പ്രസവ സമയത്തും ഏട്ടന്‍ ലേബര്‍ റൂമില്‍ ഉണ്ടായിരുന്നു. മകളെ കൈയ്യില്‍ കിട്ടിയതോടെ അദ്ദേഹം മഹാലക്ഷ്മി എന്ന പേര് വിളിക്കുക ആയിരുന്നു. മക്കളില്‍ ആരാണ് ചെറു തെന്ന് എനിക്ക് ഇപ്പോഴും സംശയം ആണെന്നും ദിലീപ് പറയുന്നു.
എത്ര ദേഷ്യം വന്നാലും മകളെ സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ദിലീപേട്ടന് നല്ല വശമുണ്ട്. തനിക്ക് അത് കഴിയില്ല. ദേഷ്യം വന്നാല്‍ താന്‍ പുറത്തുകാണിക്കും. ദിലീപേട്ടന്‍ വേണ്ട എന്ന് പറയുന്ന കാര്യങ്ങള്‍ മകള്‍ ചെയ്യാറില്ല എന്നാല്‍ താന്‍ എത്ര പറഞ്ഞ് പുറകെ നടന്നാലും അത് മകള്‍ അനുസരിക്കാറില്ല എന്നും കാവ്യാ പറയുന്നുണ്ട്
അന്ന് മകള്‍ മീനാക്ഷി പ്ലസ്ടുവിന് പഠിക്കുന്ന സമയമായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായെങ്കിലും മകള്‍ പഠിച്ചിരുന്ന സ്‌കൂളിലുള്ളവര്‍ ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്ന്. അത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടിലായിരുന്നു സ്‌കൂള്‍ അധികൃതരെല്ലാം മകളോട് പെരുമാറിയിരുന്നത്. ഒരു ചോദ്യമോ നോട്ടം കൊണ്ടോ പോലും ആരും അവളെ വേദനിപ്പിച്ചിരുന്നില്ലെന്നുമാണ് ദിലീപ് പറയുന്നത്.
സ്‌കൂള്‍ അധികൃതര്‍ അത്തരത്തിലൊരു പിന്തുണ നല്‍കിയതിനാലാണ് മീനാക്ഷിക്ക് മികച്ച മാര്‍ക്കോടെ വിജയിക്കാന്‍ സാധിച്ചത്. ആ സമയത്ത് കടുത്ത പ്രതിസന്ധിയിലൂടെയായിരുന്നു കടന്ന് പോയത്. അപ്പോഴൊന്നും മരണത്തേക്കുറിച്ച് പോലും ചിന്തിച്ചിരുന്നില്ല. സത്യാവസ്ഥ പുറത്ത് വരുന്ന കാലം വരെ തനിക്ക് ജീവനുണ്ടാവണേയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് വേണ്ടി ജീവിക്കണം, അവര്‍ക്ക് വേണ്ടി പോരാടണമെന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നതെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു.
തന്റെ അവസ്ഥ കണ്ട് അമ്മ വല്ലാതെ തളര്‍ന്ന് പോയി. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ നേരിട്ടയാളാണെങ്കിലും ആ അവസ്ഥ അമ്മയ്ക്ക് താങ്ങാനായില്ല. അന്നത്തെ കാര്യങ്ങളില്‍ നിന്നും അമ്മയ്ക്ക് പതിയെ ഓര്‍മ്മ നഷ്ടമാവുകയായിരുന്നു. ഇപ്പോള്‍ അമ്മ കൂടെയുണ്ടെന്നേയുള്ളൂ. ആരേയും തിരിച്ചറിയുന്നില്ല. അച്ഛന്‍ മരിച്ചു പോയ കാര്യങ്ങളെക്കുറിച്ച് പോലും അമ്മ ഓര്‍ക്കുന്നില്ലെന്നും ദിലീപ് പറയുന്നു.