മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു തരാ രാജാവാണ് നമ്മുടെ സ്വന്തം മമ്മുട്ടി.മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മമ്മുക്ക.താരത്തിന്റെ സിനിമ ജീവിതം പോലെ തന്നെ സ്വകാര്യ ജീവിതവും വൻ വിജയം തന്നെയാണ്.ഒരു പക്ഷെ കേരളത്തിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു താരം കൂടിയാണ് മമ്മുക്ക.മമ്മുട്ടി എന്നും വെക്തി ജീവിതത്തിൽ നീതി പുലർത്തുന്ന ഒരാളാണ്. തനിക്ക് ഉണ്ടായിയുന്നു ദുശീലങ്ങൾ എല്ലാം അദ്ദേഹം വര്ഷങ്ങൾക്ക് മുന്നെ നിർത്തിയതാണ് അതിന് ശേഷം ആണ് താരം തന്റെ ശരീര സൗന്ദര്യത്തെ കൂടുതൽ ശ്രദ്ധിക്കാൻ ആരംഭിച്ചത്.ഇപ്പോൾ താരം ഒരു ഇന്റർവ്യൂയിൽ അവതാരകന് നൽകിയ ഒരു മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ജീവിതത്തിൽ ഏതെങ്കിലും നിമിഷത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന ആൾ ആരാണ് എന്നാണ് അവതാരകന്റെ ചോദ്യം.ഞാൻ ഒരിക്കലും വിവാദങ്ങൾ ഉണ്ടാക്കൻ ശ്രെമിക്കുല്ലെന്നും അങ്ങനെ ഉള്ള വിവാദങ്ങളിൽ അകപെടാതിരിക്കാൻ എന്നും ശ്രമിക്കാറുണ്ട് എന്നും എന്റെ ഏറ്റവും വലിയ ലക്ഷ്യം എന്നത് നല്ല നടൻ ആവുക എന്നതും അന്നെന്നും താരം വെളിപ്പെടുത്തി.സിനിമയിൽ എന്നും ശ്രെദ്ധിച്ചത് കൊണ്ടാവാം ഇതുവരെ എന്നെ പറ്റി വിവാദങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കൂടതെ ഗോസ്സിപ്പുകളെ തേടിപ്പിടിച്ചു പോവാറില്ലെന്നും അങ്ങനെ ഉള്ള വഴികളിൽ ചെന്ന് ചാടാറില്ലെന്നും വെളിപ്പെടുത്തി.
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാൻ വെറുക്കുന്നത് എന്നെ തന്നെയാണ് കാരണം എനിക്ക് പറ്റാത്തത് പലരും ചെയ്തു കാണുബോൾ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നത് കൊണ്ട് തന്നെ എന്നെ തനെയാണ് ഞാൻ ഏറ്റവും കൂടുതൽ വെറുക്കാറുള്ളത്.എന്നാൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നതും എന്നെ തന്നെയെന്നും താരം വെളിപ്പെടുത്തി.ഞാൻ പൊതുവെ എന്റെ ജീവിതത്തിൽ എല്ലാവരെയും ഇഷ്ടപ്പെടാൻ ശ്രമിക്കാറുണ്ട് അതുകൊണ്ട് തന്നെ ഞാൻ അങ്ങനെ ആരെയും ഇതുവരെ വെറുത്തില്ലെന്നും താരം പറഞ്ഞു. താരത്തിന്റെ മറുപടി കേട്ട് ഞെട്ടിരിക്കുകയാണ് അവതാരകൻ കാരണം ഒരാൾ അയാളെ തന്നെ ഇഷ്ടപ്പെടുകയും അയാളെ തന്നെ വെറുക്കപെടുന്നതുമായ ഒരു ഉത്തരം ആണ് അദ്ദേഹം പറഞ്ഞത്. മമ്മുട്ടിയുടെ മറുപടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൈയടി നേടിയിരിക്കുകയാണ്.