in

ലോക സിനിമയിൽ ഇങ്ങനെ ഓരാൾ ഉണ്ടാവില്ല, മമ്മൂട്ടിയെക്കുറിച്ച് നിസ്‌താർ

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുത്തൻ സിനിമയാണ് ഭീഷ്മ പർവ്വം. നിസ്‌താർ സേട്ടിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഭീഷ്മപർവ്തതിൽ നിസ്താറും ഒരു കഥാപാത്രത്തെ ചെയുന്നുണ്ട്. ലൊക്കേഷനിൽ വെച്ച് ഉണ്ടായ അനുഭവവും മമ്മൂക്കയെ കുറിച്ചുമാണ് ഇദ്ദേഹം പറയുന്നത്, വാക്കുകൾ

ലോക മഹാത്ഭുതം ഏഴെന്നാണ് ഞാൻ പഠിച്ചത്. എന്നാൽ എട്ടാമത്തെ മമ്മൂട്ടിയാണെന്ന് ഞാൻ പറയും. ലോക സിനിമയിൽ ഇങ്ങനെ ഓരാൾ ഉണ്ടാവില്ല. സെറ്റിലും മറ്റും എല്ലാവരേയും സഹായിക്കുന്ന വ്യക്തിയാണ്.സെറ്റിൽ ഫുഡ് കൊണ്ടുവരുമ്പോൾ മമ്മൂക്ക എല്ലാവർക്കും പങ്കുവെക്കും. എല്ലാവരെയും അറിയിച്ചുകൊണ്ട് സഹായങ്ങൾ ചെയ്യുന്ന വ്യക്തിയല്ല മമ്മൂക്ക.സെറ്റിൽ രണ്ട് സ്ഥലത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുക . ടെക്‌നീഷ്യൻസ് പുറത്ത് ഒരു ടെന്റ് കെട്ടി ഭക്ഷണം കഴിക്കും. ആർട്ടിസ്റ്റിന് അകത്ത് സൗകര്യം ഒരുക്കും. രണ്ട് ഡയനിംഗ് ടേബിൾ ഉണ്ട്. ഒന്ന് സംവിധായകനും അത്യാവശ്യം അസോസിയേറ്റും മറ്റും സീനിയർ താരങ്ങളും ഇരിക്കുന്നത്.

അപ്പുറത്ത് അല്ലാത്ത ആർട്ടിസ്റ്റുകളൊക്കെ ഇരിക്കുന്ന ടേബിൾ.ഒരിക്കൽ ഞാൻ അപ്പുറത്ത് പോയി ഇരുന്നു. അന്ന് അമൽ വന്ന് മമ്മൂക്കയ്ക്ക് ഒരു കമ്പനി കൊടുക്കാൻ വേണ്ടി നിർബന്ധിച്ച് ഇവിടെ നിന്ന് കൊണ്ടു വന്നു. അദ്ദേഹം ഇതാ വരുന്നു എന്ന് പറഞ്ഞ് ആ വഴിയ്ക്ക് പോയി. ഞാൻ അടുത്ത വഴിയിലൂടേയും പോയി. ഞാൻ വെറുതെ ഡയനിംഗ് ടേബിളിൽ ഇരിക്കുകയായിരുന്നു. സൗബനും അബു സലിമും എല്ലാവരും വന്ന് അവിടെ ഇരുന്നു. അപ്പോൾ ഞാൻ സമയം നോക്കിയില്ലായിരുന്നു. സെറ്റിൽ തരുന്നത് ഓടാത്ത വാച്ചാണ്. ബ്രേക്ക് പറഞ്ഞത് താൻ കേട്ടില്ലായിരുന്നു. അദ്ദേഹം വന്ന് നടുവിലെത്തെ ചെയറിൽ വന്ന് ഇരുന്നു. മമ്മൂക്ക വീട്ടിൽ നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് കഴിക്കുന്നത്. അത് കൊണ്ട് വന്ന് എല്ലാവർക്കും പങ്കുവെച്ച് കൊടുക്കുകയാണ്. അങ്ങനെ അതിൽ നിന്ന് തനിക്കും കിട്ടി ഒരു പങ്ക്.

Written by admin

ഒരു മോൾ ഉണ്ടായിരുന്നു. 10 മാസമേ അവൾ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസിൽ നീറ്റലാണ്- ലാലു അലക്‌സ്.

‘ഇപ്പോൾ എന്റെ പങ്കാളി ഇവനാണ് …വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി നടി’ആൻ അഗസ്റ്റിൻ’…അടിപൊളിയെന്ന് ആരാധകർ