in

ഇന്നും അഴകിനൊരു കുറവുമുണ്ടോ? സ്റ്റൈലിഷ് ലുക്കിൽ പ്രിയ നടി സുചിത്ര.. ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ്

ഒരുകാലത്ത് മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമായിരുന്നു സുചിത്ര മുരളി. നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം ബാലതാരമായാണ് തൻറെ അഭിനയജീവിതം ആരംഭിക്കുന്നത്. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലാണ് ആദ്യമായി താരം അഭിനയിച്ചത്.

ഈ ചിത്രത്തിൽ നായികയായി ആയിരുന്നു സുചിത്രയുടെ അരങ്ങേറ്റം. ശേഷം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിക്കുകയുണ്ടായി. വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയിരിക്കുകയാണ് താരം.

എന്നാൽ അടുത്ത കുറച്ചുദിവസങ്ങളായി സുചിത്രയുടെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു വരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്. ചിത്രങ്ങൾ കാണുന്ന എല്ലാ പ്രേക്ഷകർക്കും അത്ഭുതമാണ്.

ഇത് പണ്ട് കണ്ട സുചിത്ര തന്നെയാണോ എന്നാണ് പലരുടേയും സംശയം. 1978 ആരവം എന്ന ചിത്രത്തിലൂടെയാണ് താരം ബാലതാരമായി അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒരുമിച്ച് എത്തിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെ 1990ൽ മലയാള സിനിമയിലേക്ക് തിരക്കേറിയ താരം പിന്നീട് നായികയായി സുചിത്ര മാറി.

അതിനുശേഷം കുട്ടേട്ടൻ, ക്ഷണക്കത്തു, അഭിമന്യു, മിമിക്സ് പരേഡ്, എഴുന്നള്ളത്ത്, മൂക്കില്ലാരാജ്യത്ത്, കടിഞ്ഞൂൽ കല്യാണം, നയം വ്യക്തമാക്കുന്നു, ഭരതം, തലസ്ഥാനം, നീലക്കുറുക്കൻ കാസർഗോഡ് കാദർ ഭായി, തക്ഷശില, ഹിറ്റ്ലർ, രാക്ഷസരാജാവ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. രാക്കിളിപ്പാട്ട് എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

ഭർത്താവ് മുരളി, മകൾ നേഹ എന്നിവർക്കൊപ്പം ഇപ്പോൾ സകുടുംബം സന്തോഷം കഴിയുകയാണ് താരം. അവിടെ നാട്യഗൃഹം ഡാൻസ് അക്കാദമി എന്ന ഡാൻസ് സ്കൂൾ നടത്തുന്നുണ്ട് താരം. 50ലധികം മലയാള ചിത്രങ്ങളിലാണ് സുചിത്ര വേഷം കൈകാര്യം ചെയ്തത്. അടിമക്കച്ചവടം, അങ്ങാടി, വൃത്തം, സ്വർണഗോപുരം തുടങ്ങിയ ചിത്രങ്ങളിൽ താരം ബാലതാരമായി അഭിനയിക്കുകയുണ്ടായി.

മോഹൻലാലിന്റെ ഭാര്യയുടെ പേരും സുചിത്ര എന്നായതിനാൽ പണ്ടുകാലത്ത് ചിലരെങ്കിലും നടി സുചിത്രയാണ് ലാലിൻറെ ഭാര്യയെന്ന് തെറ്റിദ്ധരിച്ചിരുന്നതായി ചില സിനിമാ വാരികകളിൽ ഗോസിപ്പ് ഉയർന്നിരുന്നു. ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്.

ഇപ്പോൾ ഏറ്റവും പുതിയ ചിത്രവും അത്തരത്തിൽ ആരാധകരുടെ പ്രീതി നേടിയെടുത്തിരിക്കുകയാണ്. അടുത്തിടെ തനിക്ക് സിനിമകളിലെ ചില കഥാപാത്രങ്ങൾ കാണുമ്പോൾ ഇതു താൻ ചെയ്യേണ്ടിയിരുന്നത് ആണ് എന്ന് തോന്നാറുണ്ട് എന്ന് സുചിത്ര ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.

സഹോദരനും സംവിധായകനുമായ ദീപു കരുണാകരൻ ഒരുക്കിയ സിനിമയിൽ അഭിനയിച്ചുകൊണ്ട് സുചിത്ര മടങ്ങി വരവിനായി ആലോചിച്ചിരുന്നു. എങ്കിലും അത് നടന്നില്ല.നന്നായി ആലോചിച്ച് മാത്രമേ സിനിമയിലേക്കുള്ള മടങ്ങിവരവ് ഉണ്ടാകൂ എന്നാണ് താരം പറയുന്നത്.

Written by Editor 1

നോട്ട് ബുക്ക് സിനിമയിലെ ശ്രീദേവിയെ ഓർമ്മയില്ലെ? താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…!!

എനിക്ക് എപ്പോഴും ക്രഷ് ഈ വ്യക്തിയോട് മാത്രം, തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നും വെളിപ്പെടുത്തി പ്രിയ താരം ആര്യ