അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ഒരു ചോദ്യമായിരുന്നു ശാലീന സുന്ദരിയായ കാവ്യാ മാധവന് പകരക്കാരി ആര് എന്നത്. ഇതിന് മലയാള സിനിമയില്‍ നിന്നുള്ള മറുപടിയായിരുന്നു അനു സിതാര. ശാലീന സൗന്ദര്യം കൊണ്ട് ഹൃദയം കീഴടക്കിയ നടിയാണ് അനുസിത്താര. നീളന്‍ മുടിയും, വിടര്‍ന്ന കണ്ണുകളും, നര്‍ത്തന ഭാവങ്ങളുമൊക്കെയായി ഈ വയനാടുകാരി വളരെപ്പെട്ടെന്നാണ് പ്രേക്ഷക പ്രിയങ്കരിയായത്.
മലയാളി പുരുഷന്മാരുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ചുരുക്കം നായികമാരില്‍ ഒരാളാണ് അനു സിത്താര. മോനിഷ, കാവ്യാ മാധവന്‍ തുടങ്ങിയ ശാലീനത നിറഞ്ഞ മുഖങ്ങള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്താവുന്ന പേരാണ് അനുസിത്താരയുടേത്. വിവാഹ ശേഷം മലയാള സിനിമയില്‍ നായികമാര്‍ക്ക് തിരിച്ചു വരവ് അസാധ്യമാണെന്ന് പറയാറുണ്ടെങ്കിലും ഇതിന് വിപരീതമാണ് അനു സിത്താരയുടേത്. എന്തെന്നാല്‍, വിവാഹ ശേഷമാണ് അനു സിത്താര സിനിമയിലേക്ക് എത്തിയത്.
നീണ്ട കാലത്തെ പ്രണയത്തിനൊടുവിലില്‍ വിഷ്ണു പ്രസാദിന്റെ വധുവായപ്പോള്‍ അനു സിത്താര പോലും വിചാരിച്ചിട്ടുണ്ടാകില്ല, ഇത്രയധികം പിന്തുണ നല്‍കുന്ന ഒരു ഭര്‍ത്താവായിരിക്കും ജീവിതത്തില്‍ ലഭിക്കുന്നത് എന്നത്. വളരെ ഹൃദ്യമായൊരു പ്രണയ കാലവും അനുവിന് ഉണ്ട്. അനു സിത്താര പ്ലസ് ടു ക്ളാസില്‍ പഠിക്കുന്ന കാലത്താണ് വിഷ്ണു പ്രസാദ് ഇഷ്ടമാണെന്നു പറയുന്നത്.
എന്നാല്‍, പൊതുവെ പെണ്‍കുട്ടികള്‍ കാണിക്കുന്ന ജാഡയൊക്കെ ഇട്ട് മൈന്‍ഡ് ചെയ്യാതെ കുറേക്കാലം പിന്നാലെ നടത്തിച്ചു, അനുസിത്താര. ഇഷ്ടമായിരുന്നെങ്കിലും പെട്ടെന്ന് തിരിച്ചു പറഞ്ഞാല്‍ അയ്യോ, ഇവള്‍ പെട്ടെന്ന് വീണല്ലോ എന്ന് വിചാരിക്കും എന്ന് അനു സിത്താര പറയുന്നു.
മാത്രമല്ല, സുഹൃത്തുക്കളോടൊക്കെ ആ ചേട്ടനെന്റെ പിന്നാലെ നടക്കുന്നു എന്നൊക്കെ പറയാനും ഇഷ്ടമായിരുന്നു എന്ന് നടി കുസൃതിയോടെ പറയുന്നു. സ്‌കൂള്‍ വിടുന്ന സമയത്ത് വഴിസൈഡിലെ ചായക്കടയില്‍ ചായയൊക്കെ കുടിച്ച് വന്നു നില്കും വിഷ്ണുപ്രസാദ്. പൊതുവെ ചായകുടിക്കാത്ത ആളാണ് ഭര്‍ത്താവെന്നും തനിക്ക് വേണ്ടി അന്ന് എന്തോരം ചായ കുടിച്ചെന്നും നടി പറയുന്നു. കൂടെയുള്ള അനിയത്തി ഓടിച്ചെന്ന് വിഷ്ണുചേട്ടാ.
എന്ന് വിളിച്ച് സംസാരിക്കുമ്പോള്‍ വഴക്ക് പറഞ്ഞ് അനു സിത്താര കൂട്ടി കൊണ്ടു പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം മമ്മിയുടെ ഫോണില്‍ നിന്നും വിഷ്ണുവിനെ വിളിച്ച് അങ്ങനെ വഴിയില്‍ വന്നു നില്‍ക്കരുത് എന്നും പരിചയമുള്ള ആളുകള്‍ കാണുമെന്നും അച്ഛനെയും അമ്മയെയും അറിയുന്നവര്‍ ഉണ്ടെന്നും പറഞ്ഞ് ദേഷ്യപ്പെട്ടു.
വിഷ്ണു അത് പാലിച്ചു. പിറ്റേന്ന് മുതല്‍ വഴിയില്‍ കാത്തു നില്‍ക്കാന്‍ വിഷ്ണു വന്നില്ല. അപ്പോഴാണ് അനു സിത്താരയ്ക്ക് മിസ് ചെയ്തു തുടങ്ങിയത്. ഇനി തന്നെ വേണ്ടെന്നു വെച്ച് പോയാലോ എന്ന് ഒരു പേടിയും തോന്നിയെന്ന് അനുസിത്താര പറയുന്നു. അങ്ങനെ ചാടിക്കേറി ‘ഐ ലവ് യു എന്ന് പറഞ്ഞുവെന്നും അനു പറയുന്നു.
ഫാഷന്‍ ഫോട്ടോഗ്രാഫറാണ് അനു സിത്താരയുടെ ഭര്‍ത്താവ് വിഷ്ണു പ്രസാദ്. സിനിമയില്‍ തിരക്കേറിയപ്പോള്‍ കൊച്ചിയിലേക്ക് ചേക്കേറിയെങ്കിലും നാലു ദിവസം ഇടവേള കിട്ടിയാല്‍ വയനാട്ടിലേക്ക് തിരികെയെത്തുമെന്ന് അനു പറയുന്നു. സിനിമയും ഷൂട്ടിങും തിരക്കുകളും ഒക്കെ ആസ്വദിക്കാറുണ്ടെങ്കിലും മുത്തങ്ങ കാടും, കര്‍ഷക ഗ്രാമവുമൊക്കെയാണ് തന്റെ പ്രിയപ്പെട്ട ഇടമെന്നും അനു സിത്താര പറയുന്നു.