in

ഞാൻ ഉണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് അവൾക്ക് എന്നോട് പ്രണയം തുടങ്ങുന്നത്: ബാബുരാജ് പറയുന്നു

മലയാള സിനിമയിൽ വര്‍ഷങ്ങളോളം സ്വന്തം കഴിവുകൾ മൂടിവെക്കപ്പെട്ടു… എന്നാൽ ഒടുവിൽ ഈ കഴിവുകൾ പുറത്ത് എടുത്ത് ഞെട്ടിക്കുകയും കൂടുതൽ ആരാധകരെ നേടുകയും ചെയ്ത നടനാണ് ഇന്ദ്രൻസ്.. തനിക്കു കോമഡി വേഷങ്ങൾ മാത്രം ആണ് വഴങ്ങുക എന്ന് വിശ്വസിച്ചിരുന്ന ഒരു വിഭാഗത്തെ ഞെട്ടിച്ചു കൊണ്ട് ഹോം എന്ന സിനിമയിൽ തന്റെ കഴിവുകൾ തുറന്നുകാട്ടി.

അത്തരത്തിൽ ഞെട്ടിച്ച മറ്റൊരു താരം കൂടി മലയാള സിനിമയിൽ ഉണ്ട്. സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ കാത്തിരിക്കേണ്ടി വന്ന ഒരാൾ. കാത്തിരിപ്പിനൊടുവില്‍ തനിക്കു വില്ലത്തരം മാത്രമല്ല കോമഡിയും വഴങ്ങും എന്നു തെളിയിച്ച നടൻ ബാബുരാജ്. വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡിയിലേക്കും നായകനിലേക്കും സ്വഭാവ നടനിലേക്കുമെല്ലാം ബാബുരാജ് ഇന്ന് വളര്‍ന്നിരിക്കുന്നു.

സോൾട്ട് ആന്റ് പെപ്പർ എന്ന ആഷിക്ക് അബു ചിത്രമാണ് ബാബു രാജിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായത്. സോൾട്ട് ആന്റ് പെപ്പർ 2011 ജൂലൈ 8ന് പ്രദർശനത്തിനെത്തി. ആ സിനിമയിലെപ്പോലെ തന്നെ ഞാനുണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് ഭാര്യ വാണിക്ക് തന്നോടു പ്രണയം തുടങ്ങുന്നതെന്നും ബാബുരാജ് പറയുന്നു.

ആശിഖ് അബു സംവിധാനം ചെയ്ത് ആസിഫ് അലി, ലാൽ, ശ്വേത മേനോൻ, മൈഥിലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സോൾട്ട് ആന്റ് പെപ്പർ. 2011-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു. ഇനി ജീവിതത്തിലേയ്ക്ക്… നായകനും നായികയും ജീവിതത്തിലും ഒന്നാകാറുണ്ട്. എന്നാൽ ആക്ഷൻ നായികയും വില്ലനും ഒന്നാകുന്നത് വളരെ അപൂർവം.

2002 ൽ ആയിരുന്നു ബാബു രാജിന്റേയും വാണി വിശ്വനാഥിന്റേയും വിവാഹം. വിവാഹത്തെ തുടർന്ന് വാണി സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. അർച്ചന, ആദ്രി എന്നിവരാണ് ബാബു രാജിന്റേയും വാണിയുടേയും മക്കൾ. ചെന്നൈയിൽ സ്ഥിരതാമസക്കാരാണ് ഇരുവരും. തങ്ങൾക്കിടയിലും അടിയും വഴക്കും സ്ഥിരമാണെങ്കിലും പിരിഞ്ഞ് പോയാലോ എന്ന് തോന്നുമെങ്കിലും മുമ്പ് നടന്ന നല്ല നിമിഷങ്ങൾ ഓർത്ത് പ്രശ്നം പറഞ്ഞു തീർക്കുമെന്നുമാണ് വാണിയും ബാബുരാജും പറയുന്നത്.

മലയാളത്തിൽ ഫൈറ്റും ഡാൻസും അഭിനയവും പ്രണയവുമെല്ലാം അനായാസം കൈകാര്യം ചെയ്തിരുന്ന നടിയായിരുന്നു വാണി വിശ്വനാഥ്. സ്ത്രീകളിൽ പൊലീസ് വേഷം ഏറ്റവും ഇണങ്ങിയിരുന്നതും വാണിക്ക് തന്നെയായിരുന്നു. ശക്തമായ ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങൾ വാണി തൊണ്ണൂറുകളിൽ ജീവൻ നൽകിയിരുന്നു. മം​ഗല്യ ചാർത്ത് എന്ന സിനിമയിലൂടെ

1987ൽ ആണ് വാണി വിശ്വനാഥ് സിനിമയിലെത്തിത്. പിന്നീട് മന്നാർ മത്തായി സ്പീക്കിങ്, ദി കിങ്, കിലുകിൽ പമ്പരം, ഉസ്താദ്, ഇൻഡിപെൻഡൻസ്, ജെയിംസ് ബോണ്ട്, ബ്ലാക്ക് ഡാലിയ തുടങ്ങി നിരവധി സിനിമകളുടെ ഭാ​ഗമായിരുന്നു വാണി വിശ്വനാഥ്. അവസാനമായി അഭിനയിച്ചത് മന്നാർ മത്തായി സ്പീക്കിങ് 2 എന്ന സിനിമയിലാണ്.

Written by Editor 2

തന്റെ നാലാം വയസ്സിൽ തട്ടിൽ കയറി; പട്ടിണി കാരണം ഷക്കീല പടങ്ങളിലും അഭിനയിച്ചു; പ്രണയിച്ച പുരുഷൻ സമ്പാദ്യം മുഴുവൻ നശിപ്പിച്ചു; നടി കനകലതയുടെ ജീവിതം ഇങ്ങനെ

ആണാണെങ്കിൽ ആഹാ… പെണ്ണാണെങ്കിൽ ഓഹോ… ഒരു പോലെയുള്ള ചിത്രങ്ങൾക്ക് വ്യത്യസ്ത കമന്റുകൾ; തന്റെ രോഷം അറിയിച്ച് ബീല കൗർ, സംഭവം ഇങ്ങനെ