in

എന്റെ വികാരത്തെ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്റെ ശരീരത്തോടായിരുന്നു അവർക്കെല്ലാം ഇഷ്ടം; റായ് ലക്ഷ്മി തുറന്നു പറയുന്നു

മോഡലിംഗ് രംഗത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് നിരവധി ഭാഷകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ തെന്നിന്ത്യൻ താര സുന്ദരി ആണ് ലക്ഷ്മി റായി. ചലച്ചിത്രരംഗത്തേക്ക് ലക്ഷ്മി റായി എത്തുന്നതിനുമുൻപ് നിരവധി ബ്രാൻഡഡ് കമ്പനികളുടെ പരസ്യങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിത ആയിരുന്നു.

ജോസ്കോ ജ്വല്ലറി, സിലിക്കൺ ഫുട് വെയർ പരസ്യങ്ങൾ എന്നിവയിലെല്ലാം മോഡലായി താരം തിളങ്ങി നിന്നിരുന്നു. 2005 തീയേറ്ററുകളിലെത്തിയ കർക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും അവയൊന്നും വേണ്ടത്ര വിജയം നേടിയില്ല.

നടനവിസ്മയം മോഹൻലാൽ നായകനായി എത്തി 2007 തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് താരം മലയാളത്തിലേക്കുള്ള തൻറെ ചുവടുവെക്കുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തിൽ പിറന്ന ചിത്രം തിയേറ്ററുകളിൽ വൻ വിജയമായതോടെ മലയാള സിനിമാലോകത്ത് ലക്ഷ്മിറായിയുടെ സ്ഥാനം അടയാളപ്പെടുത്തുകയായിരുന്നു.

പിന്നീട് കൈനിറയെ അവസരങ്ങൾ ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു. അണ്ണൻ തമ്പി, ചട്ടമ്പിനാട് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ നായികയായും പരുന്ത്, ടു ഹരിഹർനഗർ, ഇവിടം സ്വർഗ്ഗമാണ്, മേക്കപ്പ് മാൻ, കാസനോവ, രാജാധിരാജ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം എല്ലാം അഭിനയിക്കുവാനും ലക്ഷ്മി റായിക്ക് സാധിക്കുകയുണ്ടായി.

ഇന്നും അഭിനയം പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സജീവസാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തൻറെ വിശേഷങ്ങൾ എല്ലാം തന്നെ സൈബർ ഇടങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

തന്റെ വ്യക്തി ജീവിതത്തെ പറ്റിയും അഭിനയ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗ ച്ചിനെപ്പറ്റിയും ഇതിനുമുൻപ് ലക്ഷ്മി റായി വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. അടുത്തിടെ വർക്കൗട്ട് ചെയ്തു സ്ലിം ആയി എത്തിയ താരത്തിന്റെ ചിത്രങ്ങൾ വളരെയധികം സ്വീകാര്യതയോട് കൂടിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപെട്ടത്. എന്നാൽ ഇപ്പോൾ തന്റെ വ്യക്തി ജീവിതത്തെ പറ്റി ലക്ഷ്മി റായി പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

തനിക്ക് ഒരുപാട് ആണ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നാണ് ലക്ഷ്മി പറഞ്ഞിരിക്കുന്നത്. പലരുമായും താൻ ഡേറ്റിംഗിന് പോയിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു. എന്നാൽ അവരോടൊക്കെ ഉള്ള തൻറെ ബന്ധം ആത്മാർത്ഥമായിരുന്നു. പക്ഷേ അവർ തന്നെ കണ്ടിരുന്നത് താൻ നൽകിയ പരിഗണനയിലും സ്നേഹത്തിലും ഒന്നുമായിരുന്നില്ല എന്നാണ് താരം പറയുന്നത്. എന്തൊക്കെ ചെയ്താലും പറഞ്ഞാലും തനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒന്നാണ് പ്രണയമെന്ന വികാരമെന്ന് താരം വ്യക്തമാക്കുന്നു.

പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രണയം നടിച്ച് അടുത്ത് കൂടിയവർ ചതിച്ചെന്നുമാണ് താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒരുപാട് ആൺ സുഹൃത്തുക്കൾ എനിക്കുണ്ട്. പലരുടേയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എന്നാൽ എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതീം എൻറെ ശരീരത്തെ മാത്രമാണ്. ആരും മാനസികമായി അടുക്കാൻ ശ്രമിച്ചില്ല എന്ന് ആണ് താരം വ്യക്തമാക്കിയത്.

Written by Editor 1

അനു സിത്താരയ്ക്ക് ഇങ്ങനെയൊരു ലവ് സ്റ്റോറിയുണ്ടെന്ന് ആരും അറിഞ്ഞില്ല.. അനുവിന്റെ പ്രണയകഥ ഇങ്ങനെ

ഒരു തമിഴ് ചാനൽ മേധാവി എന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചു, സൂപ്പർ താരത്തിന്റെ മകളായിട്ടും അനുഭവം ഇതാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി ശരത്കുമാർ