അഭിനയത്രി, ഗായിക, മോഡൽ എന്നീ നിലകളിലൊക്കെ പ്രശസ്തയായ താരമാണ് മമ്ത മോഹൻദാസ്.ഐ ബി എം പോലുള്ള കമ്പനികളുടെ പ്രിൻറ് ആഡിന് മോഡലായി ആണ് മമ്തയുടെ തുടക്കം. ബാംഗ്ലൂരിൽ നടന്ന ഫാഷൻ ഷോകളിൽ റാമ്പുകളിൽ ചുവട് വെച്ചിരുന്ന താരം ഹിന്ദുസ്ഥാനി, കർണാടിക് സംഗീത മേഖലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
2005ൽ പുറത്തിറങ്ങിയ ഹരിഹരൻ സംവിധാനം ചെയ്ത മയുഖം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നിരവധി മലയാള സിനിമയിലെ നായികയായി തിളങ്ങുവാൻ താരത്തിന് അവസരം ലഭിച്ചു.മമ്മൂട്ടി, മോഹൻലാൽ ലാൽ, സുരേഷ് ഗോപി,ദിലീപ് തുടങ്ങിയ മുൻനിര നായകന്മാരുടെ എല്ലാം നായികയായി മംമ്ത അഭിനയിക്കുകയുണ്ടായി.
2007 മുതൽ തമിഴ്, തെലുങ്ക് സിനിമകളിലും താരം സജീവസാന്നിധ്യമായി ഇടപെടാൻ തുടങ്ങി. ചിരഞ്ജീവി നായകനായ എസ് എസ് രാജമൗലി ചിത്രത്തിലൂടെയാണ് താരത്തിന്റെ തെലുങ്കു ചിത്രത്തിലേക്കുള്ള പ്രവേശനം. കഥ തുടരുന്നു എന്ന ചിത്രത്തിലെ അഭിനയത്തിന് 2009 ലെ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം സ്വന്തമാക്കി. പിന്നീട് താരം പിന്നണിഗായികയായി മാറുകയായിരുന്നു. പതിനഞ്ചിലധികം തെലുങ്ക് ചിത്രങ്ങളിൽ പാടുകയും മൂന്ന് തമിഴ് ചിത്രങ്ങളിൽ പിന്നണി ഗായികയായി തിളങ്ങുകയും ചെയ്തു.
വിജയ് നായകനായ വില്ല് എന്ന ചിത്രത്തിലെ ഡാഡി മമ്മി വീട്ടിൽ ഇല്ല എന്ന താരം പാടിയ ഗാനം സൂപ്പർഹിറ്റായി മാറുകയുണ്ടായി. അൻവർ എന്ന മലയാളം സിനിമയിലാണ് മംമ്ത ആദ്യമായി മലയാളത്തിൽ ഗാനമാലപിക്കുന്നത്. തുടർന്ന് അഞ്ച് മലയാളസിനിമകളിൽ മമ്ത ഗാനങ്ങൾ ആലപിച്ചു. തന്നെ ബാധിച്ച അർബുധത്തിനോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് താരം.
അർബുദം രണ്ടുതവണ ശരീരത്തെ കീഴ്പ്പെടുത്തി.എങ്കിലും അതിനെ അതിജീവിച്ച് സിനിമാലോകത്തും മോഡലിംഗ് രംഗത്തും ഇന്നും ഒരു പോലെ തിളങ്ങി നിൽക്കുകയാണ് താരം. ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത ജനഗണമനയാണ് താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ഒരു അധ്യാപികയുടെ വേഷത്തിലാണ് മമ്ത പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിൻറെ കഥ തന്നെ മമ്തയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോകുന്നത്. ചിത്രം വൻ വിജയമായതോടെ വീണ്ടും വാർത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും താരം നിറയുകയാണ്. ഒപ്പം താരത്തിന്റെ പഴയ ചിത്രങ്ങളും ഏറ്റവും പുതിയ ചിത്രങ്ങളും വളരെ ആവേശത്തോടെ തന്നെ ആളുകൾ ഏറ്റെടുക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായി ഇടപെടുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഗ്ലാമർ ലുക്കിലുള്ള യോഗ ചിത്രങ്ങളാണ് താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ഇത് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇത്രയും പ്രായമായിട്ടും ഫ്ളെക്സിബിൾ ആയി ശരീരം വഴങ്ങുന്നതിന്റെ രഹസ്യം പലരും ചോദിക്കുന്നുണ്ട്. ഒപ്പം അനായാസേന ശരീര.വടിവിനൊത്ത് വ്യായാമം ചെയ്യാനുള്ള കഴിവ് അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവരും കുറവല്ല.