in

ഞാൻ പോയാൽ അവരുടെ ബന്ധത്തിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചിന്തിച്ചു, കാവ്യ മാധവൻ കല്യാണത്തിന് വിളിച്ചിട്ടും പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്‌കരൻ..!

ദിലീപ് കാവ്യാ മാധവന്‍ വിഷയം എപ്പോഴും ചര്‍ച്ചാ വിഷയമാണ്. അഭിനയ മേഖലയിലെ ഓരോരുത്തര്‍ക്കും ഈ വിഷയത്തില്‍ നല്ലതും ചീത്തയുമായി എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും. ഇപ്പോഴിതാ മലയാള മടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലും സീരിയലുകളിലും ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന താരമായ നടി ഐശ്വര്യ ഭാസകരനും ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

പഴയ കാല തെന്നിന്ത്യന്‍ സൂപ്പര്‍ നടി ആയിരുന്നു ലക്ഷ്മിയുടെ മകള്‍ കൂടിയായ ഐശ്വര്യ ഭാസ്‌കരന്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഐശ്വര്യ വേഷമിട്ടിരുന്നു.

താരരാജാവ് മോഹന്‍ ലാലിന്റെ ബട്ടര്‍ഫ്ളൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലും ഐശ്വര്യ നായികയായി എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും ദാമ്പത്യ ജീവിതം പരാജയം ആയിതനെ പറ്റിയും ഒക്കെ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഐശ്വര്യാ ഭാസ്‌കരന്‍. വിവഹ ബന്ധം വേര്‍പ്പെടുത്തിയെങ്കിലും മുന്‍ ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയോടും ഇപ്പോഴും സൗഹൃദം ഉണ്ടെന്നാണ് ഐശ്വര്യ പറയുന്നത്.

ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു ഐശ്വര്യാ ഭാസ്‌കരന്‍ തന്റെ യഥാര്‍ത്ഥ ജീവിതം തുറന്നു കാട്ടയിരിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം ഭര്‍ത്താവുമായി സൗഹൃദത്തിലാണോ പോവുന്നതെന്ന ചോദ്യത്തിന് ഞങ്ങള്‍ക്കിടയില്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെയോ അദ്ദേഹം എന്റെയോ മുഖത്ത് നോക്കില്ലായിരുന്നു. എന്റെ മകളുടെ അച്ഛന്‍ അദ്ദേഹമാണ്. അവള്‍ക്ക് അച്ഛന്റെയും അമ്മയുടെയും സ്‌നേഹം വേണം. അമ്മ എത്രത്തോളം പ്രധാന്യമുണ്ടോ അത്രയും തന്നെ അച്ഛനോടും ഉണ്ട്.

മോളുടെ കല്യാണം ഞങ്ങളെല്ലാം ചേര്‍ന്നാണ് നടത്തിയത്. അവളുടെ മകളുടെ മുടി ഞാന്‍ ചീകി കൊടുത്ത പ്പോള്‍ എന്റെ മകളെ സാരി ഉടുപ്പിച്ചത് അവരാണ്. അത്രത്തോളം സൗഹൃദമുണ്ട്. പക്ഷേ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്റെ അമ്മ വന്നിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു. വിവാഹ മോചനത്തിന് ശേഷം അധികമാരുടെയും വിവാഹത്തിന് പോവാത്തതിനെ പറ്റിയും നടി സംസാരിച്ചിരുന്നു. തന്റെ അമ്മയുടെ കുടുംബം കുറച്ച് ഓര്‍ത്തോഡോക്‌സ് ആണ്. അവര്‍ക്ക് വിവാഹ മോചിത ആണെങ്കിലും വിധവയെ പോലെയാണ്. ചടങ്ങിനൊന്നും പങ്കെടുപ്പിക്കില്ല. പിന്നെ വിവാഹങ്ങള്‍ക്ക് ഒന്നും വിളിക്കാതെയുമായി. ഇതോടെയാണ് ആരുടെയും വിവാഹത്തിന് പോവുന്നില്ലെന്ന് തീരുമാനിച്ചത്.

ഇതിനിടെ കാവ്യ മാധവന്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് നടി മറുപടി പറഞ്ഞിരുന്നു. ക്ഷണക്കത്ത് തന്ന് കാവ്യ വിവാഹത്തിന് ക്ഷണിച്ചിരുന്നു. തമിഴില്‍ കാശി എന്ന ചിത്രത്തില്‍ ഐശ്വര്യയും കാവ്യ മാധവനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴാണ് കാശി. അന്ന് മുതലുള്ള പരിചയമാണ് കാവ്യയുമായിട്ട്. വിവാഹം പരാജയപ്പട്ട് നില്‍ക്കുന്ന ഒരാള്‍ പോയി ആ വധുവരന്മാരെ അനുഗ്രഹിച്ചാല്‍ അവരുടെ ബന്ധത്തിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചിന്തിച്ചത് കൊണ്ടാണ് പോവാത്തതെന്ന് ഐശ്വര്യ പറയുന്നു.

Written by Editor 2

സാന്ത്വനത്തിലെ അഞ്ജലി, ഗോപികയ്ക്ക് കല്യാണം? സീരിലിൽ നിന്നും പിന്മാറി റിപ്പോർട്ടുകളോട് പ്രതികരിച്ച് സാന്ത്വനം ടീം…!

എന്നെ തന്നെ വേണമെന്നില്ല, അമ്മ അഡ്ജസ്റ്റ് ചെയ്താലും മതിയെന്ന് അവർ പറഞ്ഞു, അമ്മയെ പോലും അവർ വെറുതെ വിട്ടില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീനിതി..!