ഐശ്വര്യ, മലയാളത്തില്‍ നരസിംഹം എന്ന ഒറ്റ സിനിമയിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി. താര രാജാവ് മോഹന്‍ലാലിനൊപ്പം കട്ടയ്ക്ക് പിടിച്ചു നില്‍ക്കുന്ന അഭിനയമാണ് താരം കാഴ്ചവെച്ചത്. മലയാളികള്‍ നിറഞ്ഞ കയ്യടികളോടെയാണ് ഐശ്വര്യയും ലാട്ടേനും എത്തിയ സീനുകള്‍ ഏറ്റെടുത്തത്.
ഒളിയമ്പുകള്‍ എന്ന സിനിമയിലാണ് താരം മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. അതിലെ ഒറ്റ അഭിനയം മതി ഐശ്വര്യയിലെ നടിയെ തിരിച്ചറിയാന്‍. എന്നാല്‍, സിനിമ പോലെ ആയിരുന്നില്ല ജീവിതം. സിനിമ കഥയെ വെല്ലുന്ന തരത്തിലാണ് നടിയുടെ ജീവിതം. ജീവിതത്തിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആണ് ഐശ്വര്യയെ ഇപ്പോള്‍ കുത്തി നോവിച്ചു കൊണ്ടിരിക്കുന്നത്.
ഒളിയമ്പുകള്‍ എന്ന സിനിമയിലാണ് താരം മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. ചില സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലായിരുന്നു ആദ്യം കാലഘട്ടത്തില്‍ ഐശ്വര്യ നായികയായത്. എന്നാല്‍ കുറച്ചു നാളുകളായി നടി വെള്ളിത്തിരയില്‍ നിന്ന് പുറത്താണ്.
ഇപ്പോഴിതാ തനിക്ക് ജോലി ഇല്ലെന്നും പണം ഇല്ലെന്നും തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത് എന്നുമുള്ള വെളിപ്പെടുത്തല്‍ നല്‍കിയിരിക്കുകയാണ് ഐശ്വര്യ. ”ഇപ്പോള്‍ എനിക്ക് ജോലിയില്ല. ആരേലും ജോലി തന്നാല്‍ നല്ലതായിരിക്കും. സാമ്പത്തികമായി ഒന്നുമില്ല. ഒരാഴ്ചയായി തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ഞാന്‍ ജീവിക്കുന്നത്. അതില്‍ എനിക്ക് കുഴപ്പമില്ല.
എന്റെ വീട്ടില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞു പോയി. ഷൂട്ടിംഗ് കിട്ടിയാല്‍ നല്ലതായിരിക്കും.ഡോര്‍ ടു ഡോര്‍ സോപ്പ് വില്‍ക്കുന്നത് എത്ര കഷ്ടപ്പാടാണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ എനിക്ക് അത് ചെയ്യാന്‍ പറ്റുന്നുണ്ട്. ഞാന്‍ ഹാപ്പിയാണ്. ജീവിതത്തിലെ പ്രതിസന്ധികളാണ് ഇത്.ഇതും താണ്ടിമുന്നോട്ട് പോകും ഞാന്‍. തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഒരു നായിക നടിയായിരുന്ന താരത്തില്‍ നിന്ന് വന്നിരിക്കുന്നത്.
കണ്ണുകള്‍ നിറഞ്ഞാണ് ഐശ്വര്യ അത് പറയുന്നതെങ്കിലും തനിക്ക് അതില്‍ സന്തോഷമേയുള്ളൂവെന്ന് താരം പറയുന്നു. എനിക്ക് ഒരു ജോലി ചെയ്യാനും മടിയില്ല. നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ കാശും മേടിച്ച് ഞാന്‍ തിരികെ പോകും. അതില്‍ എന്താണ് തെറ്റ്.
എത്ര പേരാണ് അങ്ങനെ ജോലിക്ക് പോയി മക്കളെ വലിയ ആളുകളാക്കിയിരിക്കുന്നത്. സിനിമയല്ല എന്നെ വളര്‍ത്തിയത്. ടെലിവിഷന്‍ സീരിയലുകളാണ്. ഒരു മെഗാ സീരിയല്‍ ലഭിച്ചാല്‍ ഞാന്‍ സാമ്പത്തികമായി സ്റ്റേബിളാകും., എന്നാണ് നടി നിറ കണ്ണുകളോടെ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇത്ര ബോള്‍ഡായ വേഷങ്ങള്‍ സിനിമയിലും സീരിയലുകളിലും കൈകാര്യം ചെയ്യുന്ന താരം ജീവിതത്തിലും വളരെ ബോള്‍ഡായതുകൊണ്ടു മാത്രമാണ് ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത്. പരസഹായമില്ലാതെ ജോലി ചെയ്ത് ജീവിക്കാന്‍ ഇപ്പോഴും താരം തയ്യാറാണെന്നതിന് തെളിവാണ് തെരുവില്‍ സോപ്പു വിറ്റ് ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചതിലൂടെ വ്യക്തമാകുന്നത്.