in

എന്നെ തന്നെ വേണമെന്നില്ല, അമ്മ അഡ്ജസ്റ്റ് ചെയ്താലും മതിയെന്ന് അവർ പറഞ്ഞു, അമ്മയെ പോലും അവർ വെറുതെ വിട്ടില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീനിതി..!

തനിയ്ക്ക് അവസരം നല്‍കാന്‍ അമ്മയോട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യുമോ എന്ന് ചോദിച്ച സംവിധായകനെ കുറിച്ചും നിര്‍മാതാവിനെ കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് തമിഴ് ടെലിവിഷന്‍ താരം ശ്രീനിതി.

ടെലിവിഷന്‍ ലോകത്ത് ഏറെ പരിചിതയാണ് ശ്രീനിഥി. രഞ്ജിത്തിനൊപ്പം ചെയ്ത സിന്ദൂരപൂവെ എന്ന സീരിയല്‍ എല്ലാം ശ്രദ്ധേയമാണ്. ടെലിവിഷന്‍ സരീയലുകള്‍ക്കൊപ്പം സിനിമകളിലും നല്ല വേഷങ്ങള്‍ക്ക് വേണ്ടി ശ്രീനിതി ശ്രമിയ്ക്കുന്നുണ്ട്. ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുകയും ചെയ്തു. സിനിമയില്‍ മികച്ച അവസരങ്ങള്‍ക്ക് വേണ്ടി ശ്രമിച്ചപ്പോള്‍ ഉണ്ടായ അനുഭവാണ് ഇപ്പോള്‍ നടി തുറന്ന് പറയുന്നത്.

ഓഡിഷന് ക്ഷണം ലഭിച്ചിട്ടാണ് പോയത്. ഒരു പ്രമുഖ നായകനാണ് കേന്ദ്ര കഥാപാത്രം ചെയ്യുന്നത് എന്ന് പറഞ്ഞു. കാസ്റ്റിങും മറ്റുമെല്ലാം കേട്ടപ്പോള്‍ അതൊരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. ആ സിനിമയില്‍ ഒരു അവസരം ലഭിച്ചാല്‍ കരിയറില്‍ അത് വലിയ നേട്ടമായിരിയ്ക്കും എന്ന് ശ്രീനിതിയ്ക്ക് ഉറപ്പായിരുന്നുവത്രെ.

അപ്പോഴാണ് ഒരു പയ്യന്‍ സംവിധായകനെയും നിര്‍മാതാവിനെയും പ്രതിനിധീകരിച്ച് എന്നെ കാണാനായി വന്നത്. അജ്ഡസ്റ്റ്‌മെന്റിന് താത്പര്യമാണോ എന്ന് അവര്‍ ചോദിച്ചു എന്ന് പറഞ്ഞു. എനിക്ക് അപ്പോള്‍ അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. എന്റെ വേഷം മികച്ചതാക്കാന്‍ എല്ലാ തരത്തിലും അഡ്ജസ്റ്റ് ചെയ്യാം, അപ്പോഴാണ് കംഫര്‍ട്ട് ആവുന്നത് എന്ന് ശ്രീനിതി പറഞ്ഞു.

എനിക്ക് കാര്യം മനസ്സിലായില്ല എന്ന് അറിഞ്ഞപ്പോള്‍ ആ പയ്യന്‍ വിശദീകരിച്ചു. അവര്‍ ഉദ്ദേശിച്ച അഡ്ജസ്റ്റ്‌മെന്റ് വേറെയാണ് എന്ന് പറഞ്ഞു. എനിക്ക് താത്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍, നിങ്ങള്‍ക്ക് വേണ്ടി അമ്മ അഡ്ജസ്റ്റ് ചെയ്താലും മതി എന്നാണ് പറഞ്ഞത് എന്ന് പയ്യന്‍ പറഞ്ഞു- നല്ല വേഷങ്ങളില്‍ അഭിനയിക്കാനുള്ള അവസരത്തിന് പകരമായി ലൈംഗികമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് സിനിമാ മേഖലയില്‍ ‘അഡ്ജസ്റ്റ്മെന്റ്’ എന്ന് അമ്മയോട് തുറന്നു പറയുകയായിരുന്നു.

എന്നാല്‍ അമ്മ, തങ്ങള്‍ അത്തരത്തില്‍ ഉള്ള കുടുംബത്തില്‍ നിന്നും വരുന്നവര്‍ അല്ലെന്ന് പറയുകയാണ് ഉണ്ടായത്. പക്ഷെ അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല നടി തന്നെ വേണമെന്ന് ഇല്ലെന്നും അമ്മ ആണെങ്കിലും കുഴപ്പം ഇല്ലെന്നും പറഞ്ഞു. ഇത് കേട്ട് തന്റെ അമ്മ വല്ലാതെ വിഷമിച്ചു. ആ ചാന്‍സ് വേണ്ട എന്ന് തീരുമാനിച്ചു.ശ്രീനിതി പറയുന്നു.

Written by Editor 3

ഞാൻ പോയാൽ അവരുടെ ബന്ധത്തിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചിന്തിച്ചു, കാവ്യ മാധവൻ കല്യാണത്തിന് വിളിച്ചിട്ടും പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്‌കരൻ..!

മോളെ കോലം കെട്ടിക്കാൻ അമ്മച്ചിക്ക് ഉളുപ്പില്ലെങ്കിൽ അച്ഛനെങ്കിലും വേണം, സോഷ്യൽ മീഡിയ നിറയെ വ്യാപന വിമർശനം