in

ആവശ്യം ഇല്ലാതെ ശരീരം പ്രദർശിപ്പിക്കുന്നതിനോട് എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു; സംയുക്ത വർമ്മ പറയുന്നത് ഇങ്ങനെ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നടി സംയുക്ത വര്‍മ്മ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായാണ് താരം തുടക്കം കുറിച്ചത്. ഭാവനയെന്ന കഥാപപാത്രത്തെ അനായാസമായി അവതരിപ്പിച്ചതോടെ മികച്ച അവസരങ്ങളായിരുന്നു സംയുക്തയെ തേടിയെത്തിയത്.

ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമായി അഭിനയത്തില്‍ നിന്നും വിട്ടു നിന്നത്. യോഗ പഠനവുമായി സജീവമാവുകയായിരുന്നു പിന്നീട്. യോഗ ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കിട്ട് താരമെത്താറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും സംയുക്ത വര്‍മ്മയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ട്. ഇടയ്ക്കിടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പമായി ഒത്തുചേരാറുണ്ട് സംയുക്ത വര്‍മ്മ.

മഞ്ജു വാര്യര്‍, ഭാവന, പൂര്‍ണിമ ഇവരെല്ലാമായി ഇടയ്ക്ക് ഒത്തുചേരാറുണ്ട് താരം. കൂടിക്കാഴ്ചയിലെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. സാം എന്നാണ് സംയുക്തയെ മഞ്ജുവും ഗീതുവും വിളിക്കുന്നത്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് ഇവര്‍ തന്നെ പുറത്തുവിടാറുണ്ട്.

സിനിമയില്‍ നിന്നും ബ്രേക്കെടുത്തതിന് ശേഷം യോഗയിലായിരുന്നു സംയുക്തയുടെ ശ്രദ്ധ. യോഗയില്‍ ഉപരിപഠനം നടത്തുകയായിരുന്നു. നിത്യേന യോഗ ചെയ്യാനും സമയം കണ്ടെത്തിയിരുന്നു താരം. യോഗയുമായി ബന്ധപ്പെട്ട ക്ലാസുകളിലും താരം സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. എങ്ങനെയാണ് ഇത്ര അനായാസമായി യോഗ ചെയ്യുന്നതെന്നായിരുന്നു എല്ലാവരും സംയുക്തയോട് ചോദിച്ചത്.

യോഗ ചെയ്യുമ്പോള്‍ തനിക്ക് ലഭിക്കുന്ന സന്തോഷത്തെക്കുറിച്ചും എനര്‍ജിയെക്കുറിച്ചുള്ള കുറിപ്പുമായും സംയുക്ത എത്താറുണ്ട്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന സമയം മുതല്‍ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. സംയുക്തയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തിയേക്കുമെന്ന് മുന്‍പ് സംയുക്ത പറഞ്ഞിരുന്നു.

ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളിലും സംയുക്ത പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ സംയുക്തയുടെ ആദ്യ അഭിമുഖത്തിന്റെ വീഡിയോ യൂട്യൂബ് ചാനലിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് മറ്റ് ഭാഷകളിലേക്ക് അഭിനയിക്കാന്‍ പോവുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു സംയുക്ത.

മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോവുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് സംയുക്ത വര്‍മ്മ ആദ്യം ഉത്തരം പറയുന്നത്. പാവടയും ബ്ലൗസും ധരിച്ച് നടക്കുന്നതാണോ ഇഷ്ടമെന്ന് അവതാരകന്‍ ചോദിക്കുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മലയാളത്തിലാണല്ലോ. എന്റെ എല്ലാം തുടങ്ങിയത് മലയാളത്തില്‍ നിന്നാണ്. അതുകൊണ്ട് ഇവിടെ തന്നെ തുടരാനാണ് ഇഷ്ടമെന്നായിരുന്നു താരത്തിന്റെ മറുപടി.

ഗ്ലാമറസ് വേഷം ധരിക്കുന്നു എന്നതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. അത് വലിയൊരു കാര്യമാണ്. ഒരു നടി കഥാപാത്രത്തിന് വേണ്ടി ഗ്ലാമറസാവുന്നത് ശരിക്കു ആ കുട്ടി ചെയ്യുന്നൊരു ത്യാഗമാണ്. മലയാളത്തില്‍ നിന്നും വേറൊരു ഭാഷയിലേക്ക് പോയി അവിടെ തിളങ്ങാന്‍ കഴിയുക എന്ന് പറയുന്നത് വലിയൊരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്.

ആവശ്യമില്ലാതെ മേനി പ്രദര്‍ശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. മറ്റ് നടിമാര്‍ തമിഴില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാറുണ്ട്. അതില്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സംയുക്ത.

Written by Editor 3

അമ്പോ… ഹോട്ടായി ലച്ചു… ‘കളി’ നായികയുടെ കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം

അന്ന് ഒന്നര മാസം ഗർഭിണി ആയിരുന്നപ്പോഴാണ് ആ സംഭവം, ആ ടെൻഷനിൽ അബോർഷനായി, അമ്മച്ചയും നഷ്ടമായി ചേച്ചിയുടെ മകനും പോയി അതോടെ തളർന്നുപോയി; ദുരനുഭവം തുറന്ന് പറഞ്ഞ് ബീനാ ആന്റണി