ഒരു സമയത്ത് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത നടിയായിരുന്നു സംയുക്ത വർമ്മ. ഒരുപാട് ഹിറ്റ് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. വീണ്ടും ചില വീട്ട്വിശേഷങ്ങൾ എന്ന സിനിമയിൽ ജയറാമിന്റെ നായികയായിട്ടാണ് സംയുക്ത അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം ഒരുപാട് സിനിമയിൽ താരം മലയാളികളെ വിസ്മയിപ്പിക്കാനും സാധിച്ചു.
ഏതാണ്ട് ഇരുപതിൽ സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ അവസാനമായി സംയുക്ത അഭിനയിച്ചത് കുബേരൻ എന്ന ദിലീപ് സിനിമയിലാണ്. സിനിമയിൽ തിളങ്ങി നിൽകുമ്പോൾ ആണ് സംയുക്ത ബിജുമേനോനുമായി വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹ ശേഷം സംയുക്ത അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ പോലും സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ താരമുണ്ട്. തന്റെ ചിത്രങ്ങൾ എല്ലാം സംയുക്ത സോഷ്യൽ മീഡിയയിൽ പോസ്റ്റാകാറുണ്ട് അതൊക്കെ ആരാധകർ വൻ ആഘോഷത്തിലാണ് ഏറ്റെടുക്കാറുള്ളത്.
ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ഷൂട്ടിൽ വെച്ചാണ് രണ്ടുപേരും അദ്യം കാണുന്നത് പിന്നീട് പരിചയപ്പെടുകയും ആ ബന്ധം പ്രണയമായ് മാറുകയായിരുന്നു. എന്നാൽ പ്രണയത്തിലായ സമയങ്ങളിൽ അഞ്ച് മിനുട്ടിൽ കൂടുതൽ ഫോണിൽ സംസാരിച്ചിട്ടില്ല എന്നാണ് സംയുക്ത പറഞ്ഞത്. വിവാഹം കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങൾ പിന്നിട്ടിട്ടും ഭർത്താവ് ബിനുമേനോന് താൻ ഇന്നും കത്തുകൾ എഴുതാറുണ്ട് എന്നാണ് സംയുക്ത പറയുന്നത്. അദ്ദേഹം ദൂരെ എവിടേലും യാത്ര പോകുമ്പോൾ തനിക്ക് പറയാനുള്ളത് മുഴുവനും കത്തിൽ എഴുതി ബാഗിൽ “മിസ്സ് യു “പറഞ്ഞ് എഴുതിവെക്കാറുണ്ട് .വിവാഹം കഴിഞ്ഞാലും പ്രണയം അവസാനിക്കില്ല എന്ന് വീണ്ടും തെളിയിക്കുകയാണ് ഈ താര ദമ്പതികൾ. ബിജുമേനോനെ വിവാഹം കഴിക്കുമ്പോൾ 23 വയസായിരുന്നു സംയുക്തയിക്ക്.