സെലിബ്രേറ്റികളുടെ വിശേഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അവര്‍ എന്തു ചെയ്യുന്നു ഇപ്പോള്‍ എങ്ങനെയിരിക്കുന്നു എന്നിങ്ങനെയുള്ള വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയുമുണ്ട്. സിനിമയുടെ ഇടങ്ങളിലെല്ലാം സജീവമായ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സെലിബ്രേറ്റികള്‍ മാത്രമല്ല, സെലിബ്രേറ്റികളാകാന്‍ താത്പര്യപ്പെടുന്നവരും സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ആക്ടീവ് ആകാറുണ്ട്. അത്തരത്തില്‍ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് അവന്തിക മോഹന്‍. മോഡല്‍ എന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും 2012 മുതല്‍ താരം സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
താരത്തിന്റെ മാതാപിതാക്കള്‍ കോഴിക്കോട് സ്വദേശികളാണ് എങ്കിലും താരം ജനിച്ചതും വളര്‍ന്നതും ദുബായിലാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ മോഡലിംഗ് രംഗത്ത് താരത്തിന് താല്പര്യം ഉണ്ടായിരുന്നു. കേരളത്തിലേക്ക് കരിയര്‍ ആരംഭിക്കാന്‍ വേണ്ടിയാണ് വന്നത്.
ഒരുപാട് സൗന്ദര്യ മത്സരങ്ങളില്‍ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. മിസ് മലബാര്‍ 2011 കിരീടവും കൂടാതെ മിസ് പെര്‍ഫെക്റ്റ് 2010 എന്ന സബ് ടൈറ്റിലും താരത്തിന് ആ സമയങ്ങളില്‍ നേടാന്‍ കഴിഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ സജീവമായി താരത്തിന് ആരാധകര്‍ ഉണ്ടായതു കൊണ്ട് പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം വളരെ പെട്ടെന്ന് വൈറല്‍ ആവുകയും ചെയ്യാറുണ്ട്.
ഇപ്പോള്‍ താരത്തിന് അശ്ലീല മെസ്സേജ് അയച്ചയാളെ സമൂഹത്തിനു മുന്‍പില്‍ തുറന്നുകാട്ടുകയും മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെക്കുകയും വളരെ മാന്യമായ രൂപത്തില്‍ മറുപടി പറയുകയും ചെയ്തിരിക്കുകയാണ് താരം. നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല.
നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ് എന്നാണ് താരം അതിനു നല്‍കിയ മറുപടി. ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ഒരിക്കലും നിശബ്ദത ആകരുത് എന്നും താരം മറുപടിയില്‍ പറയുന്നുണ്ട്. എന്തായാലും സ്‌ക്രീന്‍ഷോട്ട് പങ്കു വെച്ചതിനു ശേഷം താരം നല്‍കിയ കുറിപ്പും കുറിക്കുകൊള്ളുന്നത് തന്നെയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.
സിനിമാ രംഗത്തേയ്ക്ക് യക്ഷി-ഫെയ്റ്റ്ഫുലി യുവേഴ്സ് എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആത്മ സഖി എന്ന ടിവി പരമ്പരയിലൂടെ ജനപ്രീതി നേടി. ഇപ്പോള്‍ സിനിമാ മേഖലയിലും ടെലിവിഷന്‍ രംഗങ്ങളിലും താരത്തിന് ഒരു പോലെ ആരാധകരുണ്ട്.
പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതി നേടാനും ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞു. എന്തായാലും അശ്ലീല മെസ്സേജ് അയച്ചയാളെ സമൂഹത്തിനു മുന്‍പില്‍ തുറന്നുകാട്ടുകയും മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെക്കുകയും വളരെ മാന്യമായ രൂപത്തില്‍ മറുപടി പറയുകയും ചെയ്തിരിക്കുകയാണ് താരം.