സംയുക്ത വര്‍മ്മ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആ ശാലീനതയാണ് മനസ്സിലേയ്ക്ക് വരുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന് പിന്നീട് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു സംയുക്ത വര്‍മ്മ.
ഇപ്പോഴിതാ തന്റെ സിനിമയോടുള്ള കാഴ്ചപ്പാടുകളെ കുറിച്ച് തുറന്നു പറയുന്ന സംയുക്തയുടെ ഒരു പഴയകാല അഭിമുഖം ആണ് സംയുക്തയുടെ സിനിമാജീവിതം ആരംഭിച്ച കാലത്തുള്ള ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വിവാഹത്തിന് ശേഷം പതിവ് നടിമാരെപ്പോലെ സിനിമയില്‍ നിന്നും വിട്ടു നിന്ന താരം ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയെടുത്തിരുന്നു.
വളരെ കുറച്ചു കാലം മാത്രമേ സിനിമാ രംഗത്ത് ഉണ്ടായിരുന്നുള്ളു. വീണ്ടും ചില വീട്ടുകാര്യങ്ങളുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഒരുപിടി സൂപ്പര്‍ഹിറ്റ് സിനിമകളിലും അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങളിലും നടി നിറഞ്ഞു നിന്നു. മഴ, മധുര നൊമ്പരക്കാറ്റ്, മേഘ മല്‍ഹാര്‍ എന്നീ ചിത്രങ്ങളിലെ സംയുക്തയുടെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.
സംയുക്ത ഏതാണ്ട് 4 വര്‍ഷം മാത്രമാണ് സിനിമാ രംഗത്ത് ഉണ്ടായിരുന്നത്.ആ നാല് വര്‍ഷം കൊണ്ട് പതിനെട്ട് സിനിമകള്‍ ചെയ്യുകയും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കുകയും ചെയ്തു. കുബേരനാണ് സംയുക്ത വര്‍മ്മ നായികയായി അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ നടന്‍ ബിജു മേനോനുമായി പ്രണയത്തിലായ നടി അദ്ദേഹത്തെ വിവാഹം കഴിച്ചതോടെ സിനിമാ രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. 2002ല്‍ ആയിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനുമായുള്ള വിവാഹം.
കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുത്ത് സിനിമാ തിരക്കുകളില്‍ നിന്നും പൂര്‍ണ്ണായി വിട്ടു നില്‍ക്കുകയാണ് താരം. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ പുതിയ വിശേഷങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സ് ആകുന്നതില്‍ ഞാന്‍ തെറ്റു കാണുന്നില്ല.
പക്ഷെ, മേനി പ്രദര്‍ശനത്തിന് ആയി മാത്രം അങ്ങനെ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. സത്യത്തില്‍ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും സംയുക്ത പറഞ്ഞു.
ഓര്‍ബിറ്റ് വീഡിയോ വിഷന്‍ ആണ് നടിയുമായുള്ള ഈ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയില്‍ ഗ്ലാമറസ്സ് ആകുന്നതിനെ കുറിച്ചും താരത്തിന്റെ തമിഴ് സിനിമാ രംഗ പ്രവേശനത്തെ കുറിച്ചുമായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ വളരെ പക്വതയോടെയും പ്രസക്തമായതുമായ കാര്യങ്ങളാണ് സംയുക്ത വര്‍മ്മ പറഞ്ഞത്.
മലയാള നടിമാര്‍ അന്യഭാഷയിലേക്ക് ചേക്കേറുന്നതിനെ കുറിച്ചും സംയുക്ത വര്‍മ്മ അഭിപ്രായം പറയുന്നുണ്ട്. അതേസമയം താന്‍ മലയാളത്തില്‍ നിന്നാണ് തുടങ്ങിയതെന്നും തമിഴിലേക്ക് പോകാനുള്ള സാധ്യത കുറവാണെന്നും സംയുക്ത പറയുന്നുണ്ട്.