മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ബീന ആൻറണി. സിനിമയിലും സീരിയലിലും ഒക്കെയായി നിറ സാന്നിധ്യമായി നിൽക്കുകയാണ് താരം. എന്നാൽ കോവിഡ് കാലത്ത് വലിയ ദുരന്തങ്ങൾ താരവും കുടുംബവും അനുഭവിച്ചിരുന്നു. പലതരം അസുഖങ്ങളിലൂടെ നടിയുടെ കുടുംബം ഒന്നടങ്കം പ്രതിസന്ധിയിൽ ആയിട്ടുണ്ട്.
എന്നാൽ അവിടെ നിന്നൊക്കെ പുറത്തുവന്നതിനുശേഷം താരം തൻറെ വിശേഷങ്ങളൊക്കെ സൈബർ ലോകത്തിലൂടെ ആളുകളെ അറിയിക്കുകയുണ്ടായി. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.
സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ബീന ആൻറണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശനിലെ ഹിറ്റ് സീരിയലുകളിൽ അഭിനയിച്ചു. ഇതിനിടയിലാണ് നടൻ മനോജ് നായരുമായി താരം ഇഷ്ടത്തിൽ ആകുന്നത്. പ്രണയ വിവാഹം ആയിരുന്നെങ്കിലും സന്തുഷ്ട ദാമ്പത്യ ജീവിതവുമായി ഇപ്പോൾ മുന്നോട്ടുപോവുകയാണ് താരം.
ഇരുവർക്കും ആരോമൽ എന്ന പേരിൽ ഒരു മകനുമുണ്ട്. നിലവിൽ ടെലിവിഷൻ സീരിയലുകളിൽ ആണ് ഇന്ന് ബീന സജീവമായി ഇടപെടുന്നത്. മനോജ് കുമാറും ബീനയും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ്. ഇരുവരും പത്തൊമ്പതാം വിവാഹവാർഷികം ആഘോഷിച്ചത് അടുത്തിടെ ആയിരുന്നു.
ഇന്നും സന്തുഷ്ടമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ടു പോവുകയാണ് താരങ്ങൾ. എന്നാൽ ആദ്യമായി ബീന ഗർഭിണിയായപ്പോൾ കുഞ്ഞിനെ നഷ്ടപ്പെട്ടത് മുതലിങ്ങോട്ട് ഒത്തിരി പ്രതിസന്ധികൾ തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആണ് ഇപ്പോൾ ഇരുവരും വ്യക്തമാക്കുന്നത്. കല്യാണം വരെ പ്രശ്നങ്ങളൊന്നുമില്ലാതെ ആയിരുന്നു പോയത്.
ഞങ്ങൾ ഏറ്റവും സന്തോഷം ആയിരിക്കുന്ന സമയത്താണ് ആദ്യമായി ബീന ഗർഭിണിയാകുന്നത്. കല്യാണം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷമാണ് താരം ഗർഭിണിയാകുന്നതും. ഹീറോയായി ഒരു വർക്ക് ചെയ്യുന്നുണ്ടായിരുന്നു അന്ന്. അത് തീരാനായി കുറച്ച് ബ്രേക്ക് എടുത്തു.
ഗർഭിണിയായിരുന്ന സമയത്ത് ആയിരുന്നു എൻറെ ജീവിതത്തിലെ ആദ്യത്തെ വിഷമം ഉണ്ടാക്കുന്നത്. ആകസ്മികമായി ഉണ്ടായ ആക്സിഡന്റിൽ അച്ഛൻ മരിച്ചു.അന്ന് ഞാൻ ഒന്നരമാസം ഗർഭിണിയാണ്.ആ ഷോക്കിൽ കുഞ്ഞിനെ നഷ്ടപ്പെട്ടു. സുഹൃത്തിനൊപ്പം പുറത്തേക്ക് പോയതാണ്.
തിരികെ വരുന്ന വഴി തൊട്ടടുത്ത് വെച്ചായിരുന്നു ആക്സിഡൻറ് ഉണ്ടായത്. അപ്പോൾ തന്നെ അദ്ദേഹം മരിച്ചു. സിഗ്നൽ തെറ്റിച്ച് വന്ന ഒരു കെഎസ്ആർടിസി ബസ് ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു എന്നാണ് സംഭവത്തെപ്പറ്റി ബീന പറയുന്നത്.
വീട്ടുകാരോട് എങ്ങനെ പറയും എന്ന് അറിയാത്ത അവസ്ഥയായിരുന്നു. അപ്പച്ചൻ പോയി എന്നറിഞ്ഞതോടെ അമ്മയും ഇവളും ചേച്ചിയും എല്ലാം നിയന്ത്രണം വിട്ടുള്ള കരച്ചിലും ബഹളവും ആയിരുന്നു.ഇവൾ ഗർഭിണിയാണെന്ന് അറിയാവുന്നവർ അവളെ അവിടെ നിന്ന് മാറ്റി അപ്പുറത്തെ വീട്ടിലേക്ക് കൊണ്ടുവരട്ടെ എന്ന് ചോദിച്ചിരുന്നു. ഞാൻ പറ്റില്ല അവൾ കരയട്ടെ മരിച്ചത് അവളുടെ അപ്പച്ചൻ അല്ലേ… പിന്നെ ദൈവമല്ലേ തീരുമാനിക്കുന്നത്. ഞാൻ കരയരുത് എന്നൊന്നും പറയില്ലെന്നായിരുന്നു അവരോട് പറഞ്ഞത്. അങ്ങനെ ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടു.
പിന്നെ രണ്ടു വർഷത്തിനു ശേഷമാണ് മകനെ ലഭിക്കുന്നത്. അങ്ങനെ സന്തോഷത്തോടെ ജീവിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളെ വിട്ടു അമ്മച്ചിയും പോകുന്നത്. ആത്മസഖി സീരിയൽ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അമ്മച്ചിയുടെ മരണം. ബാത്റൂമിൽ നിന്നും വീണു കിടപ്പായിരുന്നു. ആഹാരം ഒക്കെ കഴിച്ചോ എന്ന് വിളിച്ചു ചോദിച്ചപ്പോൾ കഴിച്ചു ഹാപ്പിയായി ഇരിക്കുന്നു എന്നാണ് പറഞ്ഞത്.
പിന്നീട് ചേച്ചിയും ചേട്ടനും വിളിച്ച് അമ്മച്ചി അനങ്ങുന്നില്ല എന്ന് പറഞ്ഞു. തൊട്ടുപിന്നാലെ അമ്മച്ചി പോയെന്ന വാർത്തയാണ് ഞങ്ങളെ തേടിയെത്തിയത്. ആ സമയത്ത് ഞാൻ അനുഭവിച്ച ടെൻഷനും വിഷമവും പറഞ്ഞറിയിക്കാനാവില്ല എന്നാണ് മനോജ് പറഞ്ഞിരിക്കുന്നത്.