മാധുരി ബ്രകന്‍സാ മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ ശ്രദ്ദേയയായത് ജോജു ജോര്‍ജ് നായകനായി പുറത്തിറങ്ങിയ ജോസഫ് എന്ന സിനിമയിലെ ലിസമ്മ എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു. ലിസമ്മയുടെ സൗന്ദര്യവും ഇഴുകിച്ചേര്‍ന്നുള്ള ആ അഭിനയവും അത്ര വേഗം ആരും മറക്കില്ല.
ജോസഫിലെ ലിസമ്മയുടെ സൗന്ദര്യം ആ നടപ്പിലും നോട്ടത്തിലും ചിരിയിലുമൊക്കെ പ്രതിഫലിച്ചിരുന്നു. എന്നാല്‍, ആ സിനിമ കാണുമ്പോള്‍ ഇത്ര ബോള്‍ഡായ ഒരു സ്ത്രീയായയിരുന്നോ അതെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. വിമര്‍ശനങ്ങള്‍ ഒരുപാട് കമന്റു രൂപത്തില്‍ വരുമെങ്കിലും അതൊന്നും താരം വകവയ്ക്കാറേ ഇല്ല എന്നു വേണം കരുതാന്‍
കാരണം അത്തരത്തിലാണ് പിന്നീടുള്ള നീക്കങ്ങള്‍. 2018 മുതല്‍ നടിയെന്ന നിലയിലും മോഡല്‍ എന്ന നിലയിലും തിളങ്ങി നില്‍ക്കുന്ന താരം അഭിനയരംഗത്തും സജീവമാണ്. അഭിനയിച്ച സിനിമകളിലൊക്കെ ഒക്കെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് കഴിഞ്ഞു.
സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ ഈ ചുരുങ്ങിയ കാലയളവില്‍ നേടിയെടുക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. ആറ് സിനിമകളില്‍ അഭിനയിച്ച താരം മലയാളത്തിനു പുറമേ കന്നഡ സിനിമയിലും പ്രത്യക്ഷപ്പെട്ടു. ഭൂരിപക്ഷം നടിമാരെയും പോലെ തന്റെ സോഷ്യല്‍ മീഡിയയില്‍ താരം നിരന്തരമായി ആരാധകരോട് ഇടപെടാറുണ്ട്.
ആരാധകര്‍ക്ക് വേണ്ടി ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി പങ്കുവെക്കുകയും വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയും താരം നല്‍കാറുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും തുറന്നുപറയുന്ന അപൂര്‍വം ചില മലയാള നടിമാരില്‍ ഒരാളാണ് താരം എന്നത് ഇതിനോകം വ്യക്തമാണ്.
താരത്തിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫെമിനിസം ചിന്താഗതിയുള്ള കോണ്‍സെപ്റ്റ് ആണ് താരം പങ്കു വെച്ചിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണ രീതിക്കെതിരെ സദാചാര ആക്രമണങ്ങള്‍ നടത്തുന്നതിനോടാണ് താരം ശക്തമായ രീതിയില്‍ പ്രതികരിച്ചത്. ‘ഒരു പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കില്‍ സ്ത്രീകള്‍ക്കും അതാകാം
പൊതുസ്ഥലത്ത് പുരുഷന്മാര്‍ക്ക് മൂത്ര മൊഴിക്കമെങ്കില്‍ സ്ത്രീകള്‍ക്കും അത് പറ്റും” എന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍. സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രത്തിനു എതിരെ വിമര്‍ശനം ഉയര്‍ത്തുന്ന വര്‍ക്കുള്ള ചുട്ട മറുപടി ആയിരുന്നു താരം നല്‍കിയത്.
എന്നാല്‍, ഈ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകള്‍ അസ്സഹനീയം തന്നെ ആണ്. അടുത്ത ഭാഷയിലുള്ള കമന്റുകളാണ് പോസ്റ്റിന് ഇപ്പോള്‍ ഉള്‍പ്പെടെ വന്നു കൊണ്ടിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ എന്റെ മെഴുകുതിരി അത്താഴങ്ങള്‍ എന്ന മലയാള സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്.
പിന്നീട് പട്ടാഭി രാമന്‍ അല്‍മല്ലു ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രം താരം അവതരിപ്പിച്ചു. കുഷ്‌ക എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയില്‍ അരങ്ങേറിയത്.