in

രണ്ടാമത് ഒരു വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ്, കാരണം വെളിപ്പെടുത്തി മംമ്ത മോഹൻദാസ്

പ്രേക്ഷകര്‍ക്ക് നടി മാത്രമല്ല ഗായിക കൂടിയാണ് മംമ്ത മോഹന്‍ദാസ്. ഇതിലൊക്കെ ഉപരിയായി മമ്ത തന്നെ ബാധിച്ച അര്‍ബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു എന്നതാണ് ഏറ്റവും ശ്രദ്ദേയം.

2005 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് മമ്ത മോഹന്‍ദാസ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.

അതിനു ശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഹന്‍ ലാലിനൊപ്പം ബാബ കല്യാണിയില്‍ നായികയായി അഭിനയിച്ചു. ആ വര്‍ഷം തന്നെ, കറു പഴനിയപ്പന്‍ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി.

ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ല്‍ മമത തെലുങ്കില്‍ ശങ്കര്‍ദാദ സിന്ദാബാദ് എന്ന ചിത്രത്തില്‍ പിന്നണിഗാനം പാടി. കൂടാതെ തെലുങ്ക് ചിത്രങ്ങളിലും മമത അഭിനയിച്ചു. താരത്തിന്റെ സ്വകാര്യ ജീവിതവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെയുള്ള നാളുകള്‍ എന്നും മംമ്ത പ്രതികരിച്ചിരുന്നു.

അതിനുശേഷം ഒരുപാടു പ്രതിസന്ധി ഘട്ടമായിരുന്നു. എല്ലാം കഴിഞ്ഞു കുറെ നാളുകള്‍ക്ക് ശേഷമാണു വിവരങ്ങള്‍ തന്റെ അമ്മയോട് പോലും പറയുന്നതെന്നും മംമ്ത പ്രതികരിച്ചിരുന്നു. മാത്രമല്ല പ്രജിത്ത് തന്റെ ബാല്യകാല സുഹൃത്ത് ഒന്നും ആയിരുന്നില്ലെന്നും അന്ന് മംമ്ത പ്രതികരിച്ചിരുന്നു. തങ്ങളുടെ ഇരുവരുടെയും സമ്മത പ്രകാരം വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം ആയിരുന്നു.

എന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ആ ഒരു സമീപനം കിട്ടിയിരുന്നില്ലത്രേ. സോഷ്യല്‍ ഡ്രിങ്കില്‍ താത്പര്യം ഉള്ള ആളായിരുന്നു അദ്ദേഹം. ആദ്യം അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പയ്യെ താന്‍ അതുമായി പൊരുത്തപെട്ടിരുന്നുവെന്നും നടി പറഞ്ഞിട്ടുണ്ട്.

എനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളില്‍ തളരാറില്ല. വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാവുമല്ലോ. പിന്നെ എന്റെ കുടുംബമാണ് എന്റെ ശക്തി. എന്നാല്‍, അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഈശ്വര വിശ്വാസികള്‍ ആയിരുന്നില്ലെന്നും തങ്ങള്‍ വിശ്വാസികള്‍ ആയിരുന്നതായും മംമ്ത മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ഇതിലൊക്കെ ഉപരിയായി ഒരു ഭാര്യ എന്ന നിലയില്‍ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും, അങ്ങനെ പല തരത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കവെയാണ് വേര്‍പിരിയാന്‍ ഉള്ള തീരുമാനം എടുത്തത് എന്നും മമ്ത പറഞ്ഞിരുന്നു. മാത്രവുമല്ല ഈ വേര്‍പിരിയലിന് താന്‍ ഒരു കാരണം അല്ലെന്നും നടി പലപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഉണ്ട്.